<
  1. Livestock & Aqua

കറവപ്പശുക്കളുടെ വേനൽക്കാല പരിരക്ഷ

കറവപ്പശുക്കളുടെ വേനൽക്കാല പരിചരണം വളരെ പ്രധാനപ്പെട്ടതാണ്. ചൂട് സഹിക്കാനുള്ള കഴിവ് പൊതുവേ സങ്കരയിനം പശുക്കൾക്ക് കുറവാണ്. അതുകൊണ്ടുതന്നെ അന്തരീക്ഷ താപനില ഉയരുമ്പോൾ തൊഴുത്തിൽ പരമാവധി ചൂട് കുറയ്ക്കുവാനുള്ള സംവിധാനങ്ങൾ ഒരുക്കണം.

Priyanka Menon
വേനൽക്കാല പരിചരണം
വേനൽക്കാല പരിചരണം

കറവപ്പശുക്കളുടെ വേനൽക്കാല പരിചരണം വളരെ പ്രധാനപ്പെട്ടതാണ്. ചൂട് സഹിക്കാനുള്ള കഴിവ് പൊതുവേ സങ്കരയിനം പശുക്കൾക്ക് കുറവാണ്. അതുകൊണ്ടുതന്നെ അന്തരീക്ഷ താപനില ഉയരുമ്പോൾ തൊഴുത്തിൽ പരമാവധി ചൂട് കുറയ്ക്കുവാനുള്ള സംവിധാനങ്ങൾ ഒരുക്കണം.

കന്നുകാലികളിലെ വേനൽക്കാല പരിചരണം

വേനൽക്കാലത്ത് കന്നുകാലികളുടെ ശരീരത്തിൽ ഉണ്ടാകുന്ന ചൂട് നിയന്ത്രണവിധേയമാക്കാൻ തീറ്റയുടെ അളവ് കുറയ്ക്കണം. വൈക്കോൽ പോലുള്ള പോഷകാഹാരങ്ങൾ ചൂട് കുറവുള്ള രാത്രിയിലും കാലിത്തീറ്റ, പിണ്ണാക് തുടങ്ങി സാന്ദ്രിതഹാരങ്ങൾ പകൽ സമയത്തും നൽകുവാൻ പരമാവധി ശ്രദ്ധിക്കുക. 

ബന്ധപ്പെട്ട വാർത്തകൾ: വേനൽ ചൂടില്‍ പാലുത്പാദനം കുറയുന്നുണ്ടോ? ക്ഷീര കര്‍ഷകര്‍ ശ്രദ്ധിക്കാന്‍

ചൂട് കുറയ്ക്കുന്നതിന് പശുക്കൾ നാക്ക് പുറത്തേക്ക് ഇട്ട് നുണയുന്നത് നമുക്ക് കാണാൻ സാധിക്കുന്ന കാഴ്ചയാണ്. ഇതോടൊപ്പം ധാരാളം ഉമിനീർ പുറത്തേക്ക് തള്ളുകയും ചെയ്യും. ഉമിനീരിൽ കൂടി ധാരാളം ബൈകാർബണേറ്റുകളും സോഡിയം, പൊട്ടാസ്യം തുടങ്ങി ലവണങ്ങളും നഷ്ടപ്പെടുന്നു. ശരീരത്തിലൂടെ നഷ്ടപ്പെടുന്ന ലവണങ്ങളുടെ കുറവ് പരിഹരിക്കുവാൻ ധാതുലവണ മിശ്രിതത്തിന്റെ അളവ് കൂട്ടണം. കന്നുകാലികൾക്ക് നൽകുന്ന പച്ചപ്പുല്ലിന്റെ കുറവ് ജീവകം എ യുടെ കുറവ് ഉണ്ടാക്കുന്നത് പരിഹരിക്കുവാൻ മീനെണ്ണ തീറ്റയിലൂടെ നൽകാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: വേനലില്‍ നിന്ന് കറവപ്പശുക്കളെ സംരക്ഷിക്കാം

Summer care of dairy cows is very important. Heat tolerance is generally lower in crossbred cows. Therefore, systems should be set up to minimize heat in the pen when the ambient temperature rises.

വേനൽ ചൂടിൽ പശുക്കളുടെ പ്രത്യുൽപാദന ക്ഷമത കുറയുന്നു. മദി ലക്ഷണത്തിൻറെ ദൈർഘ്യം കുറയുകയും മദി ലക്ഷണം പുറമേ പ്രത്യക്ഷപ്പെടാത്തെ ഇരിക്കുകയും ചെയ്യുന്നു. ബീജധാനത്തിനുശേഷം പശുവിൻറെ മുതുകത്ത് ചണച്ചാക്ക് നനച്ചു ഇടുന്നത് ബീജധാനം ഫലപ്രദമാകുന്നതിന് ഉപകരിക്കും. വേനലിൽ പച്ചപ്പുല്ല് അഭാവം പരിഹരിക്കുവാൻ വാഴയില, ചക്ക മടൽ, പൈനാപ്പിൾ തുടങ്ങിയവ നൽകാവുന്നതാണ്. തൊഴുത്തിലെ ചൂട് കുറയ്ക്കുവാൻ ഫാൻ ഇട്ടു നൽകുന്നത് പശുക്കളുടെ ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ തണലിനായി തൊഴുത്തിന് ചുറ്റും മരങ്ങൾ നട്ടുപിടിപ്പിക്കണം. തൊഴുത്തിലെ വായുസഞ്ചാരം കൂട്ടുന്നതിന് മേൽക്കൂരയുടെ ഉയരം കൂട്ടാവുന്നതാണ്. ഒപ്പം ചുവരിന്റെ ഉയരം കുറയ്ക്കണം.

വേനലിൽ മേൽക്കൂരയ്ക്ക് ഓല മേയുക. തൊഴുത്തിലേക്ക് കാറ്റ് വരുന്ന ഭാഗത്ത് ചണച്ചാക്ക് നനച്ചു തൂക്കിയിടാം. വെള്ളം ഇഷ്ടംപോലെ ഈ കാലയളവിൽ നൽകിയിരിക്കണം. ഓട്ടോമാറ്റിക് ഡ്രിങ്കിങ് സിസ്റ്റം തൊഴുത്തിൽ അനുവർത്തിക്കേണ്ട മാതൃകയാണ്. ഇത്തരത്തിലുള്ള വഴികളിലൂടെ തൊഴുത്തിലെ ചൂട് ഒരു പരിധിവരെ കുറയ്ക്കുവാനും, ഉരുകളുടെ ആരോഗ്യം ഉറപ്പു വരുത്തുവാനും സാധിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ചൂട് കൂടുന്നു, വളർത്തു മൃഗങ്ങളുടെ ആരോഗ്യത്തിലും അതീവ ശ്രദ്ധ പുലർത്തണം

English Summary: Summer care of dairy cows

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds