കോഴികളെ വളർത്തുന്നവരും വളർത്താൻ ആഗ്രഹിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില പ്രധാനകാര്യങ്ങൾ. മുട്ടക്കോഴികൾ ഇറച്ചിക്കോഴികൾ എന്നിവയെ ആണ് നാം പ്രധാനമായും വീട്ടിലെ ആവശ്യത്തിനും വില്പനയ്ക്കുമായി വളർത്താറുള്ളത്. നമ്മുടെ കാലാവസ്ഥയ്ക്കും ഭക്ഷണരീതികൾക്കും ഇണങ്ങുന്ന പ്രധാന ഇനങ്ങൾ താഴെ പറയുന്നവയാണ്.
മുട്ടക്കോഴികളിൽ ഗ്രാമലക്ഷ്മി ഗ്രാമപ്രിയ അതുല്യ അസീൽ. ഫ്രിസിൽ കാടക്നത്ത് നേക്കഡ്നെക്ക് (കഴുത്തിൽ തൂവലില്ലാത്തത്) ഇറച്ചി ക്കോഴികളിൽ ILI80, ഗോൾഡൺ -92, പ്രിയ,വാൻകോബ് 500 എന്നിവയാണ്പ്രധാന ഇനങ്ങൾ. കോഴിയെ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് നല്ലയിനം കോഴിക്കുഞ്ഞുങ്ങളെയും വളർത്തുന്നതിനാവശ്യാമായുള്ള മാർഗനിർദേശങ്ങളും ലഭിക്കുന്ന വിവിധ ജില്ലകളിലെ താഴെ പറയുന്ന സ്ഥാപങ്ങളുമായി ബന്ധപ്പെടാവുന്നതാണ്
1.റീജണൽപൗൾട്രിഫാം, കുടപ്പനക്കുന്ന്, തിരുവനന്തപുരം. ഫോൺ: 0471-2730804 ഗ്രാമശ്രീ പുള്ളിക്കോഴികൾ. മുട്ട:വർഷത്തിൽ 180. വില: പൂവൻ എട്ടുരൂപ, പിട 20 രൂപ (ഒരു ദിവസം പ്രായമായ കുഞ്ഞ്).
2.ജില്ലാ ടർക്കിഫാം, കുരീപ്പുഴ, കൊല്ലം: 0474 2799222. ബെൽസിൽ സ്മാൾ വൈറ്റ് ടർക്കി കുഞ്ഞുങ്ങൾ ഒരു മാസംപ്രായം. വില 140 രൂപ, ടർക്കിമുട്ട ഏഴുരൂപ.
3.സെൻട്രൽഹാച്ചറി, ചെങ്ങന്നൂർ, ആലപ്പുഴ. 04792452277 ഗ്രാമലക്ഷ്മി കരിമ്പുള്ളിക്കോഴി മുട്ട വർഷത്തിൽ 180 (ആസ്ട്രലോർപ്, വൈറ്റ്ലഗോൺ എൻ, പി ഇനങ്ങളിൽനിന്ന് വെറ്ററിനറി സർവകലാശാല വികസിപ്പിച്ചത്). അതുല്യ(വൈറ്റ് ലഗോൺ, എൻ, പി ഇനങ്ങളിൽനിന്ന് വെറ്ററിനറി സർവകലാശാല വികസിപ്പിച്ചത്) മുട്ട: 311. വില: പൂവൻഎട്ടുരൂപ, പിട 20 രൂപ . കടക്നാഥ് മധ്യപ്രദേശ് കരിങ്കോഴി വില 30 രൂപ (ഒരുദിവസം പ്രായമായ കുഞ്ഞ്).
4.താറാവ്വളർത്തൽകേന്ദ്രം, നിരണം, പത്തനംതിട്ട. 0469 2711898. ചാര, ചെമ്പല്ലി (കുട്ടനാടൻ താറാവുകൾ) കുഞ്ഞ് 15രൂപ ഒരുദിവസം പ്രായം. വിഗോവ (വിയറ്റ്നാം ഇറച്ചിത്താറാവുകൾ) കുഞ്ഞ് 40 രൂപ ഒരു ദിവസം പ്രായം,ഭക്ഷ്യയോഗ്യമായ മുട്ട ആറുരൂപ. താറാവ് വളം കിലോ 1.50 രൂപ.
5.റീജണൽപൗൾട്രിഫാം, മണർക്കാട്, കോട്ടയം.
04812373710 ഗ്രാമശ്രീ പുള്ളിക്കോഴികൾ. മുട്ട180. അതുല്യ(വൈറ്റ്ലഗോൺ, എൻ, പി ഇനങ്ങളിൽനിന്ന് വെറ്ററിനറി സർവകലാശാല വികസിപ്പിച്ചത്) മുട്ട 311.
റോഡ് ഐലന്റ് റെഡ് മുട്ടക്കോഴികൾ മുട്ട 280. വില: പൂവൻ എട്ടുരൂപ, പിട 20രൂപ. ഭക്ഷ്യയോഗ്യമായ മുട്ട 80 രൂപ/കിലോ.
6.ജില്ലാപൗൾട്രിഫാം, കോലാനി, ഇടുക്കി. 04862221138 ഗ്രാമശ്രീ പുള്ളിക്കോഴികൾ. മുട്ട 180. വില: പൂവൻ എട്ടുരൂപ, പിട20രൂപ.
7.റീജണൽപൗൾട്രിഫാം, കൂവപ്പടി, എറണാകുളം 04842523559 ഗ്രാമശ്രീ പുള്ളിക്കോഴികൾ. മുട്ട 180. വില: പൂവൻഎട്ടുരൂപ, പിട 20രൂപ.
8.റീജണൽപൗൾട്രിഫാം, മലമ്പുഴ, പാലക്കാട്. 04912815206 ഗ്രാമശ്രീ പുള്ളിക്കോഴികൾ. മുട്ട 180. വില: പൂവൻ എട്ടുരൂപ,പിട 20രൂപ ഗ്രാമപ്രിയ (മുട്ടയിട്ട് തീർന്ന കോഴികൾ) കിലോ 80 രൂപ.
9.ജില്ലാപൗൾട്രിഫാം, ആതവനാട്, മലപ്പുറം: 7034402943 ഗ്രാമശ്രീ മുട്ട 180. വില പൂവൻ എട്ടുരൂപ, പിട 20രൂപ.
10.റീജണൽപൗൾട്രിഫാം, ചാത്തമംഗലം, കോഴിക്കോട് ഫോൺ :04952287481 ഗ്രാമശ്രീ പുള്ളിക്കോഴികൾ. മുട്ട 180. വിലപൂവൻ എട്ടുരൂപ, പിട 20രൂപ.
റീജണൽപൗൾട്രിഫാം, മുണ്ടയാട്, കണ്ണൂർ: 04972721168 ഗ്രാമശ്രീ പുള്ളിക്കോഴികൾ. മുട്ട 180. വില: പൂവൻ എട്ടുരൂപ,പിട 20രൂപ. ഗ്രാമപ്രിയ (മുട്ടയിട്ട് തീർന്ന കോഴികൾ) കിലോ 80 രൂപ കോഴിവളം 1.50.
11.വെറ്ററിനറിസർവകലാശാല മണ്ണുത്തി പൗൾട്രിഫാം 04872371178, 2370117 ഗ്രാമശ്രീ, ഗ്രാമലക്ഷ്മി പൂവൻ9 രൂപ, പിട27രൂപ. അസിൽ വർണക്കോഴികൾ.
12.തിരുവാഴാംകുന്ന്ഏവിയൻ സയൻസ് കോളേജ് 04924 208206 ഗ്രാമശ്രീ, സുവർണ (വൈറ്റ്ലഗോൺ: റോഡ് ഐലൻഡ്റെഡ് മുട്ട 180. പൂവൻഒമ്പതുരൂപ, പിട27 രൂപ. ബി.വി 380 (അഞ്ചാഴ്ച പ്രായം) പിട 110 രൂപ (എട്ടാഴ്ച) പിട 170 രൂപ.
Share your comments