അനധികൃതമായി ഇറക്കുമതി ചെയ്ത മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടി
എറണാകുളം: അനധികൃതമായി ഇറക്കുമതി ചെയ്ത മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടി. നെടുമ്പാശ്ശേരി എയർപോർട്ട് ആഭ്യന്തര വിഭാഗത്തിൽ നിന്നും ഫിഷറീസ് വകുപ്പിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിത് . പ്രാദേശിക മത്സ്യ വിത്ത് കേന്ദ്രം മെമ്പർ സെക്രട്ടറിയും മധ്യമേഖല ഫിഷറീസ് ജോയിൻറ് ഡയറക്ടർ എം.എസ് സാജു, ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ കെ.കെ. ലാജിദ്, ഫിഷറീസ് ഇൻസ്പെക്ടർ പിഎസ് ശിവപ്രസാദ്, ഫിഷറീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ സുബീഷ്, മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കൽക്കട്ടയിൽ നിന്നും കൊച്ചിയിലേക്ക് ഇറക്കുമതി ചെയ്ത തിലാപ്പിയ, പാക്കു മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടിയത്.

ഏകദേശം 27300 രൂപ വില വരുന്ന 140 കിലോ ജീവനുള്ള 26,000 തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങളെയും ഏകദേശം 1.12 ലക്ഷം രൂപ വില വരുന്ന 112,000 നിരോധിത പാക്കു മത്സ്യ വിത്തുക്കളുമാണ് പിടികൂടിയത് .
യാതൊരു രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കുമതി ചെയ്ത തൃശ്ശൂർ ആലത്തൂർ സ്വദേശിയായ സികെ അജയ ഘോഷ്, ആലുവ സ്വദേശി ഫസൽ റഹ്മാൻ എന്നിവർക്കെതിരെ
കേരള മത്സ്യവിത്ത് ആക്ട് 22, 34 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
Share your comments