പ്രാവിനെ വളർത്തൽ വളരെ പണ്ടുകാലം മുതൽക്കുതന്നെ നമ്മുടെ നാട്ടിൽ പ്രചാരത്തിലിരുന്ന ഒരു വിനോദമാണ്. സന്ദേശ വാഹകരായും അരുമ പക്ഷികളായും പ്രാവുകൾ സദാ നമ്മുടെ ഇടനാഴികളിലും മച്ചുകളിലും കുറുകി നടന്നു. നമ്മൾ പോറ്റിവളർത്തിയ പ്രാവുകൾ എല്ലാം തന്നെ നാടൻ ഇനങ്ങൾ ആയിരുന്നു തുറന്നിട്ട് വളർത്തുന്നവ. വളരെ ദൂരെ പറക്കാൻ കഴിവുള്ളവയാണ് പ്രാവുകൾ.ലോകത്തില്‍ എവിടെക്കൊണ്ടുവിട്ടാലും സ്വവസതി കണ്ടുപിടിക്കാനുള്ള കഴിവ് പ്രാവുകളുടെ പ്രത്യേകതയാണ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറക്കാന്‍ കഴിയുന്ന ഇവ 1600 - 2000 കിലോമീറ്റര്‍ വരെ പറന്ന് തിരിച്ച് വന്നിട്ടുണ്ട്. ആൺ പക്ഷിയും പെൺപക്ഷിയും ഒരുപോലെ അടയിരുന്ന കുഞ്ഞുങ്ങളെ വിരിയിക്കുകയും കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുത്തു വളര്‍ത്തുകയും ചെയ്യുന്ന പക്ഷിയാണ് പ്രാവുകള്‍. തൊണ്ടയുടെ ഭാഗത്ത് അന്നനാളത്തില്‍ ചെറിയ സഞ്ചിപോലെ തൂങ്ങിക്കിടക്കുന്ന ക്രോപ് എന്ന അവയവത്തിലെ കോശങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഒരു ദ്രാവകമാണ് പീജിയന്‍ മില്‍ക്ക് എന്നറിയപ്പെടുന്നത്. ഇളം മഞ്ഞ നിറത്തില്‍ കാണുന്ന ഇവയില്‍ പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ എന്നിവയും രോഗപ്രതിരോധശക്തി നല്‍കുന്ന ആന്റിബോഡീസ് ഘടകവും കൂടുതലായിട്ടുണ്ട്.
സാധാരണ നമ്മൾ വളർത്തുന്നത് നാടൻ പ്രാവുകൾ ആണെങ്കിലും വിവിധയിനം വിദേശ ഇനങ്ങളെ വളർത്തി വാൻ ലാഭം നേടുന്നവരും ഉണ്ട് .കിങ്ങ് , പ്രിൽ ബാക്, വൈറ്റ് പൗട്ടർ , ചൈനീസ് ഔൾ, ഫിൽഗൈഷർ , ബെയർ ഐഡ് പ്രാവുകൾ എന്നിവയാണ് സാധരണയായി വിപണിയിൽ നല്ല വില ലഭിക്കുന്ന ഇനങ്ങൾ . വളരെ ചെലവ് കുറഞ്ഞ ഒന്നാണ് പ്രാവു വളർത്തൽ. തക്കാളി പെട്ടിയോ കാർഡ്ബോർഡ് പെട്ടിയോ കൊണ്ട് വളരെ ചെലവ് കുറഞ്ഞ രീതിയിൽ പ്രാവിന്കൂടുകൾ നിർമിക്കാം നല്ല രീതിയിൽ കമ്പിവലകൊണ്ടു മുഴുവൻ മറയ്ക്കുന്ന രീതിയിൽ കൂടുകൾ ഉണ്ടാക്കുന്നവരും ഉണ്ട്. കൂടുകൾ വെയിൽ കൊള്ളാത്ത വായുസഞ്ചാരവുമുള്ള രീതിയിൽ വേണം എന്നുമാത്രമേയുള്ളൂ കൂട്ടിൽ മണൽ നിറച്ച പാത്രങ്ങളോ ചട്ടികളോ വച്ചാൽ മുട്ടയിടാൻ സൗകര്യമായി. ഒരു പാറാവു ഒരു സീസണിൽ രണ്ടു മുട്ടയാണ് ഇടാറ് 20 ദിവസത്തിനുള്ളിൽ മുട്ടവിരിയും. പ്രാവിൻ തീറ്റയായി ചോളം, പയർ വർഗ്ഗങ്ങൾ, ഗോതമ്പ്, കപ്പലണ്ടി, നില ക്കടല എന്നിവ നൽകിയാൽ ഇവയ്ക്ക് നല്ല ആരോഗ്യമുണ്ടാകും. പ്രാവിൻ കാഷ്ടത്തിനു അധികം ദുർഗന്ധം ഉണ്ടാകില്ല എങ്കിലും രണ്ടാഴ്ച കൂടുമ്പോൾ കൂടു ആണ് വിമുക്തമാകുന്നത് നല്ലതാണ്.
Share your comments