Updated on: 24 August, 2022 5:00 PM IST

വിജയകരമായ കോഴി വളർത്തലിന് കർഷകർ ചില സാങ്കേതിക ലക്ഷ്യങ്ങൾ മനസ്സിൽ കണക്കാക്കേണ്ടതുണ്ട്. അതിലേറ്റവും പ്രധാനം നല്ല രീതിയിലുള്ള മുട്ട ഉത്പാദനം ആണ്. ആകർഷകമായ വലിപ്പമുള്ളതും വൃത്തിയുള്ളതുമായ മുട്ടകൾ ശേഖരിച്ചു അവ നല്ല രീതിയിൽ സംഭരിച്ചു തക്ക സമയത്തു വിപണനം ചെയ്യുക എന്നതാണ് ഈ ബിസിനസ്സ് ആദായകരമാക്കാനുള്ള പ്രധാന കാര്യം. ദിവസത്തിൽ രണ്ടോ മൂന്നോ മണിക്കൂർ ഇടവിട്ട് മുട്ടകൾ ശേഖരിക്കേണ്ടതാണ്. ശേഖരിച്ച മുട്ടകൾ അവയുടെ ആകൃതി, വലിപ്പം, നിറം മുട്ടത്തോടിന്റെ ഉറപ്പ് എന്നീ സ്വഭാവസവിശേഷതകൾക്ക് അനുസൃതമായി പ്രത്യേകം ഫില്ലർ ഫ്ലാറ്റുകളിൽ സൂക്ഷിക്കണം. ചൂട് കുറഞ്ഞതും ഈർപ്പം കുറഞ്ഞതുമായ സ്ഥലത്തു മുട്ടകൾ സൂക്ഷിക്കുക എന്നതാണ് ഏറെ നല്ലത്. ഉയർന്ന ചൂടുള്ളപ്പോൾ മുട്ടക്കുള്ളിലെ ജലം നീരാവിയായി പോകുകയും മുട്ടയുടെ തൂക്കം കുറയുകയും ചെയ്യുന്നു. വെള്ളക്കരുവിൽ നിന്ന് ജലാംശം മഞ്ഞക്കരുവിലേക്ക് ചേരുന്നത് കൊണ്ട് മഞ്ഞകരുവിന്റെ തൂക്കം കുറയുകയും ചെയ്യും. മുട്ടയുടെ സംഭരണവും വിപണനവും ഏറെ പ്രാധാന്യം ഉള്ള ഘടകങ്ങൾ ആണ്  കോഴി വളർത്തലിൽ.നല്ലയിനം കുഞ്ഞുങ്ങളെ വാങ്ങി ബിസിനസ്സ് തുടങ്ങുകയും വളർച്ചയുടെ ഘട്ടം വരെ സംരക്ഷണം സാധ്യമാക്കുകയും ചെയ്തത് കൊണ്ട് മാത്രം ഉയർന്ന ഉത്പാദനം ലഭ്യമാക്കുകയില്ല. ഉല്പാദന ഘട്ടത്തിലുള്ള കോഴികളുടെ പരിപാലനമാണ് ഏറെ ശ്രദ്ധ പുലർത്തേണ്ട കാര്യം. പോഷക സമൃദ്ധമായ തീറ്റയും ശരിയായ രീതിയിലുള്ള കുത്തിവെപ്പുകളും കോഴികൾക്ക് നൽകിയാലേ നല്ല രീതിയിലുള്ള മുട്ട ഉത്പാദനം സാധ്യമാകുകയൊള്ളു. അത്രോത്തോളം തന്നെ പ്രാധാന്യം അർഹിക്കുന്ന മറ്റൊരു കാര്യമാണ് കോഴികൾ അധിവസിക്കുന്ന ശുചിത്വമുള്ള കൂടും പരിസരവും. കൂടിനുള്ളിലെ താപനില 37.3 സെന്റിഗ്രേഡിൽ കൂടിയാൽ ഉയർന്ന മരണനിരക്കും കുറഞ്ഞ മുട്ടയുത്പാദനവുമാണ് ഫലം. കൂടുതൽ കോഴികളെ വളർത്തുന്നവർ രോഗനിവാരണ മാർഗ്ഗങ്ങൾ വളരെ ഗൗരവമായി പാലിക്കണം.

ഒരു കോഴിയിൽ നിന്ന് ഒരു വർഷം ശരാശരി 250 മുട്ടകൾ എങ്കിലും ലഭ്യമായാൽ കോഴിവളർത്തൽ ആദായകരമാക്കാൻ സാധിക്കു. കോഴികൾക്ക് സമയാസമയം കാൽസ്യം സപ്പ്ളിമെന്റുകൾ നൽകിയാൽ കോഴികൾ നന്നായി മുട്ട ഇടുകയും തൂവൽ കൊഴിയാതിരിക്കുകയും ചെയ്യും. അത്ര തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരു ഘടകമാണ് ജലം. മിനിമം മൂന്ന് ലിറ്റർ ജലം എങ്കിലും കോഴികൾക്ക് നൽകിയിരിക്കണം. കോഴികളിൽ മുട്ട ഉത്പാദനം കുറയുന്നത് കർഷകർക്ക് ഏറെ വേദനയുള്ള ഒരു കാര്യമാണ്.

മുട്ട ഉത്പാദനം വർധിപ്പിക്കാൻ പപ്പായ കൊണ്ടൊരു എളുപ്പവഴി

നല്ല രീതിയിൽ കോഴികൾ മുട്ട ഇടാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ് പപ്പായയുടെ ഇല. ഈ ഇല വെറുതെ അരിഞ്ഞു കോഴികൾക്ക് കൊടുക്കുന്നതും, അരച്ച് കുടിക്കുന്ന വെള്ളത്തിൽ ചേർത്ത് കൊടുക്കുന്നതും ഏറെ ഗുണഫലങ്ങൾ ലഭ്യമാക്കുന്ന കാര്യമാണ്. ഈ ഇല കൊണ്ട് ചെയ്യാവുന്ന ഒരു എളുപ്പവഴി നിങ്ങൾക്കായി പങ്കു വെക്കുന്നു.നിങ്ങളുടെ കോഴികൾ കുടിക്കുന്ന വെള്ളത്തിൽ അതായത് മൂന്ന് ലിറ്റർ വെള്ളമാണെങ്കിൽ അതിലേക്ക് ഒരു ടീസ്പൂൺ കുമ്മായം ചേർക്കുക. നന്നായി ഇളകിയതിനു ശേഷം കുറച്ചു സമയം ആ വെള്ളം അങ്ങനെ തന്നെ വെക്കുക. വെള്ളം തെളിഞ്ഞതിനു ശേഷം തെളി മാത്രം എടുത്തു മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക.അതിനു ശേഷം ഒരു വലിപ്പമുള്ള പപ്പായയുടെ ഇല കുറച്ചു വെള്ളം ചേർത്ത് ചെറുതായി അരിഞ്ഞു മിക്സിയിൽ അടിച്ചു പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഇത് തെളി വെള്ളത്തിലേക്കു ഒഴിച്ച് ചേർക്കുക.

ഇങ്ങനെ തയ്യാറാക്കിയ വെള്ളം കോഴികൾക്ക് കൊടുക്കുന്നത് ഏറെ ഗുണകരമാണ്. നിങ്ങൾ ഗ്രോവിപ്ലെക്സും വിമറാളും ഉപയോഗിക്കുന്നവർ ആണെങ്കിൽ അതിലേക്ക് പത്തു തുള്ളി വിമറാളും 15 തുള്ളി  ഗ്രോവിപ്ലെക്സും ചേർക്കുന്നത് കൂടുതൽ ഗുണഫലം ലഭ്യമാക്കും. ഇങ്ങനെ തയ്യാറാക്കിയ വെള്ളം നാലു മാസം പ്രായമായ കോഴികൾക്കു ആഴ്ചയിൽ രണ്ടു പ്രാവശ്യം എന്ന രീതിയിൽ കൊടുക്കുന്നതാണ് ഉത്തമം. തയ്യാറാക്കുന്ന വെള്ളം അന്നേ ദിവസം തന്നെ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

അട വെയ്ക്കാൻ മുട്ട തിരഞ്ഞെടുക്കുമ്പോൾ ഇത് കൂടി ശ്രദ്ധിക്കുക

English Summary: Tips to increase egg production
Published on: 14 October 2020, 01:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now