ജലാശയത്തിന് ആഴം 3 മീറ്ററിൽ കൂടുതൽ വേണമെന്നാണ് കൂട് മത്സ്യ കൃഷിയിൽ നിഷ്കർഷിക്കുന്ന പ്രധാനപ്പെട്ട കാര്യം. 4*4 മീറ്റർ അളവിലുള്ള ചട്ടക്കൂട് ജിഐ പൈപ്പ് കൊണ്ട് ഉണ്ടാക്കി അതിൽ മൂന്ന് അടുക്കുകളായി വലകൾ ഘടിപ്പിച്ച് കൃഷി ആരംഭിക്കാം. ഏറ്റവും ഉള്ളിൽ 12 മില്ലിമീറ്റർ കണ്ണിയകലമുള്ള വലയും തൊട്ടപ്പുറത്ത് 20 മില്ലി മീറ്റർ അകലം ഉള്ള രണ്ടാമത്തെ വലയും ഏറ്റവും പുറത്ത് 50 മില്ലിമീറ്റർ കണ്ണിയകലമുള്ള മൂന്നാമത്തെ വലയും ഇടണം.
ഭക്ഷ്യയോഗ്യമല്ലാത്ത കള മത്സ്യങ്ങൾ അകത്ത് കയറാതിരിക്കാനും അകത്തുള്ളവർ പുറത്തേക്ക് കടക്കാതിരിക്കാൻ ആണ് വ്യത്യസ്ത അളവിൽ ഉള്ള മൂന്ന് വലകൾ ഇടുന്നത്. വല പിടിപ്പിച്ച ചട്ടക്കൂട് ബാരലുകളുടെ പുറത്ത് വെച്ച് ജലാശയത്തിൽ പൊങ്ങിക്കിടക്കും വിധം ക്രമീകരിക്കുക. നെറ്റ് വലകൾ 2 മീറ്ററെങ്കിലും താഴ്ചയിൽ വെള്ളത്തിൽ മുങ്ങി കിടക്കുകയും കൂടിന്റെ അടിഭാഗം തറയിൽ നിന്ന് അരമീറ്റർ ഉയരത്തിൽ എങ്കിലും തൂങ്ങിക്കിടക്കുകയും വേണം. ഇതിനാണ് കൂട് വയ്ക്കുന്ന സ്ഥലത്ത് ജലാശയത്തിലെ മൂന്ന് മീറ്റർ എങ്കിലും ആഴം വേണം എന്ന് പറയാനുള്ള കാര്യം.
പരിപാലനം
മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഏകദേശം 10 മാസം കഴിയുമ്പോൾ നമുക്ക് വിളവെടുപ്പ് സാധ്യമാകും. പരസ്പരം ഭക്ഷിക്കുന്ന മീനുകളെ പരസ്പരം കൂടിലിട്ട് വളർത്തരുത്. ഏകദേശം ആറു മുതൽ എട്ട് മാസത്തിനുള്ളിൽ വിപണനത്തിന് സാധ്യമാകുന്ന വിധത്തിലുള്ള വളർച്ച നിരക്ക് കൂടുതൽ ഉള്ളവയാണ് കൂട് മത്സ്യകൃഷിക്ക് തെരഞ്ഞെടുക്കേണ്ടത്.
കൂടിൽ നിക്ഷേപിക്കുന്ന കുഞ്ഞുങ്ങൾക്ക് 16 മണിക്കൂറിനുശേഷം തിരി രൂപത്തിലുള്ള വെള്ളത്തിൽ പൊങ്ങി കിടക്കുന്ന സമീകൃത തീറ്റ കൊടുക്കണം. ഏകദേശം മീൻ വിരൽ വലുപ്പത്തിൽ എത്തുമ്പോൾ 1.2 മീ. മി വലിപ്പമുള്ള തീറ്റയും കൈപ്പത്തിയുടെ പാതി വലിപ്പം എത്തുന്നതുവരെ 2 മീ. മി വലിപ്പമുള്ള തീറ്റയും, കൈപ്പത്തി വലിപ്പം എത്തുമ്പോൾ മൂന്ന് മി.മീ വലുപ്പമുള്ള തീറ്റയും നൽകണം.
കൂട് പരിപാലനം
വലകൾ കടിച്ചു മുറിക്കുന്ന തുരപ്പൻ എലിയെ പോലുള്ള ശത്രുക്കളുടെ ഉപദ്രവം കർഷകർക്ക് തലവേദന സൃഷ്ടിക്കുന്ന പ്രശ്നമാണ്. അതുകൊണ്ട് മത്സ്യങ്ങൾ തിന്നു ബാക്കി വന്ന തീറ്റ കൂട്ടിൽ അടിഞ്ഞു കൂടുമ്പോൾ അവ നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.
It is important to note that the depth of the pond should not exceed 3 m. The frame measuring 4 * 4 m is made of GI pipe and the cultivation can be started by attaching nets in three layers.
ഇങ്ങനെ തീറ്റ അടിഞ്ഞു കൂടുമ്പോഴാണ് എലികൾ വരുന്നത്. പായൽ, ചെളി, കല്ലുമ്മക്കായ എന്നിവ അടിഞ്ഞുകൂടി വലക്കണ്ണികൾ അടഞ്ഞു പോകുന്ന അവസ്ഥയും ഉണ്ടാകുന്നു. ഇതിനും പരിഹാരം കണ്ടെത്തണം.
Share your comments