ആലപ്പുഴ: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ കന്നുകാലികളുടെ പരീരക്ഷ ഉറപ് വരുത്തുന്നതിന് കർഷകർക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ചു. വേനൽകാലത്ത് നേരിടുന്ന പച്ചപുല്ലിന്റെയും ജലത്തിന്റെയും ദൗർലഭ്യം കന്നുകാലികളുടെ ഉല്പാദനത്തെയും
പ്രത്യുല്പാദനത്തെയും സാരമായിബാധിക്കും. അന്തരീക്ഷ ഊഷ്മാവ് കൂടുംതോറും കന്നുകാലികൾ തീറ്റ എടുക്കുന്നതിന് മടി കാണിക്കും. ദീർഘനേരം സൂര്യരശ്മികൾ ദേഹത്ത് പതിക്കുന്നത് നിർജലീകരണം ഉണ്ടാകും. വിറയൽ അനുഭവപ്പെടുകയോ,കൈകാലുകളുടെ ചലനശേഷി ഇല്ലാതാവുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു.
പശുക്കളെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ തുറസായ സ്ഥലങ്ങളിൽ മേയാൻ വിടുന്നത് ഒഴിവാക്കണം. തൊഴുത്തിന്റെ മേൽക്കുരയിൽ ഓലയോ, ഷെയ്ഡ് നെറ്റോ ഇട്ട് ചൂട് കുറയ്ക്കണം. ദിവസം രണ്ടു നേരവും പശുവിനെ കുളിപ്പിക്കണം. പകൽ ഇടയ്ക്കിടെ ദേഹത്ത് വെള്ളം ഒഴിക്കുകയോ നനഞ്ഞ ചാക്ക് ഇടുകയോ വേണം. ഒരു പശുവിന് ഒരു ദിവസം 60 ലിറ്റർ വെള്ളം കുടിക്കാൻ നൽകണം. കറവപ്പശുവിന് ഒരു
ലിറ്റർ പാലിന് നാല് ലിറ്റർ വീതം വെള്ളം നൽകണം.
ഖരരൂപത്തിലുള്ള സമീകൃത തീറ്റ രാവിലെ ഏഴിന് മുമ്പും വൈകിട്ട് അഞ്ചിന് ശേഷവും നൽകുക. പകൽ വൈക്കോൽ നല്കുന്നത് ഒഴിവാക്കണം. പച്ചപുല്ലിന്റെ അഭാവത്തിൽ മറ്റിലകൾ, വാഴയുടെ പോള, മാണം, ഈർക്കിൽ മാറ്റിയ പച്ചോല, നെയ് കുമ്പളം എന്നിവ നൽകാം. 25-30 ഗ്രാം ധാതുലവണ മിശ്രിതവും 25ഗ്രാം
അപ്പക്കാരം, 50 ഗ്രാം ഉപ്പ് എന്നിവ കാടിയിലോ കഞ്ഞിവെള്ളത്തിലോ ചേർത്തും ദിവസവും നൽകണം. മറ്റു വളർത്തു പക്ഷി മൃഗാദികൾക്കും പകൽ സമയത്ത് കുടിക്കുന്നതിന് ശുദ്ധജലം നൽകണമെന്നും വകുപ്പ് അറിയിച്ചു.
SR
ചൂട് കൂടുന്നു: കന്നുകാലികളുടെ പരിരക്ഷ ഉറപ്പു വരുത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ്
ആലപ്പുഴ: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ കന്നുകാലികളുടെ പരീരക്ഷ ഉറപ് വരുത്തുന്നതിന് കർഷകർക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ചു.
Share your comments