<
  1. Livestock & Aqua

അനന്ത സാധ്യതകളുമായി അലങ്കാര മത്സ്യകൃഷി 

കേരളത്തിൽ വിപുലമായിക്കൊണ്ടിരിക്കുന്ന വളരെയേറെ സാമ്പത്തിക ലാഭം നേടിത്തരുന്ന ഒന്നാണ് അലങ്കാര മത്സ്യകൃഷി.

KJ Staff
ornamental fish

കേരളത്തിൽ വിപുലമായിക്കൊണ്ടിരിക്കുന്ന വളരെയേറെ സാമ്പത്തിക ലാഭം നേടിത്തരുന്ന ഒന്നാണ് അലങ്കാര മത്സ്യകൃഷി.

ലോകത്തു തന്നെ ഏറ്റവും കൂടുതൽ ആളുകൾ ചെയുന്നതും ഏറ്റവും കൂടുതൽ പഴക്കവുമുള്ള ഒരു ഹോബിയാണിത്. അലങ്കാരമത്സ്യകൃഷിയിൽ ഏർപ്പെടുന്നവരെല്ലാം തന്നെ ഒരു വിനോദമെന്ന നിലയിൽ അലങ്കാരമത്സ്യക്കൃഷി ആരംഭിച്ചവരായിരിക്കും. അലങ്കാര മത്സ്യകൃഷിയിൽ താല്പര്യം എല്ലാം  തന്നെ മീനുകളുടെ ഇനങ്ങൾ, പ്രജനന രീതി, തീറ്റ, രോഗലക്ഷണങ്ങൾ എന്നിവയെ പറ്റി നന്നായി പഠിക്കേണ്ടതുണ്ട്. മീൻ കുഞ്ഞുങ്ങളെ ലഭിക്കുന്ന  സ്ഥലം, ഉദ്പാദിപ്പിക്കുന്ന മത്സ്യകുഞ്ഞുങ്ങൾക്ക് പറ്റിയ വിപണന കേന്ദ്രങ്ങൾ എന്നിവ മുൻപേ അറിഞ്ഞിരിക്കണം. 

 

fish farming

അലങ്കാരമത്സ്യങ്ങളില്‍ മുട്ട ഇടുന്നവ എന്നും പ്രസവിക്കുന്നവ  എന്നും രണ്ടു വിഭാഗങ്ങള്‍ ഉണ്ട്. ആണ്‍-പെണ്‍ മത്സ്യങ്ങളെ തിരിച്ചറിയാന്‍ കഴിയണം; എങ്കിലേ ജോഡി തിരിച്ച് ബ്രീഡിംഗിന് ഇടാന്‍ സാധിക്കൂ. ഒരു വർഷത്തിൽ പല സമയങ്ങളിൽ ആയി മത്സ്യങ്ങളെ ഉദ്പാദിപ്പിക്കേണ്ടതാണ്. വ്യാവസായിക അടിസ്ഥാനത്തിൽ അലങ്കാര മത്സ്യകൃഷി ചെയ്യാൻ. ഉദ്ദേശിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം  ഉല്‍പാദന പരിപാലന യൂണിറ്റുകളിൽ  സ്ഥിരമായി ജലവും വൈദ്യുതിയും ലഭിക്കണം.

പുഴകളുടെയോ കുളങ്ങളുടെയോ മറ്റോ സമീപത്താണെങ്കില്‍  ആവശ്യത്തിനു വെള്ളവും ലഭിക്കും. മീനുകൾക്കുള്ള തീറ്റ വീടുകളിൽ തന്നെ തയ്യാറാക്കാം. കാര്‍ഷികോല്‍പന്നങ്ങളായ പിണ്ണാക്ക്, തവിട്, ഗോതമ്പുതവിട്, മൃഗങ്ങളില്‍നിന്നുള്ള മത്സ്യാഹാരം, കൊഞ്ചിന്‍തല, എന്നിവയുടെ സ്ഥിരമായ ലഭ്യത മത്സ്യങ്ങള്‍ക്ക് പെല്ലറ്റ് ഭക്ഷണമുണ്ടാക്കുന്നത് എളുപ്പമാക്കും.  പ്രജനനത്തിനു തിരഞ്ഞെടുക്കുന്ന വിത്തുമത്സ്യങ്ങള്‍ ഉയര്‍ന്ന ഗുണനിലവാരമുള്ളതായിരിക്കണം.

എങ്കിലേ ഗുണനിലവാരമുള്ള മത്സ്യവും ഉല്‍പാദിപ്പിച്ച് വില്‍ക്കാന്‍കഴിയൂ. കുഞ്ഞുമത്സ്യങ്ങളെ പൂർണ്ണവളർച്ച വരേ വളര്‍ത്തണം. അത് മത്സ്യത്തെ കൈകാര്യം ചെയ്യുന്നതില്‍ അനുഭവപരിചയമുണ്ടാക്കിത്തരുക മാത്രമല്ല അവയെ സൂക്ഷ്മതയോടെ തിരഞ്ഞെടുക്കുന്നതിനും സഹായിക്കും. മത്സ്യോല്‍പാദകന്‍ ഏതെങ്കിലും ഒരിനം മത്സ്യത്തിന്‍റെ ഉല്‍പാദനത്തില്‍ ശ്രദ്ധിക്കുന്നതാണ് നല്ലതു കാരണം ജോലിഭാരം കുറയുകയും , കൂടുതൽ ശ്രദ്ധ മത്സ്യഞങ്ങൾക്ക് നല്കാൻ സാധിക്കുകയും ചെയ്യും  ഈ രംഗത്തെ അഗ്രഗണ്യരും വിദഗ്ദ്ധന്‍മാരുമായി എപ്പോഴും സമ്പര്‍ക്കം പുലര്‍ത്തുന്നത് പുതിയതായി രംഗത്തെത്തുന്ന മത്സ്യങ്ങൾ വില , വിപണന സാധ്യത എന്നിവയെ കുറിച്ച് ഒരു ധാരണ നൽകും .

English Summary: ornament fish farming scope

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds