നിരവധി മരങ്ങൾ ഉള്ള തൃശൂർ തേക്കിൻകാട് മൈതാനി മനുഷ്യരെപ്പോലെ പക്ഷികളും നാൽക്കാലികളും ഇത്തിരി തണലിനായി എത്തിച്ചേരുന്ന സ്ഥലമാണ് ഇവിടം പണ്ട് രാജ ഭരണകാലത്തു നാല്കാലികൾക്ക് വെള്ളം കുടിക്കാൻ നിർമിച്ചിരുന്ന കൽത്തൊട്ടികൾ കാലക്രമേണ ഉപയോഗ ശൂന്യമാകുകയും ഉപേക്ഷിക്കപെടുകയും ചെയ്തു.
എന്നാൽ ഇന്ന് ഇവയിൽ എല്ലാം ജലസമൃദ്ധിയാണ് കൂടാതെ എല്ലാ മരങ്ങളിലും കിളികൾക്കുള്ള ദാഹജലം തുക്കിയിട്ടിരിക്കുന്നു . കഴിഞ്ഞ പ്രളയകാലത്തു കളക്ടറുടെ നേതൃത്വത്തിൽ രൂപംകൊണ്ട തൃശൂർ വളണ്ടിയർ സംഘമാണ് ഈ പരിശ്രമത്തിനു പിന്നിൽ.
കൽത്തൊട്ടികൾ വൃത്തിയാക്കി വെള്ളം നിറയ്ക്കുകയും പക്ഷികൾക്കായി മുപ്പതോളം ഇടങ്ങളിൽ മൺ പാത്രങ്ങളിൽ ദാഹജലം സൂക്ഷിച്ചിട്ടുമുണ്ട്. ദാഹജലം ജീവജാലങ്ങൾക്കും എന്ന ആശയം പ്രവർത്തികമാക്കുന്നതിന്റെ ഭാഗമായാണ് ഈ കുടിവെള്ളമൊരുക്കൽ. തൊട്ടികളിലെയും മൺ പാത്രങ്ങളിലെയും വെള്ളം തീരുന്നതനുസരിച്ചു എല്ലാം നിറയ്ക്കാൻ സന്നദ്ധ സേവാംഗങ്ങളെ ഏർപ്പാടുചെയ്യുകയും ചെയ്തിട്ടുണ്ട് .
Share your comments