-
-
Livestock & Aqua
കയ്യുള്ള മത്സ്യത്തെ കണ്ടെത്തി
അപൂർവയിനം മത്സ്യത്തെ ടാസ്മാനിയൻ തീരത്തുനിന്ന് കണ്ടെത്തി. റെഡ് ഹാൻഡ്ഫിഷ് എന്നാണ് ഇവയ്ക്ക് പേരു നല്കിയിരിക്കുന്നത്. ഈയിനം മത്സ്യങ്ങൾക്ക് പേരു സൂചിപ്പിക്കുന്നതുപോലെ അംസച്ചിറകുകളുടെ സ്ഥാനത്ത് ചുവപ്പു നിറത്തിലുള്ള കൈകൾക്കു സമാനമായ അവയവമാണുള്ളത്.
അപൂർവയിനം മത്സ്യത്തെ ടാസ്മാനിയൻ തീരത്തുനിന്ന് കണ്ടെത്തി. റെഡ് ഹാൻഡ്ഫിഷ് എന്നാണ് ഇവയ്ക്ക് പേരു നല്കിയിരിക്കുന്നത്. ഈയിനം മത്സ്യങ്ങൾക്ക് പേരു സൂചിപ്പിക്കുന്നതുപോലെ അംസച്ചിറകുകളുടെ സ്ഥാനത്ത് ചുവപ്പു നിറത്തിലുള്ള കൈകൾക്കു സമാനമായ അവയവമാണുള്ളത്. ഇവ ഉപയോഗിച്ച് കരയിലൂടെ സഞ്ചരിക്കാനും ഈ ഇനം മത്സ്യങ്ങൾക്കു കഴിയും.
ടാസ്മാനിയ ഐമാസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ ആൻഡ് അന്റാർക്ടിക് സ്റ്റഡീസ്) യൂണിവേഴ്സിറ്റിയിലെ ഡൈവിംഗ് ടീം ഡീപ് സീ ഡൈവിംഗ് നടത്തുന്നതിനിടെയാണ് ഈ അപൂർവയിനം മത്സ്യത്തെ കണ്ടെത്തിയത്.ലോകത്തിൽത്തന്നെ അത്യപൂർവമായ ഈ ഇനത്തിൽപ്പെട്ട നാല്പതോളം മത്സ്യങ്ങളെ മാത്രമേ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ.രണ്ടു മുതൽ അഞ്ചു വരെ ഇഞ്ച് മാത്രം വലുപ്പമുള്ള ഇവയ്ക്ക് നീന്താനുള്ള കഴിവ് കുറവാണ്. അതുകൊണ്ടു തന്നെ സമുദ്രത്തിൽ വളരെ ദൂരത്തേക്കു സഞ്ചരിക്കാൻ ഇവയ്ക്കു കഴിയില്ല. ഈ മത്സ്യങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി വിദഗ്ധസംഘത്തെ അയയ്ക്കാനൊരുങ്ങുകയാണ് ഐമാസ് യൂണിവേഴ്സിറ്റി
English Summary: red hand fish
Share your comments