Livestock & Aqua

ചെറിയ വരുമാനത്തിനായി നാടൻ കോഴികളെ വളർത്താം വലിയ ചിലവില്ലാതെ.

desi chicken

naadan kozhi

കോഴി കൃഷി നടത്തണം എന്നാഗ്രഹിക്കുന്നവർഎപ്പോഴും ഹൈ ബ്രീഡ് ഇനങ്ങളെ തിരക്കി പോകുന്നു. പക്ഷേ ഇത്തരത്തിൽ ഉള്ള കോഴികൾക്കു അതിനു വേണ്ട ഹൈടെക് കൂടു, ബ്രോയിലർ രീതിയിലുള്ള കോഴി തീറ്റയും നിർബന്ധമാണ്. ഇതിൽ എന്തെങ്കിലും ഒരു ചെറിയ വ്യത്യാസം വന്നാൽ കുറച്ചു നഷ്ടങ്ങളൊക്കെ വരും. അപ്പോഴേക്കും നമ്മുടെ കണക്കു കൂട്ടലുകൾ ഒക്കെ തെറ്റും..പിന്നെ  കോഴിത്തീറ്റ യുടെ വില , മുട്ടയ്ക്ക് വിപണി ഇല്ല, അങ്ങനെ പോകുന്നു ആവലാതികൾ....

 എന്നാൽ ഒരല്പം  ശ്രദ്ധ വച്ചാൽ ഒരിക്കലും കോഴി കൃഷി നഷ്ടത്തിൽ പോകില്ല.എന്നാൽ അങ്ങനെ കോഴി കൃഷി നഷ്ടത്തിൽ ആയാൽ അതിൽ മുഖ്യ പങ്ക് നമുക്കാണ്..

ഹൈ ബ്രീഡ് കോഴികളെ വളർത്താൻ തുടങ്ങാണുന്നതിനു പല കാരണങ്ങൾ ഉണ്ട്.

1) പരസ്യങ്ങൾ. പരസ്യങ്ങളിൽ മയങ്ങി ഹൈബ്രീടുകൾ വാങ്ങുന്നു

2) ഹൈടെക് കൂടു എന്ന ആഡംബരം.അതിലും നമ്മൾ മയങ്ങും. കാരണം വീടും പരിസരവും വൃത്തികേടാവില്ലല്ലോ എന്ന ചിന്ത. 

വർഷം തോറും കുട്ടക്കണക്കിന്‌ മുട്ട എന്ന ചിന്താഗതി നമ്മൾ മാറ്റണം. Bv380 പോലുള്ള ഹൈബ്രീഡ് ഇനങ്ങൾ നല്ലതു തന്നെയാണ്.

 

naadan kozhi

desi chicken

എന്നാൽ bv380 യോട് കിടപിടിക്കുന്ന നാടൻ മുട്ട കോഴികളെ വളർത്തിയാൽ ഈ പറയുന്ന മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ അവർ  കുട്ട നിറയെ മുട്ട തരും. അതും നല്ല  പോഷക ഗുണം ഉള്ളവ.

ഇവർക്ക് കോഴി തീറ്റയുടെ ആവശ്യം ഇല്ല , ഇവയുടെ ശരീരത്തിന് വേണ്ട കലോറി അവർ പറമ്പിൽ നിന്നും വ്യത്യസ്ത വസ്തുക്കൾ ആഹരിച്ചു ആ കലോറി കണ്ടെത്തുന്നു. അതിനു പുറമെ ഗോതമ്പ് കുതിർത്തും തവിടു കുഴച്ചും കൊടുത്താൽ നല്ലതു പോലെ വളരുകയും ചെയ്യും.

However, if the chickens that are bred with bv380 are raised, they will give the puppy egg without any of these criteria. It also has good nutritional value.They don't need poultry feed, they just burn the calories they need for their body. In addition, wheat soak and wheat germination can be good.

നാടൻ കോഴികളോട് ഉപമിക്കാവുന്ന നിരവധി മുട്ടകോഴികളും ഉണ്ട്......

കൈരളി കോഴികൾ,ഗ്രാമപ്രിയ, ഗ്രാമലക്ഷ്മി, ഗ്രാമശ്രീ, ഗിരിരാജ,അതുല്യ തുടങ്ങിയവ......

പിന്നെ എങ്ങനെയാണ് നഷ്ടം ഉണ്ടാവുക?

ഇനി മുട്ടയുടെ വിപണി നോക്കാം. ഒരു നാടൻ മുട്ടയ്ക്ക് ശരാശരി 7 അല്ലെങ്കിൽ 8 രൂപ. മുട്ട പെറുക്കി നമ്മുടെ ഷെൽഫിൽ വച്ചിട്ട് വിപണി ഇല്ലെന്നു മുറവിളി കൂട്ടുന്നതിൽ എന്തർത്ഥമാണുള്ളത്?

വിപണി കണ്ടെത്തുക എന്നത് നമ്മുടെ ജോലി ആണ്. അല്ലാതെ നമ്മുടെ പക്കൽ മുട്ട ഉണ്ടെന്നു ആരും അറിയില്ല. 

desi chicken

deshi cheicken

കോഴിമുട്ട വിപണനം എങ്ങനെ നടത്തണം?

1 )വിലപേശല്‍ ഒഴിവാക്കുക

2) നിശ്ചിത വിലയില്‍ താഴെ മുട്ട കച്ചവടം നടത്തരുത്.

3 ) കസ്റ്റമറെ സമീപിക്കുമ്പോള്‍ സൗഹൃദ സംഭാഷണങ്ങള്‍ നടത്തുക. അതൊരു psychological movement ആണ്.

4 ) നമ്മുടെ കയ്യിലിരിക്കുന്ന മുട്ടകള്‍ നമ്മുടെ അദ്ധ്വാനത്തിന്റേയും നാം ഒഴുക്കിയ വിയര്‍പ്പിന്റേയും ഫലമാണെനെന്നോര്‍ത്ത് അഭിമാനത്തോടെ കസ്റ്റമറെ സമീപിക്കുക.

5 )മുട്ട വില്പനയ്ക്കായ് കൊണ്ടു പോകുമ്പോള്‍ വൃത്തിയുള്ള പാത്രങ്ങള്‍, കവറുകള്‍ തിരഞ്ഞെടുക്കുക.

6 ) വില്പനയ്കായ് സ്കൂളുകള്‍, കോളേജുകള്‍ , കാഷ്യൂ ഫാക്ടറികള്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ടാര്‍ഗറ്റ് ചെയ്യുക.

7 )മുട്ട ഒരാള്‍ക്ക് നല്കി കഴിഞ്ഞാല്‍ ഇനി എന്നാണ് വേണ്ടത് എന്നു ചോദിക്കാന്‍ മറക്കരുത്. അടുത്ത സെയിലിനു വേണ്ടി നടത്തുന്ന മറ്റൊരു  psychological approach ആണത്.

8 ) ഒരു സ്പെഷ്യല്‍ date ല്‍ മുട്ട വേണ്ടവര്‍ക്ക് കൃത്യ സമയത്ത് എത്തിക്കുവാന്‍ ശ്രമിക്കുന്നതോടൊപ്പം 10 മുട്ടകള്‍ അധികം കരുതുക. അതും കച്ചവടക്കാരന്റെ കൗശലപരമായ സമീപനം ആണ്.

9 ) ഒരു നിശ്ചിത തുക അക്കൗണ്ടില്‍ നിക്ഷേപിക്കുക.

10 ) കസ്റ്റമേഴ്സിനോടുള്ള നമ്മുടെ വിനയപൂര്‍വ്വമുള്ള സമീപനം എപ്പോഴും കാത്തു സൂക്ഷിക്കുക

ഇങ്ങനെയൊക്കെ ഒന്ന് ചെയ്തു നോക്ക്. ചെറിയ രീതിയിൽ കോഴി കൃഷി നടത്തി നമുക്കും കുറച്ചു വരുമാനം ഉണ്ടാക്കാം 

കടപ്പാട് 

ബാലാ ഹരിനന്ദന്‍ ( Facebook ഗ്രൂപ്പിൽ നിന്നും കിട്ടിയത്.)

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക :BV380 ഇനം മുട്ടക്കോഴികളെ വളർത്താൻ ആഗ്രഹമുണ്ടോ?


English Summary: Poultry can be reared for a small income without much cost

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine