<
  1. Livestock & Aqua

ഒഴുക്കിനെതിരെ നീന്താൻ കഴിവുള്ള മത്സ്യമാണ് നീല കല്ലോട്ടി

വളരെ നീളമുള്ള ശരീരത്തോട് കൂടിയ കല്ലോട്ടി ആണിത്. നീല കല്ലോട്ടിക്ക് നന്നായി ഉരുണ്ടാണിരിക്കുന്നത്. കാൽച്ചിറകിന് മുൻപിൽ നാസികാഗ്രം വരെ, അടിവശം പരന്നിരിക്കും. കൈച്ചിറക് പാർശ്വത്തിലും, ശരീരത്തിന് തിരശ്ചീനമായിട്ടുമാണ് സ്ഥിതി ചെയ്യുന്നത്. വായ് അടിഭാഗത്താണ്.

Arun T
fish
നീല കല്ലോട്ടി

വളരെ നീളമുള്ള ശരീരത്തോട് കൂടിയ കല്ലോട്ടി ആണിത്. നീല കല്ലോട്ടിക്ക് നന്നായി ഉരുണ്ടാണിരിക്കുന്നത്. കാൽച്ചിറകിന് മുൻപിൽ നാസികാഗ്രം വരെ, അടിവശം പരന്നിരിക്കും. കൈച്ചിറക് പാർശ്വത്തിലും, ശരീരത്തിന് തിരശ്ചീനമായിട്ടുമാണ് സ്ഥിതി ചെയ്യുന്നത്. വായ് അടിഭാഗത്താണ്. വായുടെ പുറകുവശം ചേർന്ന് കാണുന്ന തളിക പോലുള്ള അവയവും, കൈച്ചിറകും ചേർന്ന് ഒഴുക്കിനെതിരെ ഫലപ്രദമായി മുന്നോട്ടു നീങ്ങാനും പ്രതലങ്ങളിൽ ഉറപ്പോടെ പിടിച്ചു നിൽക്കാനും സഹായിക്കുന്നു.

രണ്ടു ജോടി മീശരോമങ്ങളുണ്ട്. ചെതുമ്പലുകൾക്ക് നല്ല വലുപ്പമുണ്ട്. പാർശ്വരേഖ പൂർണ്ണമാണ്. പാർശ്വരേഖയിലൂടെ 35-38 ചെതുമ്പലുകൾ ഉണ്ട്. മുതുകുവശം കറുപ്പു കലർന്ന നിറമാണ്. അടിവശം പാൽ നിറമായിരിക്കും. ചെകിളയ്ക്ക് മുകളിൽ ഒരു കറുത്ത പാടു കാണാം.

നാസികയുടെ അഗ്രത്തിൽ ഒരു കല്ല് മുൻവശത്ത് ഒട്ടിച്ചതു പോലെ തോന്നുമാറ് വൃത്താകൃതിയിലുള്ള ഒരു ഭാഗമുണ്ട്. പഞ്ചാബികളുടെ തലപ്പാവിനോട് സാദൃശ്യമുള്ളതിനാൽ ഇതിനെ “സിങ്ങ് മീൻ' എന്നു ഫലിതരൂപേണ ചിലർ പേരിട്ടതായും ഓർക്കുന്നു. മുതുകു ചിറക്, വാൽച്ചിറക് എന്നിവയ്ക്ക് മഞ്ഞ നിറമാണ്. അരിക് വശം നരച്ച നിറമായിരിക്കും. കൈച്ചിറക്, കാൽച്ചിറക് എന്നിവ മഞ്ഞ നിറമാണ്. ഇവയുടെ പുറംഭാഗം ഓറഞ്ച് നിറമായിരിക്കും.

ഭവാനി, മാനന്തവാടി എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച മാതൃകകളെ അടിസ്ഥാനമാക്കി, ശാസ്ത്രനാമം നൽകിയ മത്സ്യമാണിത്. ഇന്ത്യയിൽ പരലുവർഗ്ഗങ്ങളെക്കുറിച്ച് ഏറെ പഠനങ്ങൾ നടത്തിയിട്ടുള്ള മക്കളല്ലാൻ നിന്റെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേര് ശാസ്ത്രനാമമായി നൽകുകയും ചെയ്തു.

കേരളത്തിൽ കബനി, പെരിയാർ എന്നിവിടങ്ങളിൽ ഈ മത്സ്യമുണ്ട്. 20 സെ.മീ. വരെ വലുപ്പമുള്ളവയെ കാണാറുണ്ട്.

ആധുനികസാങ്കേതിക ഉപകരണങ്ങളുടെ ആവിർഭാവത്തോടു കൂടി, ഉപഭോഗവും ഉൽപാദനവും തമ്മിലുണ്ടായിരുന്ന സൂക്ഷ്മമായ സമവാക്യങ്ങളിൽ മാറ്റം വരുകയും ജൈവ സമ്പത്തിനുമേൽ കനത്ത ആഘാത മേൽപ്പിക്കുകയും ചെയ്തു. മത്സ്യസമ്പത്ത് അനുദിനം കുറഞ്ഞു വന്നു. കീടനാശിനി പ്രയോഗങ്ങൾ നെൽപ്പാടങ്ങളിലെ മത്സ്യസമ്പത്തിനെ ശിഥിലമാക്കിയപ്പോൾ മലിനീകരണവും അശാസ്ത്രീയമായ മത്സ്യബന്ധനവും, ജലസമ്പത്തിന്റെ ശോഷണവും. അണക്കെട്ടുകളും ഒന്നു ചേർന്ന് നദികളിലെ മത്സ്യസമ്പത്തിന്റെ നിലനിൽപ്പിന് ഭീഷണിയായി മാറി.

അന്യാദൃശ്യമായ നമ്മുടെ മത്സ്യസമ്പത്ത് വരും തലമുറയുടേതു കൂടിയാണ്. അതു കൊണ്ടു തന്നെ സംരക്ഷിക്കേണ്ട ബാധ്യത നമ്മുടേതും. ഉത്തരവാദിത സന്തുലിത വിഭവവിനിയോഗ മാതൃകകളാണ് നാം അവലംബിക്കേണ്ടത്. ശാസ്ത്രീയമോ പരമ്പരാഗതമോ ആയ ഏതു രീതികൾ പിൻതുടർന്നാലും വരും കാലങ്ങളിൽ മത്സ്യസമ്പത്ത് സംരക്ഷിക്കണമെങ്കിൽ ചില അറിവുകൾ അനിവാര്യമാണ്.

English Summary: Neela kallootti can move against water

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds