മൃഗസംരക്ഷണ മേഖലയ്ക്ക് പ്രത്യേകിച്ചും പശു വളർത്തലിന് അനുകൂല സാഹചര്യമാണിത്. കാരണം പാലിന് എന്നും ആവശ്യക്കാരുണ്ട്. നമുക്കാവശ്യമായ പാലിൻറെ ലഭ്യത പ്രതിദിനം കുറവായതിനാൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്‌താണ് കുറവ് നികത്തുന്നത്. അതായത് എത്ര പാൽ ഉൽപ്പാദിപ്പിച്ചാലും ഇവിടെ വാങ്ങാനാളുണ്ട് എന്നർത്ഥം.
ഇന്ത്യയില്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്നും വരുമാനമുണ്ടാക്കുന്ന നിരവധി കര്‍ഷകരുണ്ട്. സാധാരണ രീതിയില്‍ പച്ചക്കറി കൃഷിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം പശുവിനെ വളര്‍ത്തിയാല്‍ നേടാം.
മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിൽ നഷ്ടപരിഹാരത്തിന് നടപടി: മന്ത്രി
ലാഭമെങ്ങനെ നേടാം
-
കന്നുകാലികളെ നന്നായി പരിചരിക്കുകയെന്നതാണ് ആദ്യപടി. പശുക്കളെ തണുപ്പില്‍ നിന്ന് സംരക്ഷിക്കാനായി ഫാമിന്റെ ജനലുകളില്‍ ജൂട്ട് ഉപയോഗിച്ചുള്ള തുണികൊണ്ട് മൂടിയിടും. ഇങ്ങനെ തണുപ്പും ചൂടും മാറുന്നതിനനുസരിച്ച് കന്നുകാലികളെ നന്നായി പരിചരിക്കുകയെന്നതാണ് ആദ്യപടി.
-
പശുക്കളുടെ ഉത്പാദനത്തിനനുസരിച്ച് സമീകൃതമായ ആഹാരമാണ് നല്‍കുന്നത്. ഇതുകൂടാതെ 50 ഗ്രാം മിനറല്‍ സാള്‍ട്ടും 30 ഗ്രാം ഉപ്പും ദിവസവും പച്ചപ്പുല്ലിനൊപ്പവും ഉണങ്ങിയ ഫോഡറിനൊപ്പവും നല്‍കുന്നുണ്ട്.
-
തണുപ്പ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ശര്‍ക്കരയുടെയും കടുകെണ്ണയുടെയും അംശമുള്ള കാലിത്തീറ്റയാണ് നല്‍കുന്നത്. കൂടാതെ ശുദ്ധമായ കുടിവെള്ളവും നല്‍കുന്നു.
-
വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശപ്രകാരം പശുക്കളെ അസുഖം വരാതെ സംരക്ഷിക്കാനായി വാക്‌സിനേഷന്‍ കൃത്യമായ കാലയളവില്‍ നല്‍കുന്നു.
Share your comments