കൂടുകളിൽ അല്ലാതെ മുയൽ വളർത്തൽ സാധ്യമല്ല മുയലുകള്‍ക്കായി കൂടുകള്‍ നിര്‍മിക്കുമ്പോള്‍. നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതായിട്ടുണ്ട് . കൂടുകൾക്ക് ശരിയായ സൗകര്യമുണ്ടോ, കൂടുകൾ വൃത്തിയാക്കാനുള്ള സൗകര്യം, മുയലുകളെ കൈകാര്യം ചെയ്യവാനുള്ള സൗകര്യം , പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ , പാമ്പ്, എലി തുടങ്ങിയ ക്ഷുദ്രീവികളില്‍ നിന്നുള്ള സംരക്ഷണം, വെയില്‍, മഴ എന്നിവയില്‍ നിന്നുള്ള സംരക്ഷണം എന്നിവ ശ്രദ്ധിക്കണം .
സസ്യാഹാരങ്ങള്‍ മാത്രം നല്‍കി നമുക്കു മുയലുകളെ വളര്‍ത്താം. പച്ചപ്പുല്ല്, മുരിക്കില, കാരറ്റ്, കാബേജ്, പയറുകള്‍, പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ എന്നിവയോടൊപ്പം കറിക്കടല, കടലപ്പിണ്ണാക്ക്, എള്ളിന്‍ പിണ്ണാക്ക്, തവിട് അരിച്ചത്, ഗോതമ്പ്, ധാതുലവണ മിശ്രിതം എന്നിവ മുയലുകള്‍ക്ക് നല്‍കണം. യഥേഷ്ടം ശുദ്ധജലം കുടിക്കാന്‍ നല്‍കണം.
കൂടിയ സന്താനോല്‍പ്പാദനം, ഉയര്‍ന്ന മാംസോല്‍പ്പാദനശേഷി എന്നിവ മുയൽ വളർത്തലിന്റെ ഗുണ വശങ്ങൾ ആണ്. മാസത്തിൽ ഒരിക്കൽ എന്ന കണക്കിൽ മുയലുകൾ പ്രസവിക്കും രണ്ടു കുഞ്ഞുങ്ങൾ ഓരോ പ്രസവത്തിലും ലഭിക്കും , ദിനംപ്രതി 40 ഗ്രാം വരെ മുയലുകള്‍ വളരും അതിനാൽ ഇറച്ചിക്കുവേണ്ടി മുയൽ വളർത്തുന്നത് വളരെ ലാഭകരമാണ്. മുയലുകൾക്കുണ്ടാകുന്ന രോഗങ്ങളെ കരുതലോടെ നേരിടണം നീർദോഷ രോഗമായ പാസ്ചുറെല്ലോസിസ്, കുട്ടികളെ ബാധിക്കുന്ന കോക്‌സീഡിയോസിസ്, ചര്‍മരോഗങ്ങള്‍ എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന രോഗമാണ്
Share your comments