Livestock & Aqua

കറവപ്പശുവിന്റെ പാൽ കുറയുന്നുണ്ടോ? കാരണം ഇതാണ്. 

deshi cow

cow

കൂടുതൽ പാൽ ഉത്പാദനം ലക്‌ഷ്യം വച്ചാണ് നാം പശുക്കളെ വളർത്തുന്നത്. എന്നാൽ ചിലപ്പോൾ നമ്മുടെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് കറവ കഴിഞ്ഞ ഉടൻ തന്നെ പാൽ ഉത്പാദനം കുറയുന്നു. കാരണം അറിയാതെ കർഷകർ പ്രതിസന്ധിയിലാവുകയും ചെയ്യും. എന്നാൽ വിരബാധയാണ് കാരണം എന്ന് പലപ്പോഴും അറിയില്ല.  പശുക്കളുടെ ചാണകം പരിശോധിച്ചു മാത്രം വിരമരുന്ന്‌ കൊടുക്കുക ‌ പ്രായോഗികമല്ല. വിരബാധയേറ്റ എല്ലാ സമയത്തും വിരകളുടെ മുട്ട ചാണകത്തിലുണ്ടാകണമെന്നില്ല..ചാണകം പരിശോധിച്ച്‌ വിരകളുടെ മുട്ട ഇല്ലാത്തപ്പോഴും  പശുക്കള്‍ക്ക്‌ വിരമരുന്ന്‌ കൊടുത്താല്‍  പാലുല്‍പ്പാദനം വര്‍ധിക്കുന്നതായി കണ്ടിട്ടുണ്ട്‌.കൂടാതെ കൃത്യസമയത്ത്‌ മദിലക്ഷണം കാണിക്കുകയും  ചെന പിടിക്കുകായും ചെയ്യാറുണ്ട്... It is not practical to give deworming only after checking cow dung. Deworming eggs may not be present in the dung all the time after deworming. Checking the dung has shown that giving deworming to the cows increases the milk production even when there are no eggs of the worms.

ഗര്‍ഭിണിയായിരിക്കുന്നസമയത് പശുക്കളില്‍ വിരയുടെ ലാര്‍വ വളരാറില്ല. കാരണം  പലതരം ഹോര്‍മോണുകളുടെ പ്രവർത്തനം ഉള്ള സമയമാണ്. അത്തരം ഹോർമോണുകളുടെ സാന്നിധ്യത്തില്‍ ലാർവകൾ വളരില്ല. എന്നാൽ  പ്രസവശേഷം അവ  പെട്ടെന്ന്‌ വളര്‍ച്ച പ്രാപിക്കുകയും വിരബാധ രൂക്ഷമാകുകയും ചെയ്യും.ഇങ്ങനെ പ്രസവിച്ചയുടനെയുണ്ടാകുന്ന വിരബാധ പാലുല്പാദനത്തെ കാര്യമായി ബാധിക്കുന്നു.  അതുകൊണ്ടു തന്നെ പാൽ ലഭിക്കുകയുമില്ല. മാത്രമല്ല  ഗുണനിലവാരം കുറഞ്ഞ തീറ്റയും അശാസ്‌ത്രീയമായതും സമയം തെറ്റിയുമുള്ള  തീറ്റക്രമവും കൂടിയാകുമ്പോള്‍ ഉല്‍പ്പാദനക്ഷമത ഒന്നുകൂടി പിറകോട്ടു പോകുന്നു. ഇത്തരത്തില്‍ വിരബാധയുള്ള പശുക്കള്‍ക്ക്‌ പ്രസവത്തോടുകൂടി ക്ഷീണിച്ച്‌ പാലുല്‍പ്പാദനം ദിവസം കഴിയും തോറും കുറഞ്ഞുവരും.

cow

സാധാരണ കന്നുകാലികള്‍ക്ക്‌ മൂന്നാമത്തെ ആഴ്‌ചയില്‍ തുടങ്ങി 6 മാസംവരെ എല്ലാ മാസവും വിരമരുന്ന്‌ കൊടുക്കുകയെന്നത് ‌ നാട്ടുനടപ്പാണെന്നു കർഷകർക്കറിയാം.. എന്നാല്‍ കന്നുകാലികള്‍ക്ക്‌ ഏത്‌ പ്രായത്തിലും വിരബാധയുണ്ടാകുമെന്നതാണ്‌ സത്യം. ബാഹ്യമായ ലക്ഷണമൊന്നും കാണിക്കാതെയുണ്ടാകുന്ന ഈ വിരബാധ പാലുല്‍പ്പാദനത്തെ ബാധിക്കും. പഠനങ്ങൾ പറയുന്നത്  നമ്മുടെ നാട്ടിലെ കന്നുകാലികള്‍ക്ക്‌ പ്രായഭേദമന്യേ വിരബാധയുണ്ടെന്നാണ്‌. അതായത് 80% കറവപ്പശുകള്‍ക്കും വിരബാധയുണ്ടാകും. പ്രസവശേഷം വിരബാധ കൂടുതലാവുകയും ചെയ്യും.

cow

cow

പ്രതിവിധി.

1. പശു പ്രസവിച്ച ദിവസം തന്നെ ഒരു വെറ്ററിനറി ഡോക്‌ടറുടെ നിര്‍ദേശപ്രകാരം വിരമരുന്ന്‌       കൊടുക്കുക. 
2. തുടര്‍ന്ന്‌ ഓരോ മൂന്നു മാസം കൂടുമ്പോഴും ഇത്‌ ആവര്‍ത്തിക്കുക.
3. ചാണകം പരിശോധിച്ച്‌ ചികില്‍സ നടത്തുക .(‌ വയറിളക്കം, തീറ്റയോട്‌ വിമുഖത, ഉല്‍പ്പാദനത്തില്‍ കുറവ്‌ തുടങ്ങിയ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍) 
4. ശരിയായ തീറ്റയും സംരക്ഷണവും കൊടുക്കുക.  
5. കണക്കിലധികം ഭക്ഷണസാധനങ്ങള്‍ കൊടുക്കരുത് ( അത് ‌ പ്രയോജനരഹിതവും സാമ്പത്തിക നഷ്‌ടവുമുണ്ടാക്കും)
6. പശുക്കൾക്ക് ‌ ആരോഗ്യകരമായ തൊഴുത്തും പരിസരങ്ങളും പാലിക്കുക.
7. മനുഷ്യരില്‍നിന്നുള്ള ദയാപൂർണ്ണമായ പെരുമാറ്റവും അത്യാവശ്യമാണ്‌. 
8.പാല് കറക്കുന്നതും വളരെയധികം ശ്രദ്ധിയോടെ ചെയ്യുക.

‌കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പശു കിസാൻ ക്രെഡിറ്റ് കാർഡ്: കന്നുകാലി ഉടമകൾക്ക് 4% പലിശ നിരക്കിൽ 1.60 ലക്ഷം വരെ വായ്പ ലഭിക്കും

#kissan credit card#farm#Livestock#agrifarm


English Summary: Is the milk of the cow declining? This is the reason.

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine