വീട്ടിൽ അടുക്കളതോട്ടം ഇല്ലാത്തവർ കുറവായിരിക്കും. പ്രത്യേകിച്ചു ഈ കോവിഡ് കാലത്ത്. മുളകും തക്കാളിയു പറയറും വെണ്ടയും പടവലവും പാവലും ചേനയുമൊക്കെയായി താരതമ്യേന മെച്ചപ്പെട്ട ഒരു അടുക്കളത്തോട്ടം പരിപാലിക്കാനുള്ള സമയവും മനസ്സും ഇപ്പോൾ എല്ലാവർക്കും ഉണ്ട്. എന്നാൽ അവയെ മെച്ചപ്പെടുത്തിയെടുക്കുക എന്നത് ഇത്തിരി കഷ്ടപ്പാട് തന്നെ എന്ന് കരുതുന്നവർ ഉണ്ടെങ്കിൽ അവർക്കൊരു എളുപ്പവഴി. വീട്ടിൽ വരുന്ന പച്ചക്കറി വേസ്റ്റ് ഒക്കെ ചേർത്ത് നല്ലൊരു ജൈവ വളം തയ്യാറാക്കാം. എന്നാൽ അതിന്റെ ഒപ്പം കുറച്ചു കോഴി വളം കൂടി ചേർത്താലോ? കൃഷി പൊടി പൊടിക്കും.
ഒന്നാന്തരമൊരു കിച്ചൻ ഗാർഡൻ ചെയ്തു കോഴിമുട്ട വിറ്റു സമ്പന്നമായ ഒരു സംയോജിത കൃഷി ചെയ്യുന്ന അനുഭവ പരിചയം കൊണ്ട് ഒരു വീട്ടമ്മ പറഞ്ഞതാണ് ഈ പൊടിക്കൈ. വീട്ടിലുള്ള ചെറുകിട കൃഷികൾക്ക് വിളമിടാൻ സാധിക്കാതെ വലയുന്നവരാണ് നിങ്ങളെങ്കിൽ വീട്ടിൽ രണ്ടോ മൂന്നോ കോഴി വളർത്തുക.
വീട്ടിൽ ബാക്കിയാവുന്ന ചോറും മറ്റു ഭക്ഷണവും മീൻ, ഇറച്ചി തുടങ്ങിയ മാംസാഹാരങ്ങൾ ശുദ്ധിയാക്കുമ്പോൾ വരുന്ന വേസ്റ്റുകളും ഉണ്ടായാൽ തന്നെ ഇവക്കുള്ള തീറ്റയാവും. കൂടു തുറന്നുവിടാൻ സൗകര്യമുണ്ടെങ്കിൽ പിന്നെ നാം തീറ്റ കാണേണ്ട ആവശ്യവുമില്ല.ഈ കോഴിയുടെ കൂട്ടിൽ ദിവസേന കോഴി കാഷ്ഠം കുന്നു കൂടും. ഇവ മാറ്റിയെടുത്ത് ആഴ്ചയിലൊരിക്കലോ മറ്റോ നമ്മുടെ വിളകൾക്കിട്ടുകൊടുത്താൽ അവ തുഴച്ചു വളരുകയും നല്ല വിള നൽകുകയും ചെയ്യും.They can be fed even if there is leftover rice and other food at home and waste from cleaning meat and fish. If there is a facility to open the nest then we do not need to see the feed. In this chicken coop daily chicken droppings accumulate. If these are replaced and given to our crops once a week or so, they will grow and give good yields.ധൈര്യമായ് പരീക്ഷിച്ചു നോക്കൂ. വിജയം ഉറപ്പ്.വളർത്തുന്ന കോഴികൾ നൽകുന്ന മുട്ടയും അവയുടെ ഇറച്ചിയും വേറെയും കിട്ടും.അത് ലാഭം. പുറത്തു നിന്നും കോഴി വാങ്ങുന്നതിനേക്കാൾ നല്ലത് നാം വളർത്തുന്ന കോഴികളാണല്ലോ.ഒപ്പം നല്ല പച്ചക്കറികളും കഴിക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കോഴികളും രോഗങ്ങളും നാടൻ പ്രതിവിധികളും
#Chicken#Farmer#Kitchen garden#Agriculture
Share your comments