മുട്ടയുദ്പാദനത്തിലൂടെ ലാഭം കൊയ്യാൻ കാത്തിരിക്കുന്ന കർഷകരെ വലയ്ക്കുന്ന ഒന്നാണ് കോഴികളിലെ മുട്ടയുദ്പാദനം കുറയുക എന്നത്. സങ്കരയിനം കോഴികളെ വളർത്തുകയാണെങ്കിലും ചിലപ്പോള്‍ ഈ കോഴികള്‍ ഇടുന്ന മുട്ടയുടെ അളവില്‍ വലിയ കുറവ് വരാറുണ്ട്. പല ഘടകങ്ങൾ കൊണ്ട് അങ്ങനെ സംഭവിക്കാം ഇതിനുള്ള കാരണങ്ങളും പ്രതിവിധികളും പരിശോധിക്കാം. .
1. കൂട്ടിൽ അടച്ചിട്ടു വളർത്തുന്ന കോഴികളിൽ പോഷകങ്ങളുടെ അപര്യാപതതമൂലം മുട്ടയിടാൻ കുറയാറുണ്ട് സമയാസമയങ്ങളിൽ പിണ്ണാക്കുകൾ, അസോള, മീന്പൊടികൾ എന്നിവ നൽകിയാൽ പോഷക കുറവ് പരിഹരിക്കാവുന്നതും അങ്ങനെ മുട്ടയുദ്പാദനം കൂട്ടാവുന്നതുമാണ്.
2. തീറ്റ കൂടുതലായാലും മുട്ടയിടല്‍ കുറയും. മുട്ടക്കോഴിക്ക് ശരാശരി 120 ഗ്രാമില്‍ കൂടുതല്‍ തീറ്റ കൊടുക്കരുത്. തീറ്റ കൂടിയാല്‍ കോഴിക്ക് നെയ്യ് വെക്കുകയും ഇത് മുട്ടയിടല്‍ കുറയാനും കാരണമാകും. ഇങ്ങനെ സംഭവിക്കുമ്പോൾ മുട്ടയിടാൻ സാധിക്കാതെ കോഴികൾ ചത്ത് പോകുന്നതു പതിവാണ് . തീറ്റയുടെ കൊഴുപ്പു കുറയ്ക്കുവാനായി പപ്പായ ഇല, മുളപ്പിച്ച ഗോതമ്പ് , ചൂടുള്ള ചോറിൽ മുളകുപൊടിയിട്ടു കൊടുക്കാം.
3. മുട്ട കോഴികള്‍ക്ക് കൂട്ടില്‍ കൊടുക്കുന്ന ലൈറ്റ് ഹവര്‍ കുറവാണങ്കില്‍ കൂട്ടികൊടുക്കുക. മുട്ടയിടാൻ ഒരു പ്രത്യേക സ്ഥാലവും സ്വകാര്യതയും നൽകുക
4. കാല്‍സ്യം, വൈറ്റമിന്‍ സപ്ലിമെന്റസ് ഇടയ്ക്ക് കൊടുക്കുന്നത് നല്ലതാണ്. കക്ക , മീൻ പൊടി എന്നിവ നൽകുന്നത് മുട്ടയിടൽ വർധിപ്പിക്കും
5. കോഴികൾ അവയുടെ ആവാസ സ്ഥാനം മാറിയാലും മുട്ടയിടലിനു കുറവ് വന്നേക്കാം സാവധാനം തീറ്റയുമായി പൊരുത്തപെടുന്നതുവരെ കാത്തിരിക്കാം
6. കോഴിക്ക് വിരശല്യം കൂടുതലായാല്‍ മുട്ടയിSല്‍ കുറയും. സമയാസമയങ്ങളില്‍ വിര ഇളക്കാനുള്ള മരുന്ന് കൊടുക്കണം . വിര ഇളക്കാൻ മെഡിക്കൽസ്റ്റോറിൽ നിന്നും ആൽബോമാർ വാങ്ങി നൽകാം അതല്ലെങ്കിൽ മൃഗാശുപത്രികൾ നൽകുന്ന മരുന്നുകൾ നൽകാം .
Share your comments