പെരിയാർ നദിയുടെ കരയോരങ്ങളിൽ കാലങ്ങളായി മേഞ്ഞ് വളർന്ന് വരുന്ന ഒരിനം നാടൻ പശുക്കളുണ്ട് പെരിയാർ വാലി പശുക്കൾ എന്നറിയപ്പെടുന്നു . പൊക്കത്തിന്റെ കാര്യത്തിൽ തീരെ കുള്ളൻമാരാണിവർ .ഒരു കാലത്ത് ഇവ എണ്ണത്തിൽ ഏറെയുണ്ടായിരുന്നു .
പെരിയാർ നദിയുടെ കരയോരങ്ങളിൽ കാലങ്ങളായി മേഞ്ഞ് വളർന്ന് വരുന്ന ഒരിനം നാടൻ പശുക്കളുണ്ട് പെരിയാർ വാലി പശുക്കൾ എന്നറിയപ്പെടുന്നു . പൊക്കത്തിന്റെ കാര്യത്തിൽ തീരെ കുള്ളൻമാരാണിവർ .ഒരു കാലത്ത് ഇവ എണ്ണത്തിൽ ഏറെയുണ്ടായിരുന്നു .എന്നാൽ ക്ഷീര കർഷക രൊന്നടങ്കം സങ്കരയിനം പശുവളർത്തലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് വരുന്നതിനാൽ പെരിയാർ വാലി പശുക്കളടക്കമുള്ള നാടൻ പശുക്കൻ തഴയപ്പെട്ടു .അതു മാത്രമല്ല വെച്ചൂർ പശു കാസർകോട് കുള്ളൻ തുടങ്ങിയ നാടൻ പശുക്കൾക്ക് കിട്ടുന്ന ശ്രദ്ധയും പരിപാലനവും ഇവയ്ക്ക് കിട്ടുന്നില്ല ഇതും ഇവയുടെ വംശനാശത്തിന് വഴിതെളിച്ച് കൊണ്ടിരിക്കുകയാണ്. കോടനാട് പാണംകുഴി പാണിയേലി മലയാറ്റൂർ വടാട്ടുപാറ കാലടി പ്ലാന്റേഷൻ ഭുതത്താൻകെട്ട് ഡാമിന്റെ ചുറ്റുള്ള പ്രദേശങ്ങൾ തുടങ്ങിയ മേഘലകളിലാണ് ഇന്നിവ കാണപ്പെടുന്നത് .ഈ സ്ഥലങ്ങളിലൊക്കെയും ഇവയ്ക്ക് വ്യത്യസ്ഥ പേരുകളാണ് .ഹൈറേഞ്ച് ഡ്വാർഫ് ,കുട്ടമ്പുഴ കുള്ളൻ പണിയേലി കുള്ളൻ ,അയ്യൻ പുഴ കുള്ളൻ എന്നിങ്ങനെ പെരിയാർ ഒഴുകുന്ന നാടുകളുടെ പേര് ഇവയ്ക്ക് കിട്ടി. പെരിയാറിന്റെ തീരത്തുള്ള തോട്ടങ്ങളിൽ മേഞ്ഞ് നടക്കുന്ന ഇവയുടെ സംരക്ഷകർ സമീപത്തെ കർഷകരും തോട്ടം തൊഴിലാളികളുമാണ് .അതി രാവിലെ കൂട്ടത്തോടെ സമീപത്തെ വനത്തിലും തോട്ടങ്ങളിലുമായി മേഞ്ഞ് നടന്ന് സന്ധ്യയാവുന്നതോടെ ഇവ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും തമ്പടിക്കും .ഇതിൽ പ്രസവിക്കാറായ പശുക്കളെ കർഷകർ അവരുടെ വീടുകളിലേക്ക് കൊണ്ട് പോകും .പ്രസവം കഴിഞ്ഞാൽ കിടാവിനെ വീടുകളിൽ കെട്ടിയിട്ട് വളർത്തും അമ്മ പശുക്കളെ മേയാൻ വിടും .കിടാവിന് പാൽ കൊടുക്കാൻ ഇവ നിശ്ചിത സമയങ്ങളിൽ വീടുകളിൽ എത്തുന്നു അന്നേരം പാൽ കറന്നെടുക്കുകയും ചെയ്യാം.ഇവയ്ക്ക് ഒരു മീറ്ററോളം ഉയരം മാത്രമേ കാണൂ .കൊമ്പുകൾ കൂർത്തതും മുകളറ്റം അകത്തേക്ക് തള്ളി നിൽക്കുന്നതുമാണ്. ചെവികൾ ആലില പോലെ ഇരു വശത്തേക്കും തള്ളി നിൽക്കുന്നവയാണ് .തോളിലെ കുഞ്ഞൻ പൂഞ്ഞിയും .കഴുത്തിനിടയിൽ ഇളകിയാടുന്ന താടയും .നിലം മുട്ടുന്ന വാലും. കുറുകിയ കുളമ്പുകളും പെരിയാർ വാലി പശുക്കളുടെ സൗന്ദര്യ ലക്ഷണമാണ് . 30 വർഷത്തിലേറെ ആയുസ്സ് ഇവയ്ക്ക് ഉണ്ട് .വർഷത്തിലും പ്രസവിക്കുന്ന ഇവയെ ആണ്ടുകണ്ണി എന്നും വിളിക്കും .മൂന്ന് ലിറ്റർ വരെ പാൽ ലഭിക്കുന്നുള്ളൂ എങ്കിലും പാലിന്റെ മണത്തിലും ഗുണത്തിലും ഈ പശുക്കൾക്ക് പകരം വയ്ക്കാൻ ഈ നാടിന് പകരക്കാർ വേറെ ഇല്ല .
English Summary: periyar valley cows
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments