കന്നുകാലികൾ കൗതുകകരമായ ജീവികളാണ്. അവയുടെ മേച്ചിൽ ശീലങ്ങൾ ചിലപ്പോൾ അപ്രതീക്ഷിതമായ വസ്തുകളിലേക്ക് അവരെ നയിച്ചേക്കാം. മിക്ക തീറ്റയും അവയുടെ ദഹനവ്യവസ്ഥയിലൂടെ നിരുപദ്രവകരമായി കടന്നുപോകുമ്പോൾ ചില ഇനങ്ങൾ തങ്ങി നിൽക്കുകയും ശ്വാസംമുട്ടൽ അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
കാരണങ്ങൾ
- വലിയ കഷണങ്ങൾ അടങ്ങിയ പുല്ല് അല്ലെങ്കിൽ സൈലേജ് വായയെ വയറുമായി ബന്ധിപ്പിക്കുന്ന അന്നനാളത്തിൽ തങ്ങി നില്കും.
- മേച്ചിൽ പുറങ്ങളിൽ അവശേഷിക്കുന്ന കമ്പികൾ, പ്ലാസ്റ്റിക്, അല്ലെങ്കിൽ മറ്റ് അവശിഷ്ടങ്ങൾ ആകസ്മികമായി വിഴുങ്ങാം.
- വൈക്കോൽ പോലുള്ള ഭക്ഷണപദാർഥങ്ങൾ അളവിൽ കൂടുതലായി കഴിക്കുമ്പോൾ അവ പിണ്ഡരൂപത്തിൽ ആവുകയും ശ്വാസനാളത്തെ തടസ്സപ്പെടുത്താനും സാധ്യതകളുണ്ട്.
അടയാളങ്ങൾ
- അമിതമായ ചുമ, അല്ലെങ്കിൽ ശ്വാസംമുട്ടൽ തൊണ്ടയിൽ കുടുങ്ങിയതിന്റെ ഏറ്റവും വ്യക്തമായ സൂചനയാണ്.
- വായിലോ മുഖത്തോ ഉരസുന്നത് ഇത്തരം അസ്വസ്തകളും അപകടവും പ്രകടമാക്കുന്നതാകും.
- അമിതമായി വായിൽനിന്ന് വരുന്ന ഉമിനീർ വിഴുങ്ങാനുള്ള ബുദ്ധിമുട്ട് ശ്വാസനാളത്തിലുള്ള തടസ്സത്തിന്റെ ഒരു ലക്ഷണമാണ്.
- തല കുലുക്കുക അല്ലെങ്കിൽ കഴുത്ത് നീട്ടുക, ഇത് ശ്വസിക്കാനുള്ള ബുദ്ധിമുട്ടിനെ സൂചിപ്പിക്കുന്നു.
- ശ്വാസതടസ്സം മൂലമുള്ള അസ്വസ്ഥത കാരണം മൃഗം പരിഭ്രാന്തിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കും.
നടപടികൾ
- നിങ്ങളുടെ പശു ശ്വാസം മുട്ടുന്നതായി നിങ്ങൾ സംശയിക്കുന്നെങ്കിൽ ആദ്യം ശാന്തത പാലിക്കുക, സാഹചര്യം വിലയിരുത്തുക, പരിഭ്രാന്തി നിറഞ്ഞ പ്രതികരണം നിങ്ങൾക്കും മൃഗത്തിനും സ്ഥിതി കൂടുതൽ വഷളാക്കും.
- ഛർദ്ദിക്കാൻ പ്രേരിപ്പിക്കരുത്, ഇത് സ്ഥിതി കൂടുതൽ വഷളാക്കുകയും ദഹനനാളത്തിലെ വസ്തുവിനെ കൂടുതൽ താഴേക്കു തള്ളുകയും ചെയ്യും.
- വായിൽ നിന്ന് ദൃശ്യമാകുന്ന ഏതെങ്കിലും വസ്തു ശ്രദ്ധയിൽ പെട്ടാൽ കൂടുതൽ പരുക്കേൽക്കാതെ സുരക്ഷിതമായി നീക്കം ചെയ്യുക.
- എത്രയും വേഗത്തിൽ നിങ്ങളുടെ അടുത്തുള്ള മൃഗഡോക്ടറെ അറിയിക്കുക. അവർക്ക് വ്യക്തമായ മാർഗനിർദേശം നൽകാൻ കഴിയും.
- മൃഗത്തെ സൂക്ഷ്മമായി നിരീക്ഷിക്കുക. അവയെ ശാന്തമാക്കി വെറ്ററിനറി സഹായത്തിനായി കാത്തിരിക്കുക.
പ്രതിരോധം പ്രധാനമാണ്
- നന്നായി പരിപാലിക്കുന്ന മേച്ചിൽ പുറങ്ങൾ നൽകുക.
- പ്ലാസ്റ്റിക്, വയർ, പോലെയുള്ള ഏതെങ്കിലും അവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ നീക്കം ചെയ്യുക.
- ഉചിതമായ വലുപ്പത്തിൽ തീറ്റ നൽകാൻ ശ്രമിക്കുക.
- വൃത്തിയുള്ള അന്തരീക്ഷം നിലനിർത്തുക.
Share your comments