<
  1. Livestock & Aqua

15 ലക്ഷത്തിലധികം വില വരുന്ന ലോകത്തിലെ ഏറ്റവും വിലയേറിയ ആട്

ഓസ്‌ട്രേലിയയിലെ കോബറിലുള്ള ന്യൂ സൗത്ത് വേൽസിൽ വച്ച് നടന്ന ഓൺലൈൻ ലേലമാണ് ലോകശ്രദ്ധ ആകർഷിക്കുന്നത്. ഏകദേശം 21,000 ഡോളറിനാണ് ഇത് വിറ്റുപോയത്.

Anju M U
most expensive goat
മരാകേഷ് മുട്ടനാട്

ലോകത്തിലെ ഏറ്റവും വിലയേറിയ ആട്, ഇങ്ങനെയൊരു റെക്കോര്‍ഡ് ഇപ്പോള്‍ നേടിയിരിക്കുന്നത് മരാകേഷ് എന്ന് അറിയപ്പെടുന്ന ആടാണ്. ഏകദേശം 21,000 ഡോളറിന് വിറ്റുപോയതിനാലാണ് ഏറ്റവും വിലയേറിയ ആടെന്ന റെക്കോഡ് നേട്ടം ഇത് സ്വന്തമാക്കിയിരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ കോബറിലുള്ള ന്യൂ സൗത്ത് വേൽസിൽ വച്ച് നടന്ന ഓൺലൈൻ ലേലത്തിലാണ് ഈ റെക്കോഡ് വിൽപന നടന്നത്. ഇന്ത്യൻ രൂപ നിരക്കിൽ ഇതിന്റെ വില ഏകദേശം 15.6 ലക്ഷത്തോളം വരും.

ലോകശ്രദ്ധ ആകർഷിച്ച ഈ ലേലത്തിൽ മരാകേഷ് എന്ന മുട്ടനാടിനെ സ്വന്തമാക്കിയത് ആൻഡ്രൂ മോസ്ലി എന്ന വ്യക്തിയാണ്. ഭീമൻ തുക മുടക്കി വാങ്ങിയ മുട്ടനാട് ഗാംഭീര്യവും ആരോഗ്യവുമുള്ളതാണെന്ന് ആൻഡ്രൂ മോസ്ലി പറയുന്നു.

സ്വന്തമായി ഒരു കന്നുകാലി ഫാമുള്ള മോസ്ലിയുടെ പക്കൽ പശു, ആട്  തുടങ്ങി നിരവധി  എന്തുകൊണ്ടാണ് മാരാകേഷ് ഇത്രയും മൃഗങ്ങളുണ്ട്. ഇത്രയും വിലയേറിയ ആടുകളുടെ ഇനങ്ങളും വളരെ അപൂർവമായിരിക്കുമെന്നും അതിനാലാണ് മരാകേഷിനെ വാങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ക്വീൻസ്‌ലൻഡ് ബോർഡറിന് അടുത്ത് നിന്നാണ് 15.6 ലക്ഷം രൂപ വില വരുന്ന ആടിനെ ആൻഡ്രൂ മോസ്‌ലി വാങ്ങിയത്. കോബാറിൽ ഈ ഇനത്തിൽ 17 ആടുകൾ ഉണ്ടായിരുന്നു.

മരാകേഷിന് മുൻപ് ഏറ്റവും വലിയ വിലയിൽ വിറ്റഴിഞ്ഞത് 6.40 ലക്ഷം രൂപയുടെ ബ്രോക്ക് എന്ന ആട് ആയിരുന്നു. ഡോളർ നിരക്കിൽ 9,000 ആയിരുന്നു വില. കഴിഞ്ഞ മാസം വിറ്റഴിഞ്ഞുപോയ ഈ ഇനം പടിഞ്ഞാറൻ NSWലാണ് വളർന്നിരുന്നത്.

മികച്ച ആദായം തരുന്ന ആട് വളർത്തൽ

ഇന്ത്യയിലും ഏറ്റവും ആദായകരമായ കൃഷിയാണ് ആട് വളർത്തൽ. മൃഗസംരക്ഷണത്തിലേക്ക് കടന്നുവരുന്ന പുതുസംരംഭകരുടെ ഇഷ്ടമേഖലയും കൂടിയാണ് ആട് വളര്‍ത്തല്‍. ആട് വളർത്താൻ ആരംഭിക്കുന്നവർക്ക് താരതമ്യേനെ മുതൽ മുടക്കും നോക്കുചെലവും ജോലിഭാരവും കുറവാണ്.

ഭൂമി, വെള്ളം, വൈദ്യുതി, ഭക്ഷണം എന്നിവ മറ്റു കന്നുകാലി വളർത്തലിൽ നിന്ന് കുറവ് മതിയെന്നതും മറ്റൊരു പ്രത്യേകതയാണ്. ആടുകൾക്ക് ഉയര്‍ന്ന പ്രത്യുല്‍പ്പാദനക്ഷമതയും സന്താനസമൃദ്ധിയും തീറ്റപരിവര്‍ത്തനശേഷിയും വളര്‍ച്ചാ നിരക്കും ആടുകൾക്ക് ഉയർന്ന നിരക്കിലാണ്. രോഗപ്രതിരോധശേഷിയും ഇവയ്ക്ക് കൂടുതൽ ആയതിനാൽ കർഷകർക്ക് ഇവർ മികച്ച ലാഭം നൽകുന്നു. 

ആടുകളെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആട് ഇനങ്ങളെ തെരഞ്ഞെടുക്കുമ്പോൾ, കന്നുകാലി ചന്തകളില്‍ നിന്നും കശാപ്പുകാരുടെ പക്കൽ നിന്നും ഇടനിലക്കാരില്‍ നിന്നും വാങ്ങാതെ, ശാസ്ത്രീയ രീതികൾ അവലംബിച്ച് വളര്‍ത്തുന്ന കര്‍ഷകരിൽ നിന്നോ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫാമുകളിൽ നിന്നോ  സര്‍ക്കാര്‍, യൂണിവേഴ്സിറ്റി ഫാമുകളില്‍ നിന്നോ വാങ്ങാൻ ശ്രമിക്കണം.

ആടുകളുടെ പ്രജനനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പ്രസവത്തില്‍ കുട്ടികളുടെ  എണ്ണം, പാലിന്‍റെ അളവ്, ഇവയ്ക്ക് നൽകിയിട്ടുള്ള പ്രതിരോധകുത്തിവയ്പുകളെ കുറിച്ചുള്ള  വിവരങ്ങള്‍ എന്നിവയെല്ലാം വാങ്ങുന്ന സമയത്ത് ചോദിച്ചറിയണം.

English Summary: World's most expensive goat Marrakesh was sold at Rs. 15.6 lakh

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds