കേരളത്തിലെ തനതായ നാടൻ പശുക്കളിൽ ഒരിനമാണ് വില്വാദ്രി. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കാലാതിവർത്തിയായി ഉപജീവിക്കുന്നതുമായ തനത് പശുക്കളാണ് വില്വാദ്രിനാഥന്റെ പശുക്കൾ. വില്വാദ്രിനാഥന്റെ പേരും പെരുമയും പോലെത്തന്നെ വില്വാദ്രി പശുക്കൾക്കും പെരുമയും, പ്രൗഢിയും ഏറെയുണ്ട്.ഏത് പ്രതികൂല പരിതസ്ഥിതിയെയും കാലാവസ്ഥയെയും പ്രതിരോധിക്കാൻ പ്രാപ്തിയുള്ള ശരീരവും പ്രതിരോധ ശേഷിയും, കായികാരോഗ്യവും നാൽപതിൽപരം വർഷങ്ങൾ നീണ്ട് നിൽക്കുന്ന ദീർഘായുസ്സും, പ്രത്യുൽപ്പാദനക്ഷമതയും വില്വാദ്രി പശുക്കളുടെ തനത് പ്രത്യേകതകളാണ്. നല്ല ഇണക്കവുമുള്ള പശുവാണ് .
ഒരു മീറ്ററോളം മാത്രമാണ് ഉയരമെങ്കിലും, കഠിനമായ പാറക്കെട്ടുകൾ കയറി മല കയറാൻ തക്ക പ്രാപ്തിയുള്ള ബലിഷ്ഠമായ ഉപ്പൂറ്റിയും, കുറിയതും കറുത്തതും അടിവശം പരന്ന് പ്രതല വിസ്തീർണ്ണം കൂടുതലുള്ളതുമായ കുളമ്പുകളും വില്വാദ്രിപശുക്കൾക്കുണ്ട്. വില്വാദ്രി കാളകൾക്ക് പൊതുവെ ഒന്നര മീറ്ററോളം ഉയരമുണ്ടാവും. കാൽമുട്ടോളം നീളത്തിൽ തൂങ്ങുന്ന വാലുകളും രോമങ്ങൾ നിറഞ്ഞ് ഇടതൂർന്ന അഴകുള്ള വാൽകൊന്തയും (രോമപാളി) വില്വാദ്രി പശുക്കളുടെ സൗന്ദര്യത്തിന്റെ മാറ്റുയർത്തുന്നു. മിനുസവും കനം കുറഞ്ഞതുമായ ത്വക്കും വില്വാദ്രിയുടെ മുഖ്യലക്ഷണമാണ്. ഏകദേശം ഒരു മീറ്റർ കുറഞ്ഞത് 95 സെന്റീമീറ്റർ ഉയരമുള്ളതാണ് വില്വാദ്രി ഇനം പശു.
കൂർത്ത മുന്നോട്ടാഞ്ഞ മൂർച്ചയുള്ള നീളമുള്ള അരിവാൾ രൂപത്തിലുള്ള കൊമ്പുകൾ വേനലിൽ പച്ചപ്പുല്ലിന് ക്ഷാമം നേരിടുന്ന വേളയിൽ മഹാവൃക്ഷങ്ങളുടെ തടി കൊമ്പ് കൊണ്ട് കുത്തിയിളക്കി അതിൽ നിന്നും പച്ചപ്പിനെ കണ്ടെത്തി തീറ്റയാക്കുന്നത് വില്വാദ്രി പശുക്കളുടെ സ്വഭാവമാണ്. പ്രദേശത്തു സാധാരണമായ കൂവളത്തിലകൾ ഭക്ഷിക്കുന്നതിനാൽ ദഹനശേഷിയും ഉയർന്നതാണ്.
കഠിനമായ ചൂടിനെ അതിജീവിക്കാൻ സഹായിക്കുന്ന ഇളം തവിട്ട് നിറമാണ് ഭൂരിഭാഗം പശുക്കൾക്കും. വെളുപ്പ്, കറുപ്പ് തുടങ്ങിയ നാലോളം വ്യത്യസ്ത നിറങ്ങളിലുള്ള പശുക്കളെ കാണാം. നീളമുള്ളതും ഭംഗിയാർന്നതും, വിസ്താരം കുറഞ്ഞതുമായ മുഖവും, വലിയ നാസാദ്വാരങ്ങളും, ഉറപ്പുള്ള കീഴ്താടിയും, പ്രകാശിക്കുന്ന കറുകറുത്ത കണ്ണുകളും, കുഴിഞ്ഞ് വിസ്താരം കുറഞ്ഞ കീഴ്നെറ്റിയും വശങ്ങളിലേക്ക് നീണ്ട ചെറു ചെവികളും ലക്ഷണമൊത്ത വില്വാദ്രി പശുവിന്റെ ശരീര സവിശേഷതകളാണ്. ഏറെ ശാന്തസ്വഭാവക്കാരാണ് വില്വാദ്രി പശുക്കൾ. നല്ല ഇണക്കവുമുള്ളയിനമാണ്.ഇത്തരം പശുവിനെ ആരും വിൽക്കാൻ പോലും താല്പര്യപ്പെടുന്നില്ല എന്നതാണ് സത്യം. Most of the cows are light brown in color which helps them to survive the intense heat. Cows come in four different colors, white and black. The body features of a full-grown wildebeest cow are long and beautiful, with a narrow face, large nostrils, firm lower chin, glowing black eyes, and a sunken lower chin and long short ears to the sides. Vilvadri cows are very calm natured. This is a good cow
ആണ്ടുതോറും പ്രസവിക്കാനും, ആയുസ്സിൽ ഏറെ കാലം പ്രത്യുൽപ്പാദനക്ഷമത നിലനിർത്താനുമുള്ള ശേഷിയും വില്വാദ്രി പശുവിനുണ്ട്.
ദീർഘായുസ്സിനൊപ്പം രോഗപ്രതിരോധ ശേഷിയിലും വില്വാദ്രി പശുക്കൾ മുൻപന്തിയിൽതന്നെ. സങ്കരയിനം പശുക്കളെ ബാധിക്കുന്ന അകിട് വീക്കമടക്കമുള്ള രോഗങ്ങൾ, രക്താണു രോഗങ്ങൾ, അപര്യാപ്തതാ രോഗങ്ങൾ തുടങ്ങിയവയൊന്നും വില്വാദ്രി പശുക്കളെ ബാധിക്കാറേയില്ല. മുമ്പ് തിരുവില്വാമലയിലും പരിസരപ്രദേശങ്ങളിലും കന്നുകാലികളിലെ മാരക വൈറസ് രോഗമായ കുളമ്പ് രോഗം പടർന്ന് പിടിച്ചപ്പോൾ വില്വാദ്രി പശുക്കൾ രോഗബാധപോലുമേൽക്കാതെ അതിനെ അതിജീവിച്ചു.
.പ്രതിദിനം രാവിലെ 3 ലിറ്ററും വൈകിട്ട് 125 ലിറ്ററും പാൽ നൽകും. പാൽ അതിന്റെ ജൈവഗുണത്തിലും മേന്മയിലും ഒന്നാമതാണ്. . ഉയർന്ന അളവിലുള്ള കൊഴുപ്പും, ഖരപദാർത്ഥങ്ങളുടെ സാന്നിധ്യവും വില്വാദ്രി പശുവിന്റെ പാലിന്റെ സവിശേഷതയാണ്ഏറ്റവും മികച്ച എ 2 ഇനത്തിലുള്ള പാലാണ് ചുരത്തുക. ജീവിത ശൈലീ രോഗങ്ങൾ ചെറുക്കാൻ ഉത്തമ മാണ് ഇതിന്റെ പാൽ. കൊഴുപ്പു മാത്രകൾ സാധാരണ പാലിലുള്ളതിനേക്കാൾ വലിപ്പം കുറവുള്ളതിനാൽ ദഹന ശേഷി വർധിപ്പിക്കും.മുലപ്പാലിന്റെതിനു തുല്യമായ കൊഴുപ്പു മാത്രകളാണ് വില്വാദ്രി പശുവിന്റെ പാലിനുള്ളത്. ചെറിയ കുട്ടികൾക്കും വൃദ്ധന്മാർക്കും ചികിത്സാ ഘട്ടത്തിലുള്ള രോഗികൾക്കും നൽകാം. പാലുത്പാദനം കുറവായതിനാൽ ഓർഗാനിക് ഫാർമിംഗ് ആയിരിക്കും നല്ലത്. ഉയർന്ന താപ പ്രതിരോധ ശേഷിയും രോഗപ്രതിരോധ ശക്തിയുമുണ്ട്. പ്രദേശത്തെ സാധാരണമായ കൂവളത്തിലകൾ ഭക്ഷിക്കുന്നത് കൊണ്ട് ദഹനശേഷിയും ഉയർന്നതാണ്. നീളത്തിൽ മുകളിലേക്ക് വളഞ്ഞ കൊമ്പുകളും നീളൻ മുഖവും തിളങ്ങുന്ന കണ്ണുകളും ചെറിയ താടയും പൂഞ്ഞയും ചെറിയ അകിടുമാണുള്ളത്. സങ്കര വർഗ്ഗത്തേക്കാൾ ആയുസ്സു കൂടും. മറ്റു പശുക്കൾക്ക് കൊടുക്കേണ്ട അത്ര ശ്രദ്ധയും വേണ്ട. പുല്ലോ വൈക്കോലോ ചെറിയ ചെടികളോ നൽകാം. കാലിത്തീറ്റ നിർബന്ധമില്ല. തിരുവില്വാമല പ്രദേശത്തു 250 നും 300 നുമിടയിൽ ഇത്തരം പശുക്കൾ ഉണ്ടെന്നു കണക്കാക്കുന്നു. വെച്ചൂർ വില്വാദ്രി ചെറുവള്ളി, കാസർഗോഡ് കുള്ളൻ, കുട്ടമ്പുഴ, വയനാട്, ഇടുക്കി ഹൈറേഞ്ച് എന്നിങ്ങനെ എട്ടു തരം നാടൻ പശു ഇനങ്ങളാണ് കേരളത്തിലുള്ളത്..
പേരും പെരുമയും ഏറെയുണ്ടെങ്കിലും വില്വാദ്രി പശുക്കൾ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. ഉല്പാദനത്തിൽ മുന്നിട്ടു നിൽക്കുന്ന സങ്കരയിനം പശുക്കളോട് ക്ഷീരകർഷകർക്ക് പ്രിയമേറിയതോടെ തങ്ങളുടെ കൈവശമുണ്ടായിരുന്ന നാടൻ പശുക്കളെ അവർ ക്രമേണ വിറ്റൊഴിവാക്കി. കശാപ്പിനായി നിരവധി പശുക്കളെ കച്ചവടക്കാർ കുന്നിൽ നിന്നും തിരുവില്വാമലയിൽ നിന്ന് മോഷ്ടിച്ച് കടത്തിയതും പശുക്കളുടെ വംശനാശത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. പ്രദേശത്ത് സങ്കരയിനം പശുക്കൾ വ്യാപകമായതോടെ അവയുമായി ചേർന്നുള്ള സങ്കര പ്രജനനത്തിലൂടെ നിരവധി പശുക്കളുടെ വർഗ്ഗഗുണവും നഷ്ടമായി.
വെച്ചൂർ പശുവിന് അംഗീകാരം നൽകിയ ഹരിയാനയിലെ കർണാൽ ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനിറ്റിക് റിസോഴ്‌സസ് (എൻ.ബി.എ.ജി.ആർ) ശാസ്ത്രജ്ഞന്മാർ മറ്റു പശുക്കളെക്കുറിച്ചും ഗവേഷണം നടത്തിക്കൊണ്ടിരിക്കയാണ്. ഇതിൽ വില്വാദ്രി, കുട്ടമ്പുഴ എന്നിവയുടെ ജനിതക സാമ്പിളുകളും വംശ പാരമ്പര്യ പഠനവും എൻ.ബി.എ.ജി.ആർ. വിദഗ്ധ സംഘം കഴിഞ്ഞ വർഷങ്ങളിൽ പ്രത്യേക പഠനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:നാടൻ പശുക്കളെ അന്വേഷിക്കുകയാണോ ? എങ്കിൽ കപില പശുവിനെ വാങ്ങാം
#Cattle#Farm#Krishi#Agriculture#Farmer
Share your comments