താറാവ് വളർത്തൽ, കോഴിവളർത്തൽ പോലെ എല്ലായിടത്തും സുലഭമല്ല. കാരണം കോഴിയെ പ്പോലെ ഏതു കാലാവസ്ഥയിലും ജീവിക്കുന്ന പക്ഷിയിനമല്ല താറാവ് എന്നത് തന്നെ.
എന്നാൽ താറാ൦മുട്ടയ്ക്ക് അത്യാവശ്യം വില്പന കിട്ടുന്നുണ്ടെന്നാണ് താറാവ് കർഷകർ അഭിപ്രായപ്പെടുന്നത് . കോഴിമുട്ടയേക്കാൾ ഒരല്പം വില കൂടുതൽ ഉണ്ടെങ്കിലും താറാ൦മുട്ട അന്വേഷിച്ചു നടക്കുന്നവർ ഉണ്ട്.
താറാവു മുട്ടയിൽ കൊഴുപ്പിന്റെ അംശം കൂടുതലുണ്ടെന്നും പറയുന്നു. അതിനാൽ ചിലർക്ക് ഇതത്ര പഥ്യമല്ല. എന്നാൽ അർശസ്സ് രോഗമുള്ളവർ കഴിക്കാൻ ആഗ്രഹിക്കുന്ന മുട്ട താറാവിന്റെതാണ് . പക്ഷെ താറാവു മുട്ടയുടെ ലഭ്യതക്കുറവ് കോഴിമുട്ടയ്ക്ക് മാർക്കറ്റ് കൂട്ടുന്നു.
താറാവു വളർത്തൽ ഇടക്കാലത്തു വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിപോയതും പക്ഷിപ്പനി തുടങ്ങിയവയെ പേടിച്ചു താറാവ് വളർത്തൽ മിക്ക കർഷകരും ഉപേക്ഷിച്ചതും താറാവു മുട്ടയുടെ ലഭ്യത കുറച്ചു എന്നാണ് കരുതേണ്ടത്. എന്നാൽ ഇക്കാലത്തു വെള്ളമില്ലാത്ത ഇടങ്ങളിൽ പോലും താറാവിനെ മുട്ടയ്ക്കുവേണ്ടി കർഷകർ വളർത്തി തുടങ്ങിയിട്ടുണ്ട്. പല കർഷകരും പുതിയ ഇണകളെ വീട്ടുവളപ്പിൽ കൃഷി ചെയ്തു തുടങ്ങി.
താറാവു മുട്ടയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
താറാവു മുട്ട ആഹാരത്തിൽ ഉൾപെടുത്തുന്നത് വളരെ നല്ലതാണു. പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവുമുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവുമുട്ടയില്‍ നിന്നും ലഭിയ്ക്കും.
മറ്റൊന്ന് ഇതില്‍ അടങ്ങിയിരിയ്ക്കുന്ന വൈറ്റമിന്‍ എ ആണ്. ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ 9.4 ശതമാനം ഒരു താറാവുമുട്ടയില്‍ നിന്നും ലഭിയ്ക്കും. വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.
പോരാത്തതിന് പ്രതിരോധശേഷിയ്ക്കും എല്ലുകള്‍ക്കും.ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് താറാവുമുട്ട. ഇതില്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവയാണ് ഇതിനായി സഹായിക്കുന്നത്. വൈറ്റമിന്‍ ഇ ഉള്ളതുകൊണ്ടുതന്നെ ഇത് എളുപ്പത്തില്‍ ദഹിയ്ക്കുകയും ചെയ്യും.എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട.
എല്ലുകള്‍ക്കൊപ്പം പല്ലുകളുടെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഈ ഗുണം നല്‍കുന്നത്.ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സാധിയ്ക്കുന്ന ഒന്നാണ് താറാവുമുട്ട. ഇതിലെ വൈറ്റമിന്‍ എ തന്നെയാണ് പ്രധാന ഗുണം നല്‍കുന്നത്.
വൈറ്റമിന്‍ എ പൊതുവെ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്.കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളും ഒരു താറാവുമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വൈറ്റമിന്‍ എ, തിമിരം, നിശാന്ധത തുടങ്ങിയ പല പ്രശ്‌നങ്ങൾക്കുമുളള നല്ലൊരു മരുന്നാണിത്
താറാവുമുട്ട തടി കുറയ്ക്കാനും .തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് . പ്രത്യേകിച്ചു കുട്ടികള്‍ക്ക്. ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതിലെ ഘടകങ്ങള്‍ സഹായിക്കും
Share your comments