Updated on: 1 June, 2021 10:00 PM IST
വെച്ചൂർ

വെച്ചൂരിനെ ലഭിക്കാൻ (To get vechoor cow)

ഏതെങ്കിലും ഉയരം കുറഞ്ഞ നാടൻപശുവിനെ വെച്ചൂരിന്റെ ബീജം കൊണ്ട് കുത്തിവയ്പ്പിക്കുക. ഉണ്ടാകുന്ന കിടാവ് 50% വെച്ചൂരായിരിക്കും. ഇത് പശുക്കുട്ടിയാണെങ്കിൽ മദി വരുമ്പോൾ വെച്ചൂരിന്റെ ബീജം കൊണ്ട് കുത്തിവയ്പിക്കുക. ഉണ്ടാകുന്ന കുട്ടി 75% വെച്ചൂരായിരിക്കും.

ഇത് പശുക്കുട്ടിയാണെങ്കിൽ മദിവരുമ്പോൾ വെച്ചൂർ ബീജംകൊണ്ട് കുത്തിവയ്പ്പിക്കുക. ഉണ്ടാകുന്ന കുട്ടി 87.5% വെച്ചൂരായിരിക്കും. ഇത് പശുക്കുട്ടിയാണെങ്കിൽ വീണ്ടും വെച്ചൂർ ബീജം കുത്തിവച്ചുണ്ടാകുന്ന കുട്ടി 93.75% വെച്ചൂരായിരിക്കും. 5-ാം തലമുറയാകുമ്പോഴേക്കും ശുദ്ധജനുസ്സിൽപ്പെട്ട വെച്ചൂരിനെ ലഭിക്കും.

മദി (Estrus period )

പശുക്കളിൽ രണ്ടിനും രണ്ടര വയസ്സിനും ഇടയ്ക്കാണ് മദിലക്ഷണം കാണിക്കാറ്. പശുവിന്റെ വാരിയെല്ലുകൾക്കിടഭാഗം ഒരിക്കലും കൊഴുപ്പു വന്ന് മൂടരുത്. ഒത്തിരി നെയ്യ് വച്ചാൽ മദി വരില്ല. കുറവയില്ലാത്തപ്പോൾ പിണ്ണാക്ക് കൊടുക്കരുത്.

ചെന പിടിക്കാൻ (To make cow pregnant)

1. പയർ, കടല, മുതിര ഇതിലേതെങ്കിലും 100 ഗ്രാം വച്ച് കിളിർപ്പിച്ച് ഒരു നേരം കൊടുക്കുക. ഒരാഴ്ച ആവർത്തിക്കുക.

2 വഴുതനങ്ങ വേവിച്ച് ദിവസവും കൊടുക്കുക. ഒരാഴ്ചത്തേക്ക് മാത്രം. ഈ കാട്ടുചേമ്പിന്റെ താള് വേവിച്ച് കുറച്ചുദിവസം തുടർച്ചയായി കൊടുക്കുക.

8. പച്ച പപ്പായ വേവിച്ച് കുറച്ചുദിവസം കൊടുക്കുക. ചെന്തെങ്ങിന്റെ തേങ്ങ ഒരാഴ്ച മണ്ണിൽ കുഴിച്ചിടുക. പുറത്തെടുത്ത് 50 ഗ്രാം പച്ചമഞ്ഞൾ അരച്ച് തേങ്ങയുടെ വെള്ളത്തിൽ കലക്കി വായിൽ പിടിച്ചുകൊടുക്കുക.

6. 200 മി.ലിറ്റർ നല്ലെണ്ണ നാടൻ കോഴിമുട്ട രണ്ടെണ്ണം അടിച്ച് പതപ്പിച്ച് വായിൽ പിടിച്ച് കുടിപ്പിക്കുക. 4 ദിവസം കഴിഞ്ഞ് വീണ്ടും ഇതേ പോലെ കൊടുക്കുക. വീണ്ടും 4 ദിവസം കഴിഞ്ഞ് ഇതേ പോലെ ചെയ്യുക.

7. കാടിവെള്ളവും കഞ്ഞിവെള്ളവും മറ്റും കുടിക്കാൻ കൊടുക്കുന്നത് ചെമ്പുപാത്രത്തിൽ വച്ച് കൊടുക്കുക.

8. 250 മി.ഗ്രാം തുരിശ് പൊടിച്ച് അല്പം വെള്ളത്തിൽ കലക്കി 10-15 ദിവസം തുടർച്ചയായി രാവിലെ വായിൽ പിടിച്ച് ഒഴിച്ചുകൊടുക്കുക.

9. മുരിങ്ങയില തിന്നാൻ കൊടുക്കുക. 8-10 ദിവസം ആവർത്തിക്കുക.

10. ഒരു പിടി എള്ള്, ഒരു പിടി മുതിര, ഒരുപിടി ശർക്കര പൊടിച്ചത് ഇവ ഇടിച്ച് ചതച്ച് ഉരുളയാക്കി ഒന്നായി തീറ്റിക്കുക.

11. തഴുതാമയുടെ ഇല തിന്നാൻ കൊടുക്കുക. ഒരാഴ്ച ആവർത്തിക്കുക.

12. ആയുർവേദ വൈദ്യശാലയിൽനിന്ന് സുകുമാരഘൃതം ഒരു കി.ഗ്രാം വാങ്ങി ഒരൗൺസ് വീതം രാവിലെ കൊടുക്കുക.

13 വെള്ള കുന്നിക്കുരുവിന്റെ ഇല കുറച്ചു പറിച്ച് തീറ്റിക്കുക.

14. വെള്ള കുറുന്തോട്ടി സമൂലം അരച്ച് 200 മില്ലി ശുദ്ധമായ തെങ്ങിൻ കള്ളിൽ കലക്കി രാവിലെ വെറും വയറ്റിൽ കൊടുക്കുക. ഒരാഴ്ച ആവർത്തിക്കുക.

15. തിരുതാളി സമൂലം കഷായംവച്ച് ഒരൗൺസ് വീതം രാവിലെ വെറും വയറ്റിൽ ഒരാഴ്ച കൊടുക്കുക.

16. പ്രാവിന്റെ കാഷ്ഠം ഉണക്കിപ്പൊടിച്ച് ഒരു പിടിയെടുത്ത് തവിടിലോ പിണ്ണാക്കിലോ ചേർത്ത് രാവിലെ കൊടുക്കുക. ഒരാഴ്ച ആവർത്തിക്കുക.

17. മുതിര 100 ഗ്രാം, നായ്ക്കുരണ 100 ഗ്രാം, എള്ള് 100 ഗ്രാം, വയൽചുള്ളിയരി 100 ഗ്രാം ഇവ പൊടിച്ച് 500 ഗ്രാം ശർക്കരയിൽ ചേർത്ത് നാരങ്ങാവലിപ്പത്തിൽ ഉരുളയാക്കുക. ദിവസവും ഓരോ ഉരുള വീതം രണ്ടു നേരം കൊടുക്കുക.

18. ബീജം കുത്തിവച്ചു കഴിഞ്ഞ് വെയിലത്ത് കെട്ടരുത്. അധികം നടത്തരുത്. പുറത്ത് തണുത്ത വെള്ളമൊഴിക്കുക. ചണച്ചാക്കു നനച്ചിടുക.

English Summary: To get vechoor cow from a desi cow , know these steps
Published on: 01 June 2021, 09:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now