<
  1. News

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ 10 ജില്ലകളിൽ കനത്ത ചൂട് അനുഭവപ്പെടും

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ 10 ജില്ലകളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

Saranya Sasidharan
10 districts of the state will experience severe heat till Tuesday
10 districts of the state will experience severe heat till Tuesday

1. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ 10 ജില്ലകളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോട്ടയം, കൊല്ലം, തൃശ്ശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എന്നിരുന്നാലും ചിലയിടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഞായർ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് മാറിത്താമസിക്കേണ്ടതാണ്.

2. കഠിനംകുളത്തെ കർഷകൻ SV സുജിത്തിൻ്റെ കൃഷിയിടത്തിൽ വിളഞ്ഞ കാച്ചിൽ വിളവെടുത്തു. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം CTCRI തിരുവനന്തപുരത്തിൻ്റെ സഹായത്തോടെയാണ് SV സുജിത്ത് എന്ന കർഷകൻ കാച്ചിൽ കൃഷി ചെയ്തത്.

3. സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വയറിളക്ക രോഗങ്ങൾ നിർജലീകരണത്തിനും തുടർന്നുള്ള സങ്കീർണ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. വയറിളക്ക രോഗങ്ങൾ, മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങൾ ഇത്തരത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഉയർന്ന ചൂട് കാരണം പെട്ടെന്ന് നിർജലീകരിക്കുന്നതിനാൽ ദാഹം തോന്നിയില്ലെങ്കിലും വെളളം കുടിക്കണമെന്നും അറിയിച്ചു.

4. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ ഒരു ദിവസം പ്രായമായ അത്യുൽപാദനശേഷിയുള്ള ഗ്രാമശ്രീ പിടക്കോഴിക്കുഞ്ഞുങ്ങൾ 25 രൂപ നിരക്കിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലും ജാപ്പനീസ് കാടക്കുഞ്ഞുങ്ങൾ എട്ടുരൂപ നിരക്കിൽ തിങ്കൾ,വ്യാഴം ദിവസങ്ങളിൽ വിൽപനയ്ക്ക് ലഭ്യമാണ്. വാങ്ങാൻ താല്പര്യമുള്ളവർ ഫോണിൽ വിളിച്ചു മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ 0479 -2452277.

English Summary: 10 districts of the state will experience severe heat till Tuesday

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds