നാടൻ മുട്ട അല്ലെങ്കിൽ നാടൻ കോഴി എന്നത് ഇപ്പോൾ ഒരു ട്രൻഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാവർക്കും നാടൻ ഭക്ഷണം മതി. നാടൻ കോഴി വളർത്തൽ, മുട്ടയ്ക്കായാലും ഇറച്ചിക്കായാലും നാടൻ കോഴിയെ വളർത്തുന്നത് ഇപ്പോൾ ആർക്കും ചെയ്യാവുന്ന കാര്യമാണ്. കാരണം മിക്കവാറും വീടുകളിൽ തന്നെയുണ്ട്. കോഴികളെ വളർത്താൻ ലൈസൻസ് പരിധി കൂടി. 1000 കോഴികളെ വരെ ലൈസൻസ് ഇല്ലാതെ വളർത്താം. എന്നാൽ മലിനീകരണത്തിന്റെ നിയമങ്ങളിൽ മാറ്റമില്ല. അത് മറക്കരുത്.
പൂവൻ കുഞ്ഞുങ്ങളെ വളർത്തുക.
എന്തൊക്കെ ആയാലും നാടൻ കോഴി വളർത്തൽ നല്ല വരുമാനം കിട്ടുന്ന ഒരു സംരംഭമാണ്. ആർക്കും ചെയ്യാം കുറഞ്ഞ മുടക്കു മുതൽ, . ഒരല്പം ക്ഷമ ഒരൽപ്പം പരിശ്രമം , ഇത്ര മാത്രം മതി. കൈരളി, ഗ്രാമശ്രീ, ഗ്രാമപ്രിയ, ശരീര ഭാരം കൂടുതൽ വയ്ക്കുന്ന സാസോ കോഴികൾ, റെയിൻബോ റൂസ്റ്റർ, തുടങ്ങിയ തരം നാടൻ കോഴികൾക്ക് നല്ല ഡിമാൻഡ് ആണ്. റെയിൻബോ റൂസ്റ്റർ പോലുള്ള കോഴികൾക്ക് 25 ദിവസം പ്രായമായ കുഞ്ഞിന് 80 രൂപയോളം ലഭിക്കും. എന്നാൽ 8 രൂപയ്ക്കു കൈരളിയും ഗ്രാമശ്രീയും പോലുള്ള കോഴികൾ അതും പൂവൻ കുഞ്ഞുങ്ങൾ ഹാച്ചറികളിൽ നിന്ന് ലഭിക്കും. ഹാച്ചറികളിൽ പൂവൻ, പിട തിരിച്ചാണ് തരുക. അത് നോക്കി വാങ്ങാൻ കിട്ടും.
അത് ചോദിച്ചു വാങ്ങി ഒന്ന്brood ചെയ്തെടുത്താൽ നല്ല ലാഭം ആയിരിക്കും. ഒരു കുഞ്ഞു മൂന്നേകാൽ മാസം വരെ ആയി വരുമ്പോൾ നമുക്ക് ആകെ ചെലവ് വരുന്നത് 120 രൂപ മാത്രമാണ്. brooding ഉൾപ്പെടെ അതിന്റെ തീറ്റ എന്നി കാര്യങ്ങളും ചേർത്തു 120 രൂപയാണ് ചിലവാകുന്നത് എന്നാണ് കർഷകർ പറയുന്നത്. വലിയ നഷ്ടമില്ലാത്ത കണക്കാണ്. 2 kilo 300gm വരെ തൂക്കം കിട്ടുമെന്നിരിക്കെ ചെലവ് കഴിച്ചു നല്ലൊരു തുക ഒരു കോഴിയിൽ നിന്ന് നമുക്ക് ലഭിക്കും. പൂവൻ കോഴിയുടെ കാര്യമാണ് പറയുന്നത്. ഇന്ന് പൂവൻ കോഴിക്ക് നല്ല ഡിമാൻഡ് ആണ്. ഒരു കിലോ ലൈവ് കോഴിക്ക് 200 രൂപയാണ് വിലപ്ന വില. റീറ്റെയ്‌ൽ വില. കോഴികളെ വളർത്തുന്നവർ എപ്പോഴും ഹോൾസെയിൽ ആയി കച്ചവടക്കാർക്ക് കൊടുക്കാതെ റീറ്റെയ്ൽ ആയി വിൽക്കാൻ ശ്രമിക്കുക. അതാണ് കച്ചവടത്തിന് കൂടുതൽ ലാഭം കിട്ടാനുള്ള വഴി. ഒരു കോഴിയെ വളർത്തുമ്പോൾ നമുക്ക് ചിലവാക്കുന്നത് 120 മുതൽ 150 രൂപ വരെയാണ്. ഏകദേശം 400 രൂപയ്ക്കു ഒരു പൂവൻ കോഴിയെ വിറ്റാൽ, അത് ലാഭമാണ്. കാരണം ഏകദേശം മൂന്നര മാസം മതി കോഴിയെ വളർത്തിയെടുക്കാൻ. ഹോൾസെയിൽ ആണെങ്കിലും നല്ല വിലകിട്ടും 160 രൂപയ്ക്ക് കോഴിയെ വാങ്ങാൻ ആളുകൾ തയ്യാർ. റീറ്റെയ്ൽ ആയി വിൽക്കുന്നതാണ് ലാഭം നേടാൻ ഒരു മാർഗം.
കൂടുതൽ എണ്ണം കോഴികളെ വളർത്താതെ എണ്ണം കുറച്ചു ബാച്ച് കൂട്ടുക.
വളർത്തുമ്പോൾ കൂടുതൽ എണ്ണം കോഴികളെ വളർത്തരുത്. കോഴികളുടെ എണ്ണം കുറച്ചു ബാച്ചുകളുടെ എണ്ണം കൂട്ടുക. അത് മറ്റൊരു വിജയ തന്ത്രം. 100 കോഴിയെ വച്ച് വളർത്തുകയാണെങ്കിൽ അങ്ങനെ 10 ബാച്ച് വളർത്തുക. അതായിരിക്കും 1000 കോഴിയെ ഒറ്റയടിക്ക് വളർത്തുന്നതിനേക്കാൾ നല്ലതു. ഒരേ പ്രായത്തിലുള്ള കോഴികളെ ഒരു സമയം വിൽക്കാൻ കഴിയും. കൂടുതൽ കോഴികൾ വലുതായി നിൽക്കുകയും വിറ്റു പോയില്ലെങ്കിൽ അവയ്ക്കു തീറ്റ കൊടുത്തു ചെലവ് കൂടുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാനാകും 100 ഒരേ പ്രായത്തിലുള്ള കോഴിയെ വളർത്തിയാൽ. ചിലപ്പോൾ 100 കോഴികളിൽ 60 എന്നതിനൊക്കെയെ നല്ല വളർച്ച പെട്ടന്ന് ഉണ്ടാവൂ. ബാക്കി 40 എണ്ണം അടുത്ത ബാച്ചിൽ ചേർക്കേണ്ടി വരും. കൈരളി, ഗ്രാമശ്രീ ഇനം കോഴികളിൽ അത്തരം വളർച്ചാ പ്രശ്നങ്ങൾ ഇല്ല. Sometimes as many as 60 out of 100 chickens need good growth immediately. The remaining 40 will have to be added to the next batch. Kairali and Gramsree breed chickens do not have such growth problems.
സീസണൽ ആയി പ്ലാൻ ചെയ്തു കോഴി വളർത്തുക.
പിന്നെ മിക്കപ്പോഴും സീസൺ നോക്കി കോഴി വളർത്തുക. ഓണത്തിന് 3 മാസം മുൻപ്, അല്ലെങ്കിൽ ക്രിസ്തുമസിന് 3 മാസം മുൻപ് അങ്ങനെ സീസണൽ ആയി കോഴി വളർത്തുക. ചെങ്ങന്നൂർ, ഹാച്ചറി, അല്ലെങ്കിൽ മറ്റു പല പ്രൈവറ്റ് ഹാച്ചറികൾ ഉണ്ട്.അവരെ സമീപിച്ചാൽ നാടൻ ഇനം പൂവൻ കുഞ്ഞുങ്ങളെ ലഭിക്കും. അവിടെ നിന്നും വാങ്ങിക്കാനുള്ള ശ്രമങ്ങൾ നടത്തുക. കോഴികളുടെ എണ്ണം കുറച്ചു, ബാച്ചുകളുടെ എണ്ണം കൂട്ടി സീസണൽ ആയി മുൻകൂട്ടി പ്ലാൻ ചെയ്തു വേണം കോഴി വളർത്തൽ തുടങ്ങാൻ. നിശ്ചയമായും പ്ലാൻ ചെയ്തു കരുതലോടെ ഈ സംരഭം നടത്തിയാൽ നല്ല ലാഭം നേടാം എന്നാണ് കോഴി വളർത്തൽ നടത്തി പരിചയമുള്ള ആളുകൾ പറയുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾക്കായ്:സാസോ കോഴിയുടെ പ്രത്യേകതകൾ
#Poultry#Farmer#Farm#Krishijagran#FTB
Share your comments