കാക്കനാട്:ലോക്ക് ഡൗൺ കാലയളവിൽ ജില്ലയിലെ വളർത്തുമൃഗ വില്പനശാലകൾ, പ്രദർശന സ്ഥലങ്ങൾ തുടങ്ങിയവയിൽ സൂക്ഷിച്ചിരിക്കുന്ന പക്ഷിമൃഗാദികൾക്ക് പ്രതിദിനം ആവശ്യമായ വെള്ളവും ഭക്ഷണവും നൽകണം.
During the lockdown period, the birds and animals kept in the pet shops and exhibition areas of the district should be provided with adequate water and food on a daily basis.
ഇത്തരം കാലയളവിൽ ഈ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടാതെ ഇവയ്ക്കു വേണ്ട വായുസഞ്ചാരം ഉറപ്പുവരുത്തേണ്ടതാണ്.
കൃത്യമായ സമയങ്ങളിൽ ഷോപ്പുകളിൽ എത്താൻ കഴിയാത്തവർക്കായി പല സ്ഥലങ്ങളിലും പഞ്ചായത്ത് അധികാരികൾ തന്നെ ഇവയ്‌ക്കായി ഭക്ഷണവും വെള്ളവും കൊടുക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അവ പ്രയോജനപ്പെടുത്തുകയും ചെയ്യാം.
നിർദേശങ്ങൾ പാലിക്കാതെ ഷോപ്പുകളിൽ മൃഗങ്ങളെ സൂക്ഷിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുകയും പക്ഷിമൃഗാദികളെ കണ്ടുകെട്ടുകയും ചെയ്യും
Legal action will be taken and birds and animals will be confiscated, if they are found to be keeping animals in shops without following the instructions.
Share your comments