സംസ്ഥാനത്ത് വേനൽ കനക്കുകയാണ്.പൊള്ളുന്ന വെയിൽ മനുഷ്യര്‍ക്ക് എന്ന പോലെ വളർത്തു മൃഗങ്ങളെയുയും ബാധിക്കും. പശുക്കള്‍ അടക്കമുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് ഈ കാലാവസ്ഥയില്‍ പ്രത്യേക പരിചരണം നല്‍കണം. ചൂട് കൂടിയാല്‍ കറവ പശുക്കളില്‍ ക്ഷീണവും ഉത്പ്പാദന കുറവുമുണ്ടാകും. അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോൾ ശരീരതാപനില ഉയരുകയും കോശങ്ങളിലെ ജലം ഉപയോഗപ്പെടുത്തി ശരീരം ജീവൻ നിലനിർത്തുകയും ചെയ്യുമ്പോൾ നിർജലീകരണം സംഭവിക്കുകയും രോഗാവസ്ഥയിൽ എത്തുകയും ചെയ്യുന്നു.വേനലിൽ നിന്ന് കന്നുകാലികളെ രക്ഷിക്കാൻ ചില മാർഗ്ഗങ്ങൾ ഇതാ.
1.നിർജലീകരണം ബാധിച്ചാൽ ശരീരത്തിൽനിന്ന് നഷ്ടപ്പെട്ട ജലം ഉടൻതന്നെ നിശ്ചിത അളവിൽ തിരികെ കന്നുകാലികൾക്ക് നൽകുക. നിർജലീകരണം രണ്ട് ശതമാനം സാധാരണവും 14 ശതമാനവും അതിനു മുകളിലും മാരകവുമാണ്.
2. ശരീരഭാരമനുസരിച്ച് തീറ്റയും വൈക്കോലും പച്ചപ്പുല്ലും നൽകുന്നതുപോലെ ആവശ്യത്തിന് കുടിക്കാൻ വെള്ളവും നൽകണം.
3 . ദിവസം 10 ഗ്രാം അപ്പക്കാരം വെള്ളത്തില്‍ ചേര്‍ത്ത് കൊടുക്കുന്നത് നല്ലതാണ്.
4 . രാവിലെയും വൈകുന്നേരവും ആവശ്യത്തിന് പുല്ല് / വൈക്കോല്‍ കൊടുക്കുക. പച്ചപ്പുല്ല് കഴിവതും കൊടുക്കാന്‍ ശ്രമിക്കുക. നല്ല പോലെ കട്ടിയുള്ള പാല്‍ ലഭിക്കാന്‍ ഇതു സഹായിക്കും.
5 . ഉച്ച സമയത്ത് കാലിതീറ്റയോ കട്ടിയുള്ള ആഹാരങ്ങളോ കൊടുക്കരുത്.നിർജലീകരണം തടയുന്നതിനുള്ള ലവണമിശ്രിതവും ലായനികളും നിലവിലുണ്ട്. "ഇലക്ട്രോലൈറ്റ്സ് ’എന്നറിയപ്പെടുന്ന ഇവ തീറ്റയിലോ വെള്ളത്തിലോ കലർത്തി കൊടുക്കാം.
6 . തൊഴുത്തില്‍ ഫാന്‍ വയ്ക്കുന്നത് നല്ലതാണ്.
7 . തൊഴുത്തിന് വേണ്ടുവോളം കാറ്റും വെളിച്ചവും ലഭ്യമാക്കണം. തൊഴുത്തിന്റെ പരിസരത്ത് തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുക. തൊഴുത്തിന് മുകളില്‍ പാഷന്‍ ഫ്രൂട്ട്, മത്തന്‍, കുമ്പളം പോലുള്ളവ വളര്‍ത്തുക.
8 . തൊഴുത്തില്‍ നല്ല വായു സഞ്ചാരം ഉറപ്പുവരുത്തുക.
9 . ചൂടു കൂടിയ സമയത്ത് പശുക്കള്‍ക്ക് ഇടയ്ക്കിടയ്ക്ക് ദാഹിക്കും. ഇതിനാല്‍ തൊഴുത്തില്‍ വെള്ളം എപ്പോഴും ലഭ്യമാക്കുക.ശുദ്ധമായ വെള്ളമാണ് കുടിക്കാനായി നൽകേണ്ടത്.
10 . ചാണകം, മൂത്രം തുടങ്ങിയവ യഥാസമയം നീക്കി അണുനാശിനി ചേർന്ന ലോഷൻ തളിക്കണം. മേൽക്കൂരയിലും ചുറ്റിലും വെള്ളം സ്പ്രേ ചെയ്യണം.ദിവസം കന്നുകാലികളെ മൂന്നുതവണ കുളിപ്പിക്കണം. സൂര്യാതപ സാധ്യതയുള്ള മേഖലകളിൽ കൂടുതൽ ജാഗ്രത വേണം.
Share your comments