കേരളത്തിൽ പശുവളർത്തൽ ഏറ്റവും ഫലപ്രദമായി ചെയ്യാൻ കഴിയുന്ന ഭൂപ്രദേശമാണ് പശ്ചിമഘട്ട മലനിരകളും താഴ്വരകളും . മികച്ച പാൽ തരുന്ന സങ്കരയിനം പശുക്കൾക്ക് തണുത്ത കാലാവസ്ഥ ഏറ്റവും അനുയോജ്യമാണ്. ഇതിന് ഏറ്റവും അനുകൂലമായ ഭൂപ്രദേശമാണ് ഇടുക്കിയിൽ.
ഈ കോവിഡ് കാലത്ത് കാര്യമായ സാമ്പത്തിക ആഘാതങ്ങൾ ഉണ്ടാകാതിരുന്ന ഒരു മേഖലയാണ് കാലിവളർത്തൽ. കൃത്യമായ പ്ലാനിങ്ങിലൂടെ, ശാസ്ത്രീയ മാർഗ്ഗങ്ങൾ അവലംബിച്ചുള്ള കാലിവളർത്തൽ സുസ്ഥിരമായ ഒരു വരുമാനോപാധിയാണ് ഇടുക്കിയിലെ സാധാരണക്കാരായ കർഷകർക്ക്.Livestock is an area that did not have significant economic impact during this Kovid period. With proper planning, animal husbandry based on scientific methods is a sustainable source of income for the ordinary farmers of Idukki.
യാതൊരുവിധ പ്രായോഗിക അനുഭവങ്ങളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ പശുഫാം എന്ന സ്വപ്നത്തിന് പുറകെ പോകുന്ന ചിലർ കാലിടറി വീഴാറുണ്ട്,. പഠനങ്ങൾ കാണിക്കുന്നത് ചെറിയ യൂണിറ്റുകളിൽ ഒന്നോ രണ്ടോ പശുക്കളുമായി തുടങ്ങി ക്രമേണ എണ്ണം വർധിപ്പിച്ച് വലിയ ഫാം ആക്കുന്ന രീതിയാണ് വലിയ വിജയങ്ങളിൽ എത്തിച്ചേരുന്നത് എന്നാണ്.
മികച്ചയിനം തീറ്റപ്പുല്ലിനങ്ങൾ വളർത്താൻ ഏറ്റവും അനുയോജ്യമായ കാലാവസ്ഥയുള്ള ഇടുക്കിജില്ലയിലെ മലനിരകൾ പശുവളർത്തൽ ലാഭകരമായി നടത്താൻ കർഷകരെ സഹായിക്കുന്നു. കൂടാതെ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള നിരവധി പദ്ധതികൾ ക്ഷീരകർഷകർക്ക് സാമ്പത്തിക പിന്തുണയും നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ധാരാളം യുവസംരംഭകരെ ഈ രംഗത്തേക്ക് ആകർഷിക്കുവാൻ ഗവൺമെന്റിനെ സഹായിക്കുന്നു. പാലിനു വേണ്ടി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയ്ക്ക് കുറെയൊക്കെ പരിഹാരം കാണുവാൻ ഇതുമൂലം കഴിഞ്ഞിട്ടുണ്ട്
ഒരു ജീവനോപാധിയായി പശുവളർത്തൽ കാണുന്ന സംരംഭകർക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത് അർപ്പണബോധവും കഠിനാധ്വാനവും ആണ്.കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇടുക്കിയുടെ ഭൂപ്രകൃതിയും കാലാവസ്ഥയും പശു വളർത്തലിന് ഏറ്റവും അനുഗുണം ആണ്. ഉയർന്ന പാലുൽപാദന ക്ഷമതയുള്ള പശുക്കൾക്ക് തണുപ്പുള്ള കാലാവസ്ഥ പ്രധാനമാണ്.Unlike other districts in Kerala, Idukki's topography and climate are most conducive to cattle rearing. Cold weather is important for cows with high milk yield
സുഗന്ധവിളകളുടെയും മറ്റു നാണ്യ വിളകളുടെയും വിലകൾ നിർണയിക്കുന്നതിൽ ആഗോള വിപണിയുടെ സ്വാധീനം വലുതാണ്. അതുകൊണ്ടുതന്നെ സ്ഥിരമായ ഒരു വരുമാന മാർഗം എന്ന നിലയിൽ അവയെ പൂർണ്ണമായി ആശ്രയിക്കാൻ ചെറുകിട കർഷകർക്ക് കഴിയാറില്ല. പക്ഷേ പശു വളർത്തലിലൂടെ വരുമാന സ്ഥിരത ഉറപ്പാക്കാൻ കർഷകർക്ക് കഴിയാറുണ്ട്. അതുകൊണ്ടുതന്നെ കോ വിഡ് കാലത്തെ അതിജീവിക്കാൻ ക്ഷീരകർഷകർക്ക് കഴിഞ്ഞു.
ഈ മേഖല ഒരു ജീവനോപാധിയായി കണ്ടു ഇതിലേക്ക് തിരയുന്ന യുവ കർഷകരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. പരമ്പരാഗത മാർഗങ്ങൾ വിട്ട് ശാസ്ത്രീയമായി ഹൈടെക് രീതികൾ സ്വീകരിക്കുന്നവരുടെ എണ്ണവും അനുദിനം വർദ്ധിച്ചുവരുന്നു. യൂറോപ്യൻ രാജ്യങ്ങളിലും തെക്കേ അമേരിക്കയിലുമുള്ള സങ്കര ഇനങ്ങളെ കേരളത്തിലെത്തിച്ച് ഉയർന്ന പാലുല്പാദനം സാധ്യമാക്കിയാൽ ക്ഷീര സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് നമ്മൾ താമസിയാതെ എത്തിച്ചേരും. ഹരിത സമൃദ്ധമായ പശ്ചിമഘട്ടത്തിലെ പ്രദേശങ്ങളായ ഇടുക്കിക്കും വയനാടിനും ഒക്കെ ഈ രംഗത്ത് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാനും സാധിക്കും. ഒരു രണ്ടാം ധവള വിപ്ലവത്തിലേക്ക് ഉള്ള സാധ്യതകൾ തുറന്നിടാൻ പശ്ചിമഘട്ട മലനിരകളിലെ കർഷകർക്ക് കഴിയും എന്നതിന് യാതൊരു സംശയവുമില്ല.
തയ്യാറാക്കിയത് : പ്രമോദ് ഇടുക്കി
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:മഴക്കാലത്ത് കറവ പശുക്കൾ നേരിടുന്ന രോഗങ്ങൾ
#Farmer#cow farm#idukki#Agriculture
Share your comments