1 നല്ലയിനം ജോടികളെ തിരെഞ്ഞെടുക്കുക (നല്ല ആരോഗ്യത്തോടെ ഉള്ളതും, നല്ല ഉർജസൗലതയോടും കൂടി ഇരികുന കിളികൾ )
2 കൂടിന് ആവിശ്യത്തിന് സ്ഥലം ഉണ്ടായിരിക്കണം (ചൂട് നേരിട്ടു കൂട്ടിൽ കിട്ടാൻ ഇട വരരുത് )
3 മുട്ടയിടാൻ മൺകലം/മരപ്പെട്ടി എന്നിവ ഉപയോഗിക്കാം
4 മുട്ടയിടൽ പ്രായം 9 മാസം മുതലാണ്
5 സാധാരണയായി 4 മുതൽ 8 മുട്ടകൾ വരെ ഇടും
6 മുട്ട വിരിയാൻ 18 മുതൽ 21 ദിവസം വരെ എടുക്കും
7 മുട്ട വിരിഞതു മുതൽ 30 മുതൽ 40 ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങൾ പുറത്തിറങ്ങും
പ്രധാന ഭക്ഷണങ്ങൾ
1 തിന, ഗോതമ്പ്(കുറച്ചു മാത്രം കുതിർത്ത് ), രാഗി, സൺ ഫ്ലവർ സീഡ് (കുറച്ചു മാത്രം )
2 തുളസി ഇല, പനികൂർക്കയില,മുരിങ്ങ ഇല (മല്ലിയില,ചീര, പുതിന, എനിവ വീട്ടിൽ നട്ട് വളർത്തിയത് ) കൊടുകാം, ഓരോ ദിവസം ആവശ്യത്തിനുള്ള അളവിൽ മാത്രം ഇലകൾ മാറി മാറി കൊടുകാം
3 കാരറ്റ്, ബീറ്റ്രൂട്ട് രണ്ടും നാര് പോലെ ചീകിയതു കൊടുകാം. കുടാതെ പച്ച കമ്പം കൊടുകാം
4 കടൽ നാക് ( കാൽസ്യത്തിനു വേണ്ടി )കൂട്ടിൽ ഇട്ടു കൊടുക്കുക
പക്ഷികളെ തിരിച്ചറിയൽ
1 ആൺപക്ഷിയുടെ മൂക്കിന് നീലകളർ ആയിരിക്കും (റെഡ് ഐ ലൗ ബെഡിൽ വ്യത്യസ പെട്ടിരിക്കും )
2 പെൺപക്ഷിയുടെ മൂക്കിന് വെള്ള കലർന്ന ചാരനിറമായിരിക്കും
3 പക്ഷികളുടെ പ്രായത്തിന് അനുസരിച്ച് കളറിൽ വ്യത്യാസം വരും
മുട്ടയിടൽ
1 പ്രായപൂർത്തിയാകുന്നത് 6 മാസം കൊണ്ടാണ്
2 9 മാസം ആകുംബോൾ ആണ് മുട്ടയിടിയിക്കാൻ നല്ലത്
3 ഇണ ചേർന്ന് 10 ദിവസത്തിനുളളിൽ മുട്ടയിടും
4 സാധാരണയായി 4 മുതൽ 8 മുട്ടകൾ വരെയിടും
5 18 മുതൽ 21 ദിവസം കൊണ്ട് മുട്ട വിരിയും
6 ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് മുട്ടകൾ ഇടുക
7 പെൺകിളി അധിക സമയവും കൂട്ടിൽ തന്നെ ആയിരിക്കും
മുട്ട വിരിയൽ
1 18 മുതൽ 21 ദിവസo കൊണ്ട് മുട്ട വിരിയുo ( ഒരു 28 ദിവസം നോകിയ ശേഷം വിരിയാത്ത മുട്ടകൾ എടുത്തു കളയാം )
2 ഓരോ ദിവസം ഇടവിട്ടാണ് മുട്ട വിരിയുന്നത്
3 ആദ്യ ആഴിച്ചയിൽ പെൺകിളി ഉൽപ്പാദിപ്പിക്കുന്ന ദ്രാവകം ആണ് ഭക്ഷണം
4 35 മുതൽ 40 ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങൾ പുറത്ത് വരും
5 ആഴ്ച്ചയിൽ കുഞ്ഞുങ്ങൾ ഉള്ള കൂട് വ്യത്തിയാക്കുക (കഴിയുമെങ്ങിൽ )
ശ്രദ്ധിക്കേണ്ടത്
1 എല്ലാ ദിവസവും ഭക്ഷണo, കുടിവെള്ളo എന്നിവ നൽകുക
2 ആഴിച്ചയിൽ ഒരിക്കൽ കൂടു വൃത്തിയാക്കുക
3 കുളിക്കാൻ ഉള്ള വെളളം നൽകുക ( ദിവസവും മാറ്റണം )
4 പല്ലി, പാമ്പ്, എലി, എന്നിവയിൽ നിന്നും കൂട് സംരക്ഷിക്കുക
5 പരിജയം ഇല്ലാത്തവരെ കൂടിനുള്ളിലെക്ക് കയറ്റാതിരിക്കുക ( മോഷണം )
6 പുറത്തിറങ്ങിയ കുഞുങ്ങൾ സ്വയം തീറ്റ കഴിക്കാൻ ആകുംബോൾ വേറെ കൂട്ടിലെക്ക് മാറ്റിയിടുക
7 ജോടികളെ പരസ്പ്പരം മാറ്റിയിടുക
കിളികളെ രണ്ടു രീതിയിൽ വളർത്താം അതിൻ്റെ സവിശേഷതകൾ താഴെ നൽകുന്നു
കോളനി(ഒന്നിച്ചിടുക) ആയിട്ടുള്ള രീതി, ഒരു ജോഡി വീതം ഒരു ചെറിയ കൂട്ടിൽ
കോളനി ആയി വളർത്തുമ്പോൾ
1 കിളികൾ തന്നെ അവയുടെ ഇണയെ കണ്ടെത്തുന്നു.
2 വലിയ കുട് വേണം
3 മുട്ടയിടാൻ കൂടുതൽ കാലം വേണ്ടിവരും
4 പരസ്പരംആക്രമണ സാധ്യത കൂടുതൽ, മുട്ടകൾ കൊത്തിപൊട്ടിക്കാൻ സാധ്യത
5 രോഗങ്ങൾ പടരാൻ സാധ്യതാ
ഒരു ജോഡി വീതം ഒരു കൂട്ടിൽ വളർത്തുമ്പോൾ
1 നല്ല കിളികളെ നോക്കി ഇണ ചേർകാം
2 ചെറിയ കുട് മതി
3 പെട്ടന്നു ഇണ ചേർന്ന് മുട്ട ഇടാം
4 കുഞ്ഞുകളയേയും വലിയ കിളികളെയും മറ്റു കിളികൾ ആക്രമിക്കില്ല
5അസുഖങ്ങൾ പടരില്ല,ആരോഗ്യത്തോടെ പരിപാലികം