സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാർഷിക അനുബന്ധ മേഖലയ്ക്കുകൂടി കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) വായ്പാ പ്രയോജനം. പാൽ, മീൻ, ഇറച്ചിക്കോഴി കർഷകർക്ക് പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ വഴിയാകും സഹായം ലഭിക്കുക. സംഘങ്ങൾ പല കാരണം പറഞ്ഞ് അപേക്ഷ മടക്കുന്നത് അവസാനിപ്പിക്കാൻ ഈ തീരുമാനം സഹായകമാകും. Kisan Credit Card (KCC) loan benefit for agricultural allied sector as part of Subhiksha Kerala scheme. Dairy, fish and broiler farmers can avail assistance through Primary Agricultural Credit Co-operative Societies. This decision will help the groups to stop returning applications for various reasons.
നബാർഡ് പുനർവായ്‌പ
കെസിസിയിലൂടെ നബാർഡ് പുനർവായ്‌പാ പദ്ധതിയിൽനിന്ന് കൂടുതൽ വായ്‌പാ സഹായം കർഷകർക്ക് ലഭ്യമാകും. നബാർഡിന്റെ കാലാവസ്ഥാധിഷ്ടിത കാർഷിക പ്രവർത്തനങ്ങൾക്കുള്ളഹ്രസ്വകാല വായ്‌പ (എസ്‌ടിഎസ്‌എഒ), ഇതര കാലാവസ്ഥാധിഷ്ടിത പ്രവർത്തന വായ്‌പാ (എസ്‌ടിഒഎസ്‌എ) പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്താനാകും. കാർഷിക, അനുബന്ധ മേഖലകൾ, മത്സ്യക്കൃഷി, ചെറുകിട ഉൽപ്പാദന, വിള വിപണന മേഖലകൾക്കായി ഒരുവർഷ കാലാവധിയിലെ പുനർവായ്‌പാ സൗകര്യം സംസ്ഥാന സഹകരണ ബാങ്കുവഴി പ്രാഥമിക കാർഷിക സംഘങ്ങൾ ലഭ്യമാക്കും.
കിസാൻ ക്രെഡിറ്റ് കാർഡ്
കൃഷി, കാർഷിക അനുബന്ധ മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് കെസിസി വഴി കുറഞ്ഞ നിരക്കിൽ വായ്പ. 1.60 ലക്ഷം രൂപവരെ പ്രവർത്തന മൂലധനം ലഭിക്കും. ഈട് ആവശ്യമില്ല. അഞ്ചുവർഷ തിരിച്ചടവ് കാലാവധിയിൽ മൂന്നുലക്ഷം രൂപവരെ ഹ്രസ്വകാല വായ്പകളുമുണ്ട്. കൃത്യതിരിച്ചടവ് ഉറപ്പാക്കുന്ന കർഷകൻ നാലുശതമാനം പലിശ നൽകിയാൽ മതിയാകും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കേണ്ടത് എങ്ങനെ
#Kerala#Agriculture#Subhiksha keralam#kissan
Share your comments