മധ്യകേരളത്തിലെ കന്നുകാലികളിൽ ഈയടുത്ത കാലത്തു റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു മാരക രോഗമാണ് തൈലേറിയ. ഒരു വിധം പ്രായമായ കന്നുകാലികളിൽ ആണ് ഇവ കണ്ടുവരുന്നത് ഈ രോഗബാധ കന്നുകാലികളുടെ മരണത്തിനുവരെ കാരണമാകാം കന്നുകാലികളിൽ സാധാരണയായി കണ്ടുവരുന്ന പട്ടുണ്ണി ( ഒരുതരം പ്രാണികൾ )കളിലൂടെയാണ് രോഗം പടരുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടവസ്തുത. പശുക്കളിൽ കടുത്ത പനിയോടെയാണ് ഈ രോഗം ആരംഭിക്കുന്നത്. ഈ സമയത് പനി104 മുതൽ 107 ഡിഗ്രി വരെ ഉയരുന്നു..തീറ്റയോടുള്ള വിരക്തി, മെലിച്ചില്‍, കറവ പശുക്കളുടെ പാല്‍ ഉല്‍പ്പാദനം ഗണ്യമായ കുറയല്‍, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പ്, പ്രയാസത്തോടു കൂടിയ ശ്വസനം എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. ശ്വാസകോശ അറകള്‍ക്ക് ചുറ്റും നീര്‍ക്കെട്ട് ഉണ്ടാവുന്നതാണ് ശ്വസനതടസ്സത്തിന് കാരണം. കണ്ണിലെയും മറ്റു ശ്ലേഷ്മസ്തരങ്ങളില്‍ രക്തവാര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണാം. തുടര്‍ന്ന് പശു മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. കൃത്യമായ സമയത്ത് ചികിത്സ ഉറപ്പുവരുത്താത്ത പക്ഷം രോഗം ഗുരുതരമായിത്തീരും. രോഗത്തിന്റെ അവസാനഘട്ടത്തില്‍ രക്തം കലര്‍ന്ന ചാണകത്തോട് കൂടിയ വയറിളക്കവും, കട്ടന്‍ കാപ്പിയുടെ നിറത്തിലുള്ള മൂത്രവും, വിളര്‍ച്ചയുമെല്ലാം കാണാം. രോഗാണു രക്തത്തിലെ ചുവന്ന കോശങ്ങളെ കൂടി ആക്രമിച്ച് നശിപ്പിക്കുന്നതിനാലാണ് ഈ ലക്ഷണങ്ങള്‍ കാണിക്കുന്നത്. പിന്നീട് പശു തളര്‍ന്ന് കിടപ്പിലാവുകയും, മഞ്ഞപ്പിത്തവും, ശ്വാസതടസ്സവും മൂര്‍ച്ഛിച്ച് 2 മുതല്‍ 4 ദിവസത്തിനുള്ളില്‍ മരണവും സംഭവിക്കും.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ രോഗനിര്‍ണ്ണയത്തിനും ചികിത്സക്കുമായി ഡോക്ടറുടെ സഹായം തേടണം. തൈലേറിയക്കെതിരായ പ്രതിരോധ വാക്‌സിനുകള്‍ ഉണ്ടെങ്കിലും നമ്മുടെ നാട്ടില്‍ അതിന്റെ ഫലപ്രാപ്തി തെളിയിക്കപ്പെടുകയോ, ഇതുവരെ ഉപയോഗിച്ച് തുടങ്ങുകയോ ചെയ്തിട്ടില്ല. നിലവില്‍ തൈലേറിയ രോഗത്തെ തടയാനുള്ള ഏറ്റവും ഉത്തമ മാര്‍ഗ്ഗം രോഗം പടര്‍ത്തുന്ന പട്ടുണ്ണികളുടെ നിയന്ത്രണം തന്നെയാണ്. ഇതിനായി സൈപ്പര്‍മെത്രിന്‍, ഡെല്‍റ്റാമെത്രിന്‍, ഫ്‌ളുമെത്രിന്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ പട്ടുണ്ണിനാശിനികള്‍ നിർദ്ദേശിക്കപ്പെട്ട അളവില്‍ പശുക്കളുടെ ശരീരത്തിന് പുറത്തും, തൊഴുത്തിലും, പരിസരത്തും പ്രയോഗിക്കണം. പശുക്കളുടെ മേനിയില്‍ തളിക്കാവുന്നതും മുതുകില്‍ നീളത്തില്‍ വരക്കാവുന്നതുമായ തരത്തിലുള്ള വിവിധ മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. പട്ടുണ്ണി നിയന്ത്രണത്തിനായി തൊലിക്കടിയില്‍ കുത്തിവെക്കാവുന്നതും, ഗുളിക രൂപത്തില്‍ നല്‍കാവുന്നതുമായ മരുന്നുകളും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കാം. കീടനിയന്ത്രണത്തിനായി കര്‍പ്പൂരം വേപ്പെണ്ണയില്‍ ചാലിച്ച് മേനിയില്‍ തടവുന്നതടക്കമുള്ള ജൈവമാര്‍ഗ്ഗങ്ങളും പ്രയോഗിക്കാം.
തൈലേറിയ രോഗം പശുക്കളിൽ
മധ്യകേരളത്തിലെ കന്നുകാലികളിൽ ഈയടുത്ത കാലത്തു റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു മാരക രോഗമാണ് തൈലേറിയ.
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Share your comments