<
  1. Livestock & Aqua

കോഴി വളർത്തലിനായി ടോപ്പ് ബാങ്കുകൾ വായ്പ നൽകുന്നു: യോഗ്യത, തിരിച്ചടവ് കാലയളവ്, ആവശ്യമായ രേഖകൾ

കോഴിക്കൂട്, ഫീഡ് റൂം, എന്നിവ വാങ്ങുന്നതിനായി SBI നിലവിലുള്ളതും, പുതുതായി തുടങ്ങുന്നതുമായ കർഷകർക്ക് ലോൺ നൽകുന്നു. യോഗ്യത - കോഴി വളർത്തലിൽ മതിയായ പരിചയമോ അറിവോ ഉള്ളവരും കോഴി ഷെഡുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലവുമുള്ള കർഷകർക്ക് ഈ വായ്പയ്ക്ക് അർഹതയുണ്ട് ആവശ്യമായ രേഖകൾ - യഥാസമയം പൂരിപ്പിച്ച അപേക്ഷ ഫോമിനോടൊപ്പം ഐഡന്റിറ്റി തെളിവിനായി വോട്ടർ ഐഡി കാർഡ് / പാൻ കാർഡ് / പാസ്‌പോർട്ട് / ആധാർ കാർഡ്, / ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നും സമർപ്പിക്കേണ്ടതാണ്. വിലാസ തെളിവിനായി വോട്ടർ ഐഡി കാർഡ് / പാസ്‌പോർട്ട് / ആധാർ കാർഡ് / ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ സമർപ്പിക്കണം. SBI വായ്പകൾക്ക് എങ്ങനെ അപേക്ഷിക്കാം - അപേക്ഷാ ഫോമിനായി നിങ്ങളുടെ അടുത്തുള്ള എസ്‌ബി‌ഐ ബ്രാഞ്ചുമായി ബന്ധപ്പെടുക അല്ലെങ്കിൽ ഔദ്യോഗിക വെബ്‌സൈറ്റായ - https://sbi.co.in പരിശോധിക്കുക.

Meera Sandeep
poultry
കോഴിക്കൂട്, ഫീഡ് റൂം, എന്നിവ വാങ്ങുന്നതിനായി SBI നിലവിലുള്ളതും, പുതുതായി തുടങ്ങുന്നതുമായ കർഷകർക്ക് ലോൺ നൽകുന്നു.

കോഴിവളർത്തൽ ബിസിനസ്സ് ചെയ്യുന്നതിനായി, ബാങ്കിൽ നിന്നോ ഫിനാൻഷ്യൽ ഇൻസ്റ്റിട്യൂട്ടിൽ നിന്നോ  വായ്‌പ എടുക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് ഈ ലേഖനം. മൃഗസംരക്ഷണം കാർഷിക മേഖലയുടെ ഒരു പ്രധാന ശാഖയാണ്,  നിരവധി കർഷകർ അവരുടെ ഉപജീവനത്തിനായി ഇതിനെ ആശ്രയിക്കുന്നു, അതിനാൽ ഈ മേഖലയിലെ വികസനം വർദ്ധിപ്പിക്കുന്നതിന്, നാഷണൽ, സ്വകാര്യ ബാങ്കുകൾക്കൊപ്പം സർക്കാരും ഈ രംഗത്ത്  ഏർപ്പെട്ടിരിക്കുന്നവർക്ക്  വായ്പകൾ  നൽകുന്നു.  ഇന്ത്യയിലെ കോഴി വളർത്തലിനായി വായ്പ നൽകുന്ന മുൻനിര ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം. 

SBI പോൾട്രി ലോൺ

കോഴിക്കൂട്, ഫീഡ് റൂം, എന്നിവ വാങ്ങുന്നതിനായി SBI നിലവിലുള്ളതും, പുതുതായി തുടങ്ങുന്നതുമായ കർഷകർക്ക് ലോൺ നൽകുന്നു.

യോഗ്യത - കോഴി വളർത്തലിൽ മതിയായ പരിചയമോ അറിവോ ഉള്ളവരും കോഴി ഷെഡുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലവുമുള്ള കർഷകർക്ക് ഈ വായ്പയ്ക്ക് അർഹതയുണ്ട്

ആവശ്യമായ രേഖകൾ - യഥാസമയം പൂരിപ്പിച്ച അപേക്ഷ ഫോമിനോടൊപ്പം ഐഡന്റിറ്റി തെളിവിനായി വോട്ടർ ഐഡി കാർഡ് / പാൻ കാർഡ് / പാസ്‌പോർട്ട് / ആധാർ കാർഡ്, / ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നും സമർപ്പിക്കേണ്ടതാണ്.  വിലാസ തെളിവിനായി വോട്ടർ ഐഡി കാർഡ് / പാസ്‌പോർട്ട് / ആധാർ കാർഡ് / ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ സമർപ്പിക്കണം.

SBI വായ്പകൾക്ക് എങ്ങനെ അപേക്ഷിക്കാം - അപേക്ഷാ ഫോമിനായി നിങ്ങളുടെ അടുത്തുള്ള എസ്‌ബി‌ഐ ബ്രാഞ്ചുമായി ബന്ധപ്പെടുക അല്ലെങ്കിൽ  ഔദ്യോഗിക വെബ്‌സൈറ്റായ - https://sbi.co.in പരിശോധിക്കുക.

തീറ്റ, മരുന്നുകൾ വാങ്ങുന്നതിനുള്ള ഉൽപാദന വായ്പയും ബാങ്ക് നൽകുന്നു.
തീറ്റ, മരുന്നുകൾ വാങ്ങുന്നതിനുള്ള ഉൽപാദന വായ്പയും ബാങ്ക് നൽകുന്നു.

പഞ്ചാബ് നാഷണൽ ബാങ്ക് ലോൺ

ഷെഡുകൾ നിർമ്മിക്കുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനും പി‌എൻ‌ബി വായ്പ വാഗ്ദാനം ചെയ്യുന്നു. കോഴിക്കുഞ്ഞുങ്ങൾക്ക് ആവശ്യമായ തീറ്റ, മരുന്നുകൾ തുടങ്ങിയവ വാങ്ങുന്നതിനുള്ള ഉൽപാദന വായ്പയും ബാങ്ക് നൽകുന്നു.

യോഗ്യത - കോഴി വളർത്തൽ കേന്ദ്രം സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം / ഷെഡ് എന്നിവ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക്,  കോഴിവളർത്തൽ വഴി വരുമാനം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്ന ചെറുകിട കർഷകർ, ഭൂരഹിത കാർഷിക തൊഴിലാളികൾ എന്നിവരെല്ലാം വായ്പയ്ക്ക് അർഹരാണ്.

PNB വായ്പകൾക്ക് എങ്ങനെ അപേക്ഷിക്കാം - അടുത്തുള്ള പി‌എൻ‌ബി ബ്രാഞ്ചുമായി ബന്ധപ്പെട്ട് വായ്പാ അപേക്ഷാ ഫോം ശേഖരിക്കുകയോ അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റായ https://www.pnbindia.in/ ൽ പരിശോധിക്കുകയോ ചെയ്യാം. 

ആവശ്യമുള്ള രേഖകൾ - യഥാസമയം പൂരിപ്പിച്ച അപേക്ഷ ഫോമിനോടൊപ്പം ഐഡന്റിറ്റി തെളിവിനായി Voter ID card/PAN card/Passport/Aadhaar card,/Driving License എന്നിവയിൽ ഏതെങ്കിലുമൊന്നും അഡ്രസ് തെളിവും നൽകേണ്ടതാണ്.

 

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :BV380 ഇനം മുട്ടക്കോഴികളെ വളർത്താൻ ആഗ്രഹമുണ്ടോ?

#Poultry#Farmer#Krishi#Loan#Bank#FTB

English Summary: Top Banks Offering Loans for Poultry Farming; Eligibility, Repayment Period, Documents Required & Method to Apply-kjmnoct220

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds