Livestock & Aqua

നാടൻ പശുക്കൾ എങ്കിൽ കപില പശുKapila cow- native cows

pic cheruvalli cow- കപില പശുക്കൾക്കു അന്വേഷകർ കൂടുതലാണ്,

വീടുകളിൽ വളർത്താനായി പശുവിനെ തെരഞ്ഞെടുക്കുമ്പോൾ നാടൻ പശുക്കളെ അന്വേഷിക്കുന്ന ഒരു പ്രവണത ഇപ്പോൾ കൂടി വരുന്നുണ്ട്. കാരണം നാടൻ പശുക്കളുടെ പാലിനുള്ള ഔഷധ ഗുണം തന്നെ. പിന്നെ നമ്മുടെ ആവശ്യമാണല്ലോ പശുവിനെ തെരഞ്ഞെടുക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത്.അപ്പോൾ വീട്ടിലെ ആവശ്യത്തിനും കൃഷിക്കും മാത്രമാണെങ്കില്‍ ചെറിയ ഇനങ്ങള്‍ മതി എന്നാവും മിക്കവാറും ആൾക്കാർ തീരുമാനിക്കുക. അതുകൊണ്ടു കൂടിയാണ് നാടൻ പശുക്കൾക്ക് ഇപ്പോൾ ആവശ്യക്കാർ ഏറിയത്. ഇതിൽ തന്നെ കാസർഗോഡ് കുള്ളൻ,കപില പശു,ചെറുവള്ളി പശു, ഗിർ പശു, വെച്ചൂർ പശു, വടകര ഡ്വാര്‍ഫ്, ഹൈറേഞ്ച് ഡ്വാര്‍ഫ്, കുട്ടമ്പുഴ കുളളൻ എന്നിങ്ങനെയുള്ള നാടൻ പശുക്കളിൽ നമുക്ക് ഇഷ്ടമുള്ളതിനെ കണ്ടെത്താം. ഇതിൽ കപില പശുക്കൾക്കു അന്വേഷകർ കൂടുതലാണ്, എന്നാൽ കിട്ടാനും സാധ്യത കുറവുള്ള ഇനമാണ് കപില പശുക്കൾ. That is why the demand for domestic cows is high now. Among these, we can find the Kasargod dwarf, Kapila cow, Cheruvalli cow, Gir cow, Vechoor cow, Vadakara dwarf, High Range dwarf and Kuttampuzha kullan. Of these, Kapila cows are the most sought after, but Kapila cows are the least likely breed.

പാലിനും മൂത്രത്തിനും ചാണകത്തിനും ഔഷധഗുണം കൂടുതലാണെന്നു പറയുന്നു.

കപില പശുക്കൾ

കേരളത്തിൽ കാസർകോട് തീര പ്രദേശങ്ങളിലും , കർണാടകയിലും കണ്ടു വരുന്ന കാസർകോട് കുള്ളൻ പശുക്കളിൽ നിന്ന് അപൂർവ ലക്ഷണങ്ങളോടെ ഉണ്ടാകുന്ന ഒന്നാണ് കപില .ആശ്രമ പശുക്കൾ എന്നറിയപ്പെടുന്ന കപില പശുക്കൾ .പണ്ട് ക്ഷേത്രങ്ങളിൽ മാത്രം വളർത്തിയിരുന്ന ഇവയെ ദൈവികമായിട്ടാണ് കണ്ടു വരുന്നത്. കപില മഹർഷി പാലിനും കൃഷിക്കുമായി വളർത്തിയതുകൊണ്ടാണ് ഇവയെ കപില എന്നു വിളിക്കുന്നതത്രേ. മുൻപൊക്കെ ക്ഷേത്രങ്ങളിൽ മാത്രമാണ് ഇവയെ വളർത്തിയിരുന്നത്. പാലിനും മൂത്രത്തിനും ചാണകത്തിനും ഔഷധഗുണം കൂടുതലാണെന്നു പറയുന്നു. 85 സെന്റീമീറ്റർ വരെയാണ് ഉയരം സുവർണ പീത നിറം . വെള്ളി നേർത്ത ചുവപ്പ് പടർന്ന കണ്ണുകൾ . വെളുപ്പ്‌ കലർന്ന മൂക്ക്. ചർമത്തിന്റെ നിറം പടർന്ന ചെറിയ കൊമ്പുകൾ- കുളമ്പുകൾ . . ഏകദേശം 150 ൽ താഴെ ശരീര തൂക്കം .കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച് നിറം മാറുന്ന പ്രകൃതം ( വേനലിൽ ഇളം നിറവും, തണുപ്പ് കാലത്ത് ഇരുണ്ട നിറവും ) എന്നിവ ഇവയുടെ ലക്ഷണങ്ങളാണ് .രോഗപ്രതിരോധശേഷി കൂടുതലാണ്, കുറച്ചു ഭക്ഷണം മതി എന്നിവയാണു മറ്റു പ്രത്യേകതകൾ...നിത്യേന രണ്ടു ലീറ്റർ പാൽ ലഭിക്കും. പാൽ, മൂത്രം, ചാണകം എന്നിവയിൽനിന്നു നാട്ടുവൈദ്യൻമാർ പലതരം മരുന്നു ഉണ്ടാക്കുന്നുണ്ട്.

പാലിന്‌ കാസർകോഡു ഡ്വാർഫിനേക്കാൾ ഔഷധമൂല്യമുണ്ട്‌.പാലിൽ സ്വർണക്ഷാരം കലർന്നിട്ടുണ്ടെന്നു ഭാരതീയ ചികിത്സാ വിദഗ്‌ദ്ധർ പറയുന്നു. ഈ പശുവിന്റെ പാൽ സ്‌ഥിരമായി കുടിക്കുന്നത് രോഗപ്രതിരോധ ശേഷി നേടാൻ സഹായിക്കുംഎന്നും പറയപ്പെടുന്നു. കപിലയുടെ പാലിൽ നിന്നുമുള്ള വെണ്ണ, നെയ്യ്‌ ,പാൽക്കട്ടി എന്നിവക്ക്‌ സ്വർണനിറമാണ്‌. കപിലയുടെ മൂത്രം ശുദ്ധീകരിച്ച്‌ തയ്യാറാക്കുന്ന ഗോഅർക്ക ആസ്‌ത്മ, പ്രമേഹം, അർശസ്‌, മൂത്രാശയ രോഗങ്ങൾ, വന്ധ്യത, ചർമ്മ രോഗങ്ങൾ, രക്‌തസമ്മർദ്ദം തുടങ്ങിയ ഒട്ടേറെ രോഗ ചികിത്സയിൽ ഉപയോഗിച്ചു വരുന്നു .സങ്കര ഇനങ്ങളെ അപേക്ഷിച്ച് നാടന്‍ പശുക്കള്‍ക്ക് രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മഴക്കാലത്ത് കറവ പശുക്കൾ നേരിടുന്ന രോഗങ്ങൾ


English Summary: Kapila cows are native cows

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine