ഒരൽപം കഠിനാധ്വാനം ഉണ്ടെങ്കിൽ മികച്ച ആദായം ലഭിക്കാവുന്ന ഒരു മേഖലയാണ് പന്നി വളർത്തൽ. മറ്റു മൃഗങ്ങളെ പേക്ഷിച്ചു കുറച്ചു പരിചരണം കൊണ്ട് വളരെ എളുപ്പത്തിൽ വളരുന്നവയാണ് പന്നികൾ. കഴിക്കുന്ന തീറ്റ എളുപ്പത്തിൽ മാംസമാക്കി മാറ്റുന്നു എന്നുള്ളതാണ് പന്നിവളർത്താൽ ലാഭകരമാക്കുന്നത്. എന്തും ഭക്ഷണമാകുന്ന പന്നികൾക്ക് തീറ്റ നല്കാൻ ഒട്ടും ബുദ്ദിമുട്ട് നേരിടാറില്ല. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ഹോട്ടൽ വേസ്റ്റും കോഴി മാലിന്യവും നൽകുന്നതായിരിക്കും ആദായകരം. മാംസത്തിലെ ഭൂരിഭാഗവും ഭക്ഷ്യയോഗ്യമാണെന്നതാണ് പന്നിയിറച്ചിയുടെ പ്രത്യേകത. പന്നി മാംസം ഏറ്റവും പോഷകകാരവും ഏറ്റവും രുചികരവുമായ മാംസമാണ്. മറ്റു മൃഗങ്ങളെക്കാൾ വളർച്ച കൂടുതലായതിനാൽ എട്ടോ പത്തോ മാസങ്ങൾക്കുള്ളിൽ തന്നെ ഇവയെ മാംസത്തിനായി ഉപയോഗിക്കാം.
പന്നിവളർത്തലിൽ സഹായം ലഭിക്കുന്നതിനായി സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രതെയ്ക പദ്ധതികൾനിലവിൽ ഉണ്ട്. RKVY എന്നത് അത്തരത്തിൽ ഉള്ള ഒരു പദ്ധതിയാണ് . ദേശിയ വികസന കൗൺസിൽ ആണ് ഇതിനായി ധനസഹായം നൽകുന്നത് . പന്നി വളർത്തലിൽ പരിശീലനം നൽകുന്നതിനായി ഇതിൽ വിവിധ പദ്ധതികൾ ഉപെടുത്തിയിട്ടുണ്ട് . സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ലിമിറ്റഡും സബ്സിഡി സഹിതം പന്നി വളർത്തുന്നതിനു കൂട് , ബയോ ഗ്യാസ് പ്ലാന്റ്,എന്നിവ നിര്മ്മിക്കുവാനും പന്നിക്കുഞ്ഞുങ്ങളെയും തീറ്റയും വാങ്ങുന്നതിനുംധനസഹായം നൽകിവരുന്നുണ്ട്
പന്നിവളർത്തലിലൂടെ ലാഭം നേടാം
ഒരൽപം കഠിനാധ്വാനം ഉണ്ടെങ്കിൽ മികച്ച ആദായം ലഭിക്കാവുന്ന ഒരു മേഖലയാണ് പന്നി വളർത്തൽ.
Share your comments