കേരളത്തിൽ ഏറ്റവും വിശിഷ്ടമായ മീൻ കരിമീൻ തന്നെയാണ് കരിമീനിന്റെ ഭക്ഷ്യ-സാമ്പത്തിക മൂല്യങ്ങളും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് കരിമീനിനെ കേരള സംസ്ഥാന മത്സ്യമായി 2010 ൽ പ്രഖ്യാപിച്ചത്. നാട്ടിൻ പുറങ്ങളിൽ സ്വാഭാവിക ജലാശയങ്ങളിൽ ഇന്നും കരിമീൻ സ്ഥിര സാന്നിധ്യമാണ്. അതുപോലെ വൻകിട ഹോട്ടലുകളിൽ കരിമീൻ വിബഹവങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാരും
തെക്കേ ഇന്ത്യയിൽ നദികളിലും കായലുകളിലും കണ്ടുവരുന്ന ഒരു നാടൻ മൽസ്യമാണ് കരിമീൻ. ഗ്രീൻ ക്രോമൈഡ് (Green chromide ), പേൾ സ്പോട്ട് (Pearl spot) എന്നിങ്ങനെയും അറിയപ്പെടുന്ന ഇവയുടെ ശാസ്ത്ര നാമം എട്രോപ്ലുസ് സുരടെന്സിസ് ( Etroplus suratensis) എന്നാണ്. തെക്കേയിന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളാണ് ഇവയുടെ സ്വാഭാവിക ആവാസകേന്ദ്രങ്ങൾ. കേരളത്തിലെ കായലുകളിലും, കർണ്ണാടകയിലെ പടിഞ്ഞാറൻ നദികളിലും, ആന്ധ്രയിലെ തടാകങ്ങളിലും സാധാരണയായി ഈ മൽസ്യം കണ്ടുവരുന്നു. കൂടാതെ കേരളത്തിൽ കുളങ്ങൾ, നെല്പാടങ്ങൾ എന്നിവിടങ്ങളിൽ മത്സ്യകൃഷിയായും ഇവയെ വളർത്താറുണ്ട്. സ്വതേ രുചികരവും വർഷം മുഴുവൻ ലഭിക്കുന്നതുമായ ഈ മൽസ്യത്തിന് ഉയർന്ന വിലയാണുള്ളത്. അക്വേറിയങ്ങളിൽ എട്ടു വർഷം വരെ ജീവിച്ചതായി രേഖകളുണ്ട്. ഉപ്പുവെള്ളത്തിൽ വളരുന്നതിനു കൂടുതൽ രുചിയുള്ളതായും ശുദ്ധജലത്തിൽ വേഗം വളരുന്നതായും കാണുന്നു.
പ്രത്യേകതകൾ
ആൺ പെൺ മത്സ്യങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. നേർത്ത തിളക്കമുള്ള പച്ച നിറം. അതിൽ നേർത്ത മഞ്ഞ നിറമുള്ള കുത്തുകൾ. കരിമീനിന്റെ വായ് ചെറുതാണ്. 22 സെ.മി- 40 സെന്റിമീറ്റർ വരെ നീളവും, അനുകൂല സാഹചര്യങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരവും വെക്കാറുണ്ട്. വായ്ക്കുള്ളിൽ രണ്ടു വരി പല്ലുകൾ ഉണ്ടാവും. പാർശ്വ ചിറകുകളിൽ ബലമേറിയ മുള്ളുകൾ ഉണ്ട്.
ആഹാരം
ജല സസ്യങ്ങൾ ആണ് ആഹാരം. കൊതുകിന്റെ മുട്ടകൾ, കൂത്താടി , ചെമ്മീൻ കുഞ്ഞുങ്ങൾ എന്നിവയും അകത്താക്കും. പൊതുവേ സസ്യഭുക്കാണെങ്കിലും കാലത്തിനനുസരിച്ചും വലിപ്പത്തിനനുസരിച്ചും ആഹാരരീതിയിൽ മാറ്റം വരാറുണ്ട്.
മാംസഘടന
കരിമീൻ വളരേയധികം പോഷകാംശമുള്ള ഭക്ഷണമാണ്. കുറഞ്ഞ മാംസ്യവും ധാരാളം ജീവകങ്ങളും ഒമേഗാ 3 ഫാറ്റി ആസിഡിന്റെയും വിറ്റമിൻ ഡി, രൈബോഫ്ലാവിൻ എന്നിവയുടെ പ്രചുരതയും അതിനെ നാല്ല ഭക്ഷണമാക്കുന്നു. കാൽസ്യം ഫോസ്ഫറസ് പോലുള്ള ധാതുക്കളും ഇതിൽ ധാരാളമുണ്ട്.സ്ഥിരമായി കഴിക്കുന്നത് രക്തസമ്മർദ്ദത്തിനു നല്ലതാണ്.
പോഷകപ്രാധാന്യം
അവ മാംസ്യം കുറവും ജീവകങ്ങൾ കൂടുതലും ആണ്. ഫാറ്റി ആസിഡ് സമ്പുഷ്ടമായതിനാൽ രക്തസമ്മർദ്ദം ലഘൂകരിക്കുന്നതുമൂലം ഹൃദയാഘാതസാധ്യത കുറക്കുകയും ചെയ്യുന്നു മാനസികതുലനത്തിനും പ്രവർത്തത്തെയും സഹായിക്കുന്നതായി കാണുന്നു. അതിനാൽ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് അൽഷിമേഴ്സ് രോഗസാധ്യത കുറക്കുന്നു.
കരിമീൻ വിഭവങ്ങൾ
കരിമീൻ പൊള്ളിച്ചത്
കരിമീൻ വറുത്തരച്ചത്
ഗ്രിൽഡ് കരിമീൻ
വിപണിമൂല്യം
കരിമീൻ കറിച്ചട്ടിയിൽ
കേരളത്തിൽ മത്സ്യവിഭവങ്ങളിലെ താരമാണ് കരിമീൻ വിഭവങ്ങൾ. കേരളത്തിന്റെ തനത് രുചികളിൽ പ്രമുഖമാണ് കരിമീൻ. അതുകൊണ്ട് വിനോദസഞ്ചാരരംഗത്തും ഹോട്ടൽ വ്യവസായത്തിലും കരിമീനിനു പ്രത്യേക സ്ഥാനം ഉണ്ട് മിക്കവാറും സ്വഭാവികസ്രോതസ്സുകളിൽ നിന്നാണ് ഇപ്പോൾ കരിമീൻ ശേഖരിക്കുന്നത്. അത് പലപ്പോഴും ആവശ്യത്തിനു തികയാറില്ല. ഇത്തരം മത്സ്യബന്ധനം പലപ്പോഴും കുഞ്ഞുങ്ങളുടെ നാശത്തിനും വഴിവക്കുന്നു. കരിമീനിനു സീസൺ വെത്യാസമില്ലാതെ നല്ല വില കിട്ടുന്നു. സീസണിൽ പലപ്പോഴും ആയിരം രൂപവരെ കിലോക്ക് വില വരാറുണ്ട്.
കരിമീൻ വളർത്തൽ.
താരതമ്യേന ഭാരം കറഞ്ഞതും എന്നാൽ സീസൺ വത്യാസമില്ലാതെ വിളവെടുക്കാവുന്നതുമായ ഒരു ഇനമാണ് കരിമീൻ. ഒരിക്കൽ വിത്തെറക്കിയാൽ കരിമീൻ സ്വയം കുഞ്ഞുങ്ങളെ മുട്ടയിട്ട് വളർത്തുന്നതുകൊണ്ട് എല്ലാ വർഷവും വിത്തിറക്കേണ്ടതായി വരുന്നില്ല . വളർത്തുന്നചിലവിൽ ഇത് ഒരു വലിയ സൗജന്യമാണ്. കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നതിനായി ചട്ടി, കുടം, ഓട്ടിൻ കഷണങ്ങൾ, ഓല, കൊതുമ്പ് എന്നിവവെച്ചുകൊടുക്കുന്നത് നല്ലതാണ്. ഇത്തരം ഒളിയിടങ്ങൾ കരിമീനിനു വളരേ ഇഷ്ടമാണ്.
കരിമീൻ കൊത്തിതിന്നുന്ന ഇനമാണ്. മറ്റ് പല മത്സ്യങ്ങളും ചകിളകളിലൂടെ വെള്ളം അരിച്ച് ഭക്ഷിക്കുന്നു. അതുകൊണ്ട് തിരിത്തീറ്റകളാണ് കരിമീനിനു അഭികാമ്യം. തീറ്റകണ്ട് തിന്നുന്ന സ്വഭാവമായതിനാൽ അധികം പച്ചപ്പ് വെള്ളത്തിനു നല്ലതല്ല. വർഷത്തിൽ 3 -നാലു തവണ വലിയ മീനുകളെ പിടിച്ച് വിപണിയിലെത്തിക്കാവുന്നതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ആദായകരമാക്കാം ഈ മഴക്കാലത്ത് കരിമീൻ കൃഷി
#FishFarming #Aquaculture #Farm #Farmer #Krishi
Share your comments