മനുഷ്യർക്കെന്നപോലെ മൃഗങ്ങൾക്കും ആയുർവേദ മരുന്നുകൾ ഫലപ്രദമാണ്. ഇന്ന് തെറ്റില്ലാത്ത വരുമാനം തരുന്ന ആടുവളർത്തൽ പോലുള്ള സംരംഭങ്ങൾ നടത്തുന്നവർ നേരിടുന്ന പ്രശ്നമാണ് ഇവയ്ക്കുണ്ടാകുന്ന രോഗങ്ങൾ. എല്ലാ രോഗങ്ങൾക്കും മരുന്നുകൾ ഉണ്ടെങ്കിലും ആയുർവേദ പ്രതിവിധികളെ ക്കുറിച്ചു താരതമ്യേന നമ്മുക്ക് അറിവ് കുറവാണ്. ഇവിടെ ആടുകൾക്കുണ്ടാകുന്ന ചില രോഗങ്ങൾക്കുള്ള ആയുർവേദ പ്രീതിവിധികൾ എന്തൊക്കെയെന്ന് നോക്കാം.
.
1. വയറിളക്കത്തിനും വിരശല്യത്തിനും പേരയില നീരും ഉപ്പും ചേര്‍ത്ത് കൊടുത്താല്‍ മതി.
2. വയറുകടിക്ക് കൂവളത്തിന്‍ വേരു, മുത്തങ്ങാക്കിഴങ്ങ്, ചുക്ക്, ജീരകം ഇവ സമം പൊടിച്ച് പതിനഞ്ചു ഗ്രാം വീതം രണ്ടു നേരം ശര്‍ക്കരയില്‍ പൊതിഞ്ഞു കൊടുക്കുക.
3. വിരശല്യത്തിനും വിശപ്പില്ലായ്മയ്ക്കും അഷ്ട ചൂര്‍ണ്ണം പതിനഞ്ചു ഗ്രാം വീതം ശര്‍ക്കരയില്‍ കുഴച്ചു കൊടുക്കുക.
4. കട്ടു പിടിച്ചാല്‍ ഉടന്‍ കരിക്കിന്‍ വെള്ളം കൊടുക്കുക തുടര്‍ന്ന് ഇരുപത്തിയഞ്ച് മില്ലി വെളിച്ചണ്ണയും കൊടുക്കണം.
5. ചുമയ്ക്ക് ആടലോടകം ഇടിച്ചു പിഴിഞ്ഞ നീരില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കൊടുക്കുക.For coughs, add kalkkandam to the aadalodakam crushed water.
6. വയറിളക്കത്തിനു പേരയിലയും മഞ്ഞളും സമം അരച്ചു കലക്കി കൊടുക്കുക.For diarrhea, mix guava leaves and turmeric powder evenly.
7. കരള്‍ രോഗത്തിനും വിശപ്പില്ലായ്മക്കും കീഴാര്‍നെല്ലി അരച്ചു കൊടുക്കുക.
8. ദഹനക്കേടിനു ചുക്ക്, കറിവേപ്പിലക്കുരുന്ന്, ഉണക്ക മഞ്ഞള്‍, കറിയുപ്പ് എന്നിവ സമം പൊടിച്ച് കലര്‍ത്തിയത് ഇരുപത് ഗ്രാം വീതം ഒരു തവണ ശര്‍ക്കരയില്‍ കുഴച്ച് കൊടുക്കുക.
9. കുടം പുളി, ഉപ്പ്, കുരുമുളക്, വെളുത്തുള്ളി ഇവ സമം എടുത്ത് അരച്ച് ശര്‍ക്കരയുണ്ട പൊടിച്ചതും ചേര്‍ത്ത് കൊടുത്താല്‍ ആടിനുണ്ടാകുന്ന ദഹനക്കേട് മാറും.
10. ആടിനുണ്ടാകുന്ന ഫംഗസ് ബാധക്ക് വേപ്പണ്ണെയില്‍ ഒരു നുള്ള് തുരിശ് മൂപ്പിച്ച് പുരട്ടുക
കടപ്പാട്; ഹരിതകേരളം ന്യൂസ്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സബ്സിഡിക്ക് ആടിനെ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
#Goat farming#Farmer#Kerala#Agriculture#Krishi
Share your comments