1. Livestock & Aqua

വളർത്താം ഇണക്കുരുവികളായി ഈ ജാവാ കുരുവികളെ.

പ്രധാന ആഹാരം തിന ആണ്. അതുപോലെ ഒരു ചെറിയ അളവിൽ നെല്ല്, സീഡ് മിക്സ് എന്നിവയും കൊടുക്കാം. കൂടാതെ എഗ്ഗ് ഫുഡ്‌ ഇവയുടെ പ്രധാന ഭക്ഷണങ്ങളുൽ ഒന്നാണ്. ആഴ്ചയിൽ ഒരിക്കൽ കൊടുക്കുന്നത് നല്ലത് ആണ്. കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുമ്പോൾ ദിവസവും എഗ്ഗ് ഫുഡ് കൊടുക്കുന്നത് കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ ഇരിക്കാനും നല്ലത് ആണ്.പുഴുങ്ങിയ മുട്ട ആഴ്ചയിൽ ഒരിക്കൽ തൊണ്ടുകളഞ്ഞു കൊടുകാം.കുതിർത്തതോ മുളപ്പിച്ചതോ ആയ ചെറുപയർ ആഴ്ചയിൽ 2 തവണകൊടുക്കുന്നത് കിളകളുടെ ആരോഗ്യത്തിനു നല്ലതാണ്. കാരറ്റ്,. ബീട്രൂറ്റ് എന്നിവ നാരുപോലെ ചീകിയതു കൊടുകാം. ചൂട് കാലത്ത് കുക്കുമ്പർ അരിഞ്ഞു കൊടുക്കാം. ഇൻഫെക്ഷൻ വരാൻ സാധ്യത കൂടുതൽ ഉള്ളത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് .മാസത്തിൽ 2 തവണ എങ്കിലും കാൽസിയം & വിറ്റമിൻ സപ്പ്ളിമെൻറ്സ് കിളികൾക്കു കൊടുക്കുന്നത് നഷ്ടപ്പെടുന്ന ആരോഗ്യം വീണ്ടെടുക്കാൻ നല്ലത് ആണ്. കൂടാതെ തുളസിയില, പനിക്കൂർക്ക ഇല, കുടങ്ങൽ, മുരിങ്ങ, ചീര എനീ ഇല വർഗ്ഗങ്ങളും മാറി മാറി കൊടുക്കാം. Boiled eggs can be peeled off once a week. carrot,. Beetroot can be chewed like fiber. Cucumber can be chopped in hot weather. This is because you are more likely to get an infection. Calcium at least 2 times a month

K B Bainda
Java kuruvikal
Java kuruvikal


ജാവ കുരുവികൾ പൊതുവെ കാണാൻ നല്ല ഭംഗി ഉള്ള കിളികൾ ആണ്.ചെറു കിളികളെ വളർത്താൻ ഇഷ്ടപ്പെടുന്നവർ കൂടുതലായും അന്വേഷിക്കുന്നത് ഇത്തരം കിളികളെയാണ്. മനോഹരമായി പാട്ടുപാടുന്ന സ്വഭാവമുള്ള ഈ കിളികളുടെ എണ്ണമെഴുക്കുള്ള ശരീര ഭംഗി നമുക്ക് വല്ലാത്ത ആകർഷകത്വം തോന്നിക്കും.ലവ് ബേർഡ്‌സ് അന്വേഷിച്ചെത്തുന്നവരുടെ മിക്കവരുടെയും ആവശ്യം ജാവ കുരുവികളാണ്. മാർക്കറ്റിൽ നാലാൾ വിലയാണ് ഇവയുടെ ജോഡിക്ക്


ജാവ കുരുവികളിലെ ആൺപെൺ ഇനങ്ങളെ എങ്ങനെ തിരിച്ചറിയാം

സാധാരണ ആയി കറുപ്പ്, ബിസ്‌ക്കറ്റു ,ചാര, വെള്ള നിറങ്ങളിൽ ജാവ കുരുവികൾ കാണപ്പെടുന്ന ജാവ കുരുവികളിൽ ആൺ പക്ഷികൾ നല്ല പാട്ടൂകാരാണ്. ഇവയിലെ ആൺ പെൺ കിളികളെ തിരിച്ചറിയാൻ എളുപ്പം ആണ്. 4 മുതൽ 5 മാസം ആകുമ്പോൾ ഇണ പ്രായം ആകും. ഇണ പ്രായം ആകുമ്പോഴാണ് നമുക്ക് ക്ക് ആൺ പെൺ കിളികളെ വേർതിരിച്ചറിയാൻ കഴിയുന്നത്.  ആൺ പക്ഷികളുടെ കൊക്കിന്റെ വലിപ്പം കുടുതലും കൊക്കിന്റെ നിറം അല്പം ചുവപ്പ് കളർ കുടുതലും ആയിരിക്കും, കൂടാതെ കണ്ണിനു ചുറ്റും ഉള്ള വട്ടം കനം കൂടിയതും ചുവപ്പ് നിറം കുടുതലും ആകും, കൂടാതെ ആൺ കിളികൾ നന്നായി പാട്ടുപാടുന്നതും കാണാൻ സാധിക്കും അതാണ് ആൺ കിളിയെ പെൺകിളിയിൽ നിന്നും വേർതിരിച്ചു പെട്ടന്നു മനസിലാകാൻ സാധിക്കുന്നത് . പെൺ പക്ഷിക്ക് കൊക്കിന്റെ വലിപ്പം അല്പം ചെറുതും ചുവപ്പ് കളർ കുറവും ആയിരിക്കും. കണ്ണിനു ചുറ്റുമുള്ള വട്ടം കനം കുറഞ്ഞതും ആയിരിക്കും.

Java kuruvikal
Java kuruvikal


ആഹാരത്തിൽ ശ്രദ്ധിക്കുക.

പ്രധാന ആഹാരം തിന ആണ്. അതുപോലെ ഒരു ചെറിയ അളവിൽ നെല്ല്, സീഡ് മിക്സ് എന്നിവയും കൊടുക്കാം. കൂടാതെ എഗ്ഗ് ഫുഡ്‌ ഇവയുടെ പ്രധാന ഭക്ഷണങ്ങളുൽ ഒന്നാണ്. ആഴ്ചയിൽ ഒരിക്കൽ കൊടുക്കുന്നത് നല്ലത് ആണ്. കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുമ്പോൾ ദിവസവും എഗ്ഗ് ഫുഡ് കൊടുക്കുന്നത് കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ ഇരിക്കാനും നല്ലത് ആണ്.പുഴുങ്ങിയ മുട്ട ആഴ്ചയിൽ ഒരിക്കൽ തൊണ്ടുകളഞ്ഞു കൊടുകാം.കുതിർത്തതോ മുളപ്പിച്ചതോ ആയ ചെറുപയർ ആഴ്ചയിൽ 2 തവണകൊടുക്കുന്നത് കിളകളുടെ ആരോഗ്യത്തിനു നല്ലതാണ്. കാരറ്റ്, ബീട്രൂറ്റ് എന്നിവ നാരുപോലെ ചീകിയതു കൊടുകാം. ചൂട് കാലത്ത് കുക്കുമ്പർ അരിഞ്ഞു കൊടുക്കാം. ഇൻഫെക്ഷൻ വരാൻ സാധ്യത കൂടുതൽ ഉള്ളത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് .മാസത്തിൽ 2 തവണ എങ്കിലും കാൽസിയം & വിറ്റമിൻ സപ്പ്ളിമെൻറ്സ് കിളികൾക്കു കൊടുക്കുന്നത് നഷ്ടപ്പെടുന്ന ആരോഗ്യം വീണ്ടെടുക്കാൻ നല്ലത് ആണ്. കൂടാതെ തുളസിയില, പനിക്കൂർക്ക ഇല, കുടങ്ങൽ, മുരിങ്ങ, ചീര എനീ ഇല വർഗ്ഗങ്ങളും മാറി മാറി കൊടുക്കാം. Boiled eggs can be peeled off once a week. carrot,. Beetroot can be chewed like fiber. Cucumber can be chopped in hot weather. This is because you are more likely to get an infection. Calcium at least 2 times a month

കൂടൊരുക്കുന്നത് എങ്ങനെ?

ഒരു ജോഡി ജാവ കിളികൾക്കു വളരാൻ 2 അടി നീളം 2 അടി വീതി 2 അടി പൊക്കമുള്ള കൂടു മതിയാകും. .കുടുണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ടത് അതിൽ ഉപയോഗിക്കുന്ന നെറ്റ് ആണ്. അര ഇഞ്ചിലും ചെറിയ നെറ്റുകൾ ഉപയോഗിച്ച് കൂടുകൾ ഉണ്ടാക്കാൻ ശ്രമിക്കണം. കൂട്ടിനകത്തു ചെറിയ കലങ്ങളോ മരത്തിന്റെ പെട്ടികളോ ഉപയോഗിക്കാം.For a pair of Javanese birds, a nest 2 feet long, 2 feet wide and 2 feet high will suffice. .The net used in the house should be taken into consideration. Try to make nests with nets as small as half an inch. Small pots or wooden boxes can be used inside the cage.

Love Birds
Love Birds


ജാവ കുരുവികൾ 5 മാസം ആകുമ്പോൾ ഇണ പ്രായം ആകും. 8 മുതൽ 10 മാസം ആയ ശേഷം ഇണ ചേർത്താൽ എഗ്ഗ് ബൈൻഡിങ് ( മുട്ട പുറത്തു വരാതെ ഇരിക്കൽ )പോലെ ഉള്ള അസുഖങ്ങൾ ഒഴിവാക്കാം. കൂട്ടിൽ എപ്പോഴും തിനയും കുടിക്കാനുള്ള ശുദ്ധജലവും ലഭ്യമാകണം. ദിവസവും കുളിക്കുന്ന പ്രകൃതം ആണ്. കുളിക്കാൻ ഒരു പരന്ന പത്രത്തിൽ വെള്ളം കൂട്ടിൽ വെച്ചു കൊടുക്കാൻ ശ്രദ്ധിക്കുക. കുളി കഴിഞ്ഞ ശേഷം അത് എടുത്തു മാറ്റുക.

Love Birds
Love Birds


ഓരോ ജോഡി വീതം വളർത്തുന്നത് കുഞ്ഞുങ്ങളുടെ എണ്ണം കൂടുതൽ ലഭിക്കാനും രോഗങ്ങൾ പടരാതെ ഇരിക്കാനും നല്ലത് ആണ്. ഇണ പ്രായം ആയ ആൺ പെൺ പക്ഷികളെ കൂട്ടിലേക്ക്‌ ഇടാം. ഒരേ നിറത്തിൽ ഉള്ളവയെ ജോഡി ആക്കുന്നത് ബ്രീഡ് ക്വാളിറ്റി നില നിർത്താൻ സഹായിക്കും . ഒരേ മാതാ പിതാക്കൾക്ക് വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെയും പരസ്പരം ജോഡി ആക്കാൻ പാടില്ലാ .ജോഡി ആകാൻ ഇട്ട കിളികൾ തമ്മിൽ കുറച്ചു ദിവസം പരസ്പരം കൊത്തു കൂടുന്നത് കാണാം. അത് സ്വാഭാവികം ആണ്. പതിയെ അവ ജോഡി ആയിക്കോളും.പേടി കൂടുതൽ ഉള്ള കിളികൾ ആണ് ജാവ കുരുവികൾ. അത് കൊണ്ട് അവയെ പേടിപ്പിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക.അവക്കു സ്വകാര്യത തോന്നിയാൽ മാത്രമേ ഇണ ചേരൂ. അതിനായി . കൂടിന്റെ മുകൾ ഭാഗം മറച്ചു കൊടുക്കാം. മഴ കാലത്ത് കൂട്ടിൽ ഒരു 40 വാട്ട്സ് ബൾബ്‌ കുറച്ചു നേരം രാവിലെയും വൈകിട്ടും ഇട്ടു കൊടുക്കുന്നത് അവയെ തതണുപ്പിൽ നിന്നും രക്ഷിക്കും. പരസ്പരം ഒന്നിച്ചിരിക്കുന്നതും തൂവൽ പരസ്പരം ചീകി കൊടുക്കുന്നതും അവ ജോഡി ആയതിന്റെ അധിക ലക്ഷണങ്ങൾ ആണ്.ജാവ കുരുവികൾ കൂടൊരുക്കി മുട്ട ഇടുന്നവ ആയതു കൊണ്ട് അവക്കു കുട് കൂട്ടാൻ ചകിരി നാരോ ചെറിയ ഉണക്ക പുല്ലുകളോ ഇട്ടു കൊടുക്കാം. ആൺ പെൺ പക്ഷികൾ ചേർന്നാണ് കൂടുണ്ടാക്കുന്നത്. കുടുണ്ടാക്കി കഴിഞ്ഞാൽ അല്പ ദിവസത്തിനുള്ളിൽ അവ ഇണ ചേരും. ആൺ പക്ഷി പെൺ പക്ഷിയുടെ അടുത്ത് ചെന്നു പാട്ടുപാടി ചാടി ചാടിയാണ് ഇണയെ ആകർഷിക്കുന്നത്, ഇണ ചേർന്ന് 7 മുതൽ 10 ദിവസത്തിനുളളിൽ പെൺ കിളികൾ മുട്ട ഇടും.4 മുതൽ 7 മുട്ടകൾ വരെ ഇടാം. പെൺ പക്ഷിയുടെ വയസിനും ആരോഗ്യത്തിനും അനുസരിച്ച് മുട്ടകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. അട ഇരിക്കുന്ന കിളികളെ ഉപദ്രവിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. 16 മുതൽ 22 ദിവസം എടുക്കും മുട്ട വിരിയാൻ.ഓരോ ദിവസം ഇടവിട്ടാണ് മുട്ടകൾ വിരിയുക. 28 ദിവസം എങ്കിലും നോക്കിയത്തിനു ശേഷം വിരിയാത്തമുട്ടകൾ എടുത്തു കളയാം. കുഞ്ഞുങ്ങൾ വിരിഞ്ഞിരിക്കുമ്പോൾ നല്ലപോലെ എഗ്ഗ് ഫുഡ്‌ & വെജിറ്റബ്ൾസ് കൊടുക്കുന്നത് കുഞ്ഞുങ്ങൾ പെട്ടന്നു വളരാൻ സഹായിക്കും. 40 മുതൽ 50 ദിവസം വരെ എടുക്കും കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങാൻ. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾക്കു ആൺ പെൺ പക്ഷികൾ ആഹാരം കൊടുക്കുന്നത് കാണാൻ സാധിക്കും. കുഞ്ഞുങ്ങൾ തനിയെ കഴിച്ചു തുടങ്ങുന്നത് വരെ ഇത് ആവർത്തിക്കും. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ മാറ്റി വേറെ ഫ്ലയിംഗ്കൂട്ടിലേക്ക്‌ മാറ്റി ഇടുക. ഓരോ വിരിഞ്ഞിറങ്ങലിനു ശേഷവും കലം അല്ലെങ്കിൽ ബ്രീടിംഗ് ബോക്സ്‌ വൃത്തി ആക്കി വെക്കാനും ശ്രദ്ധിക്കുക

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പക്ഷിപ്രേമികളുടെ ഹൃദയം കീഴടക്കാൻ  വാക്സ് ബില്ലുകൾ

#love birds#Java Birds#Farmer#Agriculture

English Summary: These Java sparrows can be reared as parrots.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters