ആഡംബരഹോട്ടലുകളിലെ താരമായ സ്പ്രിങ് ചിക്കൻ അഥവാ കുട്ടിക്കോഴി ഇറച്ചിയെ പരിചയപ്പെടാം.വളരെ രുചികരവും പോഷക സമ്പുഷ്ടവുമായ സ്പ്രിങ്‌ചിക്കൻ ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും പ്രചാരത്തിൽ ആയിക്കഴിഞ്ഞു. ഒന്നര രണ്ടുമാസസം മാത്രം പ്രായമായ നടൻ പൂവൻ കോഴികളാണ് സ്പ്രിങ് ചിക്കൻ എന്നറിയപ്പെടുന്നത്.
ഇതേ പ്രായത്തിലുള്ള ബ്രോയിലർ ഇറച്ചിക്കോഴികൾ നാല്പത്തഞ്ചു ദിവസത്തിനുള്ളിൽ രണ്ടുകിലോയിലധികം തൂക്കം വയ്ക്കുമ്പോൾ ശരാശരി അരകിലോയിൽ താഴെയെയിരിക്കും ഇവയുടെ ശരീര ഭാരം. സമീകൃത ഭക്ഷണം മാത്രം നൽകി വളർത്തിയെടുക്കുന്ന കുട്ടി പൂവൻ ആര്യോഗത്തിനു ഉത്തമമെന്നാണ് ഗവേഷകർപറയുന്നത്. രണ്ടുമാസം വരെ വളർച്ചയെത്തിയകോഴി മുട്ടക്കോഴികളുടെ തിരഞ്ഞെടുത്ത പൂവൻ കോഴികുഞ്ഞുങ്ങളാണ് സ്പ്രിങ് ചിക്കൻ.
വാണിജയടിസ്ഥാനത്തിൽ കോഴികളെ വളർത്തുമ്പോൾ പൂവങ്കോഴികൾക്കു ഡിമാൻഡ് കുറവാണു ഇക്കാരണം കൊണ്ടാണ് പൂവങ്കോഴി കുഞ്ഞുങ്ങളെ ഗുണമേന്മയുള്ള ഇറച്ചിയാക്കി വിപണിയിൽ എത്തിക്കുന്നത്. കൃത്രിമ തീറ്റകൾ നൽകാതിരിക്കുകയും കുറഞ്ഞ അളവിൽ ഭക്ഷണം കഴിച്ചു സ്വാഭാവിക വളർച്ച മാത്രം ഉണ്ടാകുന്നതിനാൽ ഇവയ്ക്കു പ്രത്യേക രുചിയും ആയിരിക്കും. ഇറച്ചിക്കോഴിയിൽനിന്നും വ്യത്യസ്ത രുചിയായിരിക്കും ഇവയുടെ ഇറച്ചിക്ക്. നൂറിനും ഇരുന്നൂറിനും ഇടയിലുള്ള വിലയ്ക്ക് സ്പ്രിങ്‌ചിസ്‌കെൻ വിപണിയിൽ ലഭ്യമാണെങ്കിലും കൃത്യത പരിചരണ മുറകളിലൂടെ ശ്രദ്ധാപൂർവം മണ്ണുത്തി വെറ്റിനറി യൂണിവേറിട്ടയുടെ നിരീക്ഷണത്തിൽ വളർത്തിയെടുത്ത സ്പ്രിങ് ചിക്കൻ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലഭ്യമാണ്. ബുക്ക് ചെയ്യുന്നതിനും മറ്റു വിവരങ്ങൾക്കും താഴെ പറയുന്ന നബീറിൽ ബന്ധപെടുക 0487 2375855 , 9400483754
സ്പ്രിംഗ് ചിക്കൻ തീൻമേശയിലെ താരം
ആഡംബരഹോട്ടലുകളിലെ താരമായ സ്പ്രിങ് ചിക്കൻ അഥവാ കുട്ടിക്കോഴി ഇറച്ചിയെ പരിചയപ്പെടാം.
Share your comments