പോക്സ് ഇനത്തിൽപെടുന്ന പകർച്ചവ്യാധിയാണ് ഈ രോഗം. പ്രധാനമായും രണ്ടിനും വൈറസുകൾ സമ്മിശ്രമായി അകിടിൽ കാണാറുണ്ട്. ഗോട്ട് പോക്സ് വൈറസും ഓർഫ് വൈറസും ആകാനാണ് സാധ്യത. കൂടാതെ നിങ്ങളുടെ കന്നുകാലികൾക്ക് മൈക്രോ പ്ലാസ്മ ഇനത്തിൽപ്പെട്ട സൂക്ഷ്മാണുക്കളുടെ പാർശ്വ ബാധയും പിടിപെട്ടിരിക്കും.
വൈറസ് രോഗത്തിന് ചികിത്സയില്ല. പാർശ്വ അണുബാധ ആണെങ്കിൽ വെറ്റിനറി ഡോക്ടറെ സമീപിച്ച് ആന്റിബയോട്ടിക് കുത്തിവെപ്പ് നൽകണം. അകിട്, മുലക്കാമ്പുകൾ കഴുകി അവിടെ ബീറ്റാഡിൻ ഓയിൽമെന്റ് പുരട്ടുക. പൊറ്റൻ ഉള്ളിടത്തും ഇതേ ചികിത്സ തന്നെ ചെയ്യണം.
രോഗം വന്നവയെ മതി പാർപ്പിക്കണം. അടുത്തുള്ള മൃഗാശുപത്രിയിൽ വിവരം അറിയിക്കാൻ മറക്കരുത്. രോഗം വന്ന കന്നുകാലിയെ പരിപാലിക്കുന്ന ആൾ മറ്റു കന്നുകാലികളെ പരിപാലിക്കുന്നത്. ആരോഗ്യമുള്ള കന്നുകാലികൾക്ക് ഗോട്ട് പോക്സ് വാക്സിൻ നൽകാം. രോഗാരംഭത്തിൽ തന്നെ വേരിയോളിനം 200 എന്ന ഹോമിയോ മരുന്ന് ഏതാനും തുള്ളികൾ പലപ്രാവശ്യമായി ഏതാനും ദിവസത്തേക്ക് നൽകുക. രോഗമില്ലാത്ത കന്നുകാലികൾക്കും ഇത് നൽകാം. ഇവിടെ പ്രതിരോധ ശക്തി ഇതുവഴി കൂടും.
Share your comments