മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടിയാണ് പ്രധാനമായും ടര്‍ക്കികളെ വളര്‍ത്തുന്നത്. ബ്രോഡ് ബ്രസ്റ്റഡ് ബ്രോണ്‍സ്, ബ്രോഡ് ബ്രസ്റ്റഡ് ലാര്‍ജ് വൈറ്റ്, ബെല്‍സ്വില്‍ സ്മാള്‍ വൈറ്റ്, ബ്ലാക്ക് നോര്‍ഫോക്ക്, അബേണ്‍ ബോര്‍ബണ്‍ റെഡ്, ആഴ്സിബഫ് എന്നിവ അംഗീകൃത ഇനങ്ങളാണ്. ടര്‍ക്കിയിറച്ചിക്ക് കമ്പോളത്തില്‍ നല്ല വിലയുണ്ട്. ഇതര ഇറച്ചികളേക്കാള്‍ ആരോഗ്യത്തിന് വേണ്ടുന്നതിലധികം ജീവകങ്ങളും ധാതുലവണങ്ങളും ഉണ്ടെന്നതാണ് ടര്‍ക്കിയിറച്ചിയുടെ പ്രത്യേകത. പ്രോട്ടീന്‍ കലവറയാണ് ടര്‍ക്കിയിറച്ചി; കൊഴുപ്പും കൊളസ്ട്രോളും കുറവ്. തൊലിയോടു ചേര്‍ന്നുള്ള കൊഴുപ്പ് വേഗം നീക്കാം.
ടര്‍ക്കിയിറച്ചിയുടെ നാരുകള്‍ ചെറുതും മയമുള്ളതും എളുപ്പം ദഹിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ടര്‍ക്കി ഇറച്ചിക്ക് മറ്റേത് പൗള്‍ട്രി ഇറച്ചിയേക്കാളും കമ്പോളത്തില്‍ വിലയുണ്ട്. ടര്‍ക്കി മുട്ടയ്ക്കും സവിശേഷതകളുണ്ട്. മുട്ടയിലെ പ്രോട്ടീന്‍ അതിവേഗം ദഹിക്കും. കൊഴുപ്പമ്ലങ്ങള്‍ നല്ലൊരു ശതമാനവും അപൂരിതങ്ങളാണ്. എളുപ്പം ദഹിക്കുമെന്നതിനാല്‍ ഇതര ഇറച്ചികളേക്കാള്‍ കൊച്ചുകുട്ടികള്‍ക്കും രോഗികള്‍ക്കുമെല്ലാം ടര്‍ക്കിയിറച്ചിയും മുട്ടയും നിര്‍ഭയം കഴിക്കാം.
വീട്ടുവളപ്പില്‍ അഴിച്ചുവിട്ടും വേലി കെട്ടിത്തിരിച്ചും കൂടുകളിലും ടര്‍ക്കി വളര്‍ത്താം. തുറസ്സായ സ്ഥലത്ത് നല്ല വായുസഞ്ചാരവും അഴുക്കുചാൽ സൗകര്യവും ഉള്ള രീതിയിലാണ് ടർക്കികൂട് പണിയേണ്ടത്. തുറന്നു വിട്ടു വളർത്തുകയാണെങ്കിൽ സ്ഥലസൗകര്യം മൂന്നിലൊന്നായി കുറക്കാം. എങ്കിലും മഴയിൽ നിന്നും വെയിലിൽനിന്നും സംരക്ഷണം നൽകാൻ കഴിയുന്ന ഷെൽട്ടർ ഉണ്ടാവണം. മുപ്പത് ആഴ്ചമുതൽ ടർക്കി മുട്ടയിട്ടുതുടങ്ങും. മുട്ടയിടുന്ന ദിവസം മുതൽ 24 ആഴ്ചയാണ് ഉത്പാദനക്ഷമതയുള്ളത് . നല്ല തീറ്റക്രമവും കൃത്യമായി പ്രകാശം ലഭ്യമാക്കുകയും ചെയ്താൽ വർഷത്തിൽ 60-100 മുട്ടകൾവരെ ടർക്കിപ്പിടയിൽ നിന്നും ലഭിക്കും.
Share your comments