പെറ്റ് തെറാപ്പി ചികിത്സായ്‌ക്കൊപ്പം വരുമാനവും കേരളത്തിൽ ഇപ്പോള്‍ ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ചികിത്സാ സമ്പ്രദായമാണ് പെറ്റ് തെറാപ്പി. മത്സ്യങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങിയ അരുമ ജീവികളുടെ അലങ്കാരയിനങ്ങളെ ഉപയോഗിച്ച് രോഗം സുഖമാക്കുന്ന രീതിയാണിത്.
വളർത്തു മൃഗങ്ങളുടെ കൂടെയിരിക്കുമ്പോൾ എല്ലാം മറക്കുന്നു എന്ന് പല കർഷകരും പറയുന്ന കാര്യമാണ്. ഇവയ്ക്കൊപ്പമായിരിക്കുമ്പോള്‍ മനുഷ്യര്‍ തങ്ങളുടെ രോഗങ്ങളെ മറക്കുന്നു എന്നതു തെളിഞ്ഞു കഴിഞ്ഞിട്ടുള്ളതാണ്. മനസ്സും ശരീരവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ മനസ്സിന്‍റെ ആരോഗ്യം ശരീരത്തിന്‍റെ ആരോഗ്യമായി മാറുന്നു.
ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉള്ളവരാണെങ്കിലും കുറച്ചു മീനുകളെയോ പ്രാവുകളെയോ വളർത്താൻ അധികം ശാരീരിക അധ്വാനം ഒന്നും വേണ്ടിവരില്ല. മത്സ്യം വളര്‍ത്താന്‍ അധികം സ്ഥലം വേണ്ട എന്നതു വളരെ വലിയകാര്യമാണ്. വീടിനോടു ചേർന്ന് ചെറിയ ടാങ്കുകളിൽ അലങ്കാര മത്സ്യങ്ങളെ വളർത്താം. അലങ്കാരമത്സ്യങ്ങളുടെ മുട്ടവിരിയിച്ചും അവയെ വളര്‍ത്തി വലുതാക്കിയും വിപണം ചെയ്ത് പൈസയുണ്ടാക്കാന്‍ ഇന്ന് വളരെ എളുപ്പമാണ്.
അതോടൊപ്പം അക്വേറിയത്തിന്റെ ഉള്ളില്‍ വളര്‍ത്താവുന്ന ചെടികളുത്പാദിപ്പിച്ച് വില്‍ക്കുന്നതും ഒരു വരുമാനമാർഗ്ഗമാണ് . പെറ്റ് തെറാപ്പിയോടൊപ്പം ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ വളരെ ഉയര്‍ന്ന വരുമാനം സ്ഥിരമായി നേടാനാവും, മത്സ്യ കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നവർ മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുന്ന സ്ഥലത്തുനിന്നു തന്നെ അവയുടെ വിപണിയും കണ്ടെത്താൻ ശ്രമിച്ചാൽ നന്നാണ്. പ്രാവുകൾ, തത്തകൾ എന്നിവയെ വാങ്ങി വളർത്തുന്നവർ അവയുടെ പരിചരണ മുറകൾ കൂടി നന്നായി പഠിച്ചിരിക്കണം വിലകൂടിയ ഇണകളെ വാങ്ങി വളർത്തുന്നത് തുടക്കത്തിൽ വേണ്ട. കുറച്ചു പരിചയം നേടിയതിനു ശേഷം അത്തരം ഇണകളെ വാങ്ങിയാൽ മതിയാകും അരുമ മൃഗങ്ങളെ വളർത്തുന്നതിനോടൊപ്പം സന്ദർശകർക്ക് ഇവയെ കാണാൻ അവസരം ഒരുക്കുന്നതും മനസിന് സന്തോഷം നൽകുന്ന കാര്യമാണ്
പെറ്റ് തെറാപ്പി ചികിത്സായ്‌ക്കൊപ്പം വരുമാനവും
പെറ്റ് തെറാപ്പി ചികിത്സായ്‌ക്കൊപ്പം വരുമാനവും കേരളത്തിൽ ഇപ്പോള്‍ ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ചികിത്സാ സമ്പ്രദായമാണ് പെറ്റ് തെറാപ്പി.
Share your comments