കന്നുകാലികൾക്ക് തീറ്റ നൽകുമ്പോൾ പലപ്പോഴും വേനൽക്കാലങ്ങളിൽ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് വേണ്ടത്ര തീറ്റപ്പുല്ല്/ വൈക്കോൽ കിട്ടാത്ത അവസ്ഥ. അതുകൊണ്ടുതന്നെ ബദൽ തീറ്റകൾ കണ്ടെത്തേണ്ടത് അനിവാര്യമാണ്.
ബദൽ തീറ്റകൾ അറിയാം
അഴുകിയതും ഉണങ്ങിയതുമായ മുള നീക്കിയ വാഴത്തട ചെറുതായി അരിഞ്ഞു കന്നുകാലികൾക്ക് നമുക്ക് നൽകാവുന്നതാണ്. എപ്പോഴും വാഴത്തട നൽകിയാൽ പശുക്കളുടെ പാലിന് കൊഴുപ്പ് ഇല്ലാതാകും എന്ന് പറയുന്ന വസ്തുത ഒരിക്കലും ശരിയല്ല. മാത്രവുമല്ല പാലിന് കൊഴുപ്പ് വർദ്ധിപ്പിക്കുവാൻ ഇത് മികച്ച വഴി തന്നെയാണ്.
ഒരു പശുവിന് ഒരു ദിവസം 15 കിലോ വരെ വാഴത്തട നൽകാം. ഇതുകൂടാതെ കുല വെട്ടിയതിനുശേഷം വാഴയില പശുക്കൾക്ക് നൽകാം. അധികമായാൽ വായു കോപത്തിന് സാധ്യതയുണ്ട്. ഇതു കൂടാതെ ചക്ക മടൽ നുറുക്കി ദിവസേന പശുക്കൾക്ക് നൽകാവുന്നതാണ്. പക്ഷേ മൂന്ന് കിലോയിലധികം ആകരുത്. കൂടാതെ ചക്കപ്പഴവും നല്ലതാണ്. പക്ഷേ അമിതമായാൽ അമൃതും വിഷം എന്ന് പറയുന്നപോലെ ചക്കപ്പഴം അധികമായാൽ ദഹനക്കേട് വരും.
ഇതിനെല്ലാം പുറമേ കപ്പകോലും പൈനാപ്പിളും ചെറുതായരിഞ്ഞു കന്നുകാലികൾക്ക് നൽകുന്നത് അവയുടെ ആരോഗ്യത്തിന് മികച്ചതാണ്. ചിലയിടങ്ങളിൽ തെങ്ങിൻറെ ഓലയും, കുടപ്പനയുടെ തടിയും അരിഞ്ഞ് പശുക്കൾക്ക് നൽകാറുണ്ട്. കൊക്കോയുടെ തോട് പശുക്കൾക്ക് നൽകുന്നത് ഇവയുടെ ആരോഗ്യത്തിന് മികച്ചതാണ്. കുട്ടനാടൻ മേഖലയിൽ ആമ്പൽ ചെടി തീറ്റയായി നൽകുന്നത്. ഇതിനെല്ലാം പുറമേ പാൽ വർദ്ധിക്കുവാൻ ജീവകം എ അടങ്ങിയ ധാതുലവണ മിശ്രിതവും പശുക്കൾക്ക് നൽകാം. കുളവാഴയും കന്നുകാലികൾക്ക് നല്ലൊരു തീറ്റയാണ്. കൂടാതെ പൈനാപ്പിൾ സംസ്കരിച്ചതിനുശേഷം ഉണ്ടാകുന്ന ചണ്ടി, കപ്പ ചണ്ടി എന്നിവയും കുറഞ്ഞ അളവിൽ പശുക്കൾക്ക് നൽകാം. വേനൽ കാലം കടന്നുവരാൻ അധികം മാസങ്ങളില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ അറിവിലേക്ക് ഒരു ചെറിയ കാര്യം പങ്കുവെക്കുന്നു. ഈ കാലയളവിൽ വൈക്കോലിന് പോഷകഗുണം നിലനിർത്താൻ വേണ്ടി നാലു ശതമാനം വീര്യമുള്ള യൂറിയ ലായനി തളിച്ചുകൊടുക്കുന്നത് നല്ലതാണ്.
Lack of adequate fodder / straw is a common problem faced by all in the summer when feeding the cattle. Therefore it is imperative to find alternative feeds.
ഇങ്ങനെ സമ്പുഷ്ടീകരിച്ച വൈക്കോൽ നിശ്ചിത ദിവസങ്ങൾക്ക് ശേഷം മാത്രം കന്നുകാലികൾക്ക് നൽകുക. കൂടാതെ ഈ സമയങ്ങളിൽ ധാരാളം വെള്ളം കന്നുകാലികൾക്ക് നൽകണം. തൊഴുത്തിന് കുളിർമ പകരുവാൻ സംവിധാനങ്ങൾ ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണ്..
Share your comments