<
  1. News

വെള്ള റേഷൻ കാർഡുകാർക്ക് 10 കിലോ അരി..കൂടുതൽ വാർത്തകൾ

ഫെബ്രുവരി മാസം വെള്ള റേഷൻ കാർഡുകാർക്ക് 10 കിലോ അരി ലഭിക്കും. കിലോഗ്രാമിന് 10 രൂപ 90 പൈസയാണ് വില

Darsana J

1. ഫെബ്രുവരി മാസം വെള്ള റേഷൻ കാർഡുകാർക്ക് 10 കിലോ അരി ലഭിക്കും. കിലോഗ്രാമിന് 10 രൂപ 90 പൈസയാണ് വില. നീല റേഷൻ കാർഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം 4 രൂപ നിരക്കിൽ റേഷൻ വിഹിതം ലഭിക്കും. മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങൾക്ക് സാധാരണ റേഷൻ വിഹിതം സൗജന്യമായിരിക്കും. ആട്ടയ്ക്കും പഞ്ചസാരയ്ക്കും നിശ്ചിത തുക നൽകി വാങ്ങണം. 93.22 ലക്ഷം റേഷൻ കാർഡ് ഉടമകളിൽ 71.20 ലക്ഷം പേരാണ് ജനുവരിയിൽ റേഷൻ വാങ്ങിയത്. അതേസമയം ഇപോസ് സംവിധാനത്തിലെ തകരാർ മൂലം റേഷൻ കടകളുടെ പ്രവർത്തനസമയം ഈ മാസം 28 വരെ രാവിലെയും വൈകിട്ടും ആയി ക്രമീകരിച്ചു.

കൂടുതൽ വാർത്തകൾ: കൃഷിയ്ക്ക് 971 കോടി, റബ്ബർ സബ്സിഡിക്ക് 600 കോടി; ബജറ്റ് പ്രഖ്യാപനങ്ങൾ ..കൂടുതൽ വാർത്തകൾ

2. കാർഷിക സർവകലാശാലകൾക്ക് കീഴിലെ ഫാമുകളിൽ നിന്നുള്ള ഉൽപന്നങ്ങൾ മാർച്ച് 31ന് മുമ്പ് ഓൺലൈൻ വഴി വിൽപന നടത്തുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക ഗവേഷണ കേന്ദ്രത്തിന് കീഴിൽ കുമരകത്ത് കാർഷിക കോളജ് ആരംഭിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുമെന്നും സർവകലാശാലയുടെ നവീകരണത്തിന് വിദഗ്ധരുടെ സംഘത്തെ നിയോഗിക്കുമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.

3. തണ്ണീർ തടത്തിൽ നാ​ട​ൻ നെ​ല്ലി​ന​ങ്ങ​ളു​ടെ ക​ഫ​റ്റീ​രി​യ ഒ​രു​ക്കി കാസർകോട് ജില്ലയിലെ പി​ലി​ക്കോ​ട് പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ം. ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക, നാ​ട​ൻ നെ​ല്ലി​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​ എന്നിവയാണ് ക​ഫെ​റ്റീ​രി​യ​യു​ടെ ല​ക്ഷ്യങ്ങൾ. ഈ ​മാ​സം തന്നെ ഫാം ​കാ​ർ​ണി​വ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​ന്ദ​ർ​ശി​ക്കാ​ൻ സാധിക്കും.

4. തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കേന്ദ്രബജറ്റിൽ കുത്തനെ വെട്ടിക്കുറച്ചത് രാജ്യത്തെ പാവങ്ങൾക്ക് നേരെയുള്ള സർജിക്കൽ സ്‌ട്രൈക്കെന്ന് തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ്. കേന്ദ്രബജറ്റിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 100 ദിവസം തൊഴിൽ നൽകണമെങ്കിൽ ചുരുങ്ങിയത് 2.72 ലക്ഷം കോടി രൂപയെങ്കിലും നീക്കിവയ്ക്കണമെന്നും, ആവശ്യമുള്ളതിൻറെ നാലിലൊന്നിൽ താഴെയായി വിഹിതം കേന്ദ്രസർക്കാർ വെട്ടിച്ചുരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

5. കുരുമുളക് ഉൽപാദനത്തിൽ കൂപ്പുകുത്തി വയനാട്. കരിമുണ്ട, വാലൻകോട്ട, ഉതിരൻ, കല്ലുവള്ളി തുടങ്ങിയ നാടൻ ഇനങ്ങളെല്ലാം തന്നെ രോഗം ബാധിച്ച് നശിക്കുകയാണ് പതിവ്. എന്നാൽ അത്യുൽപാദന ശേഷിയുള്ള പന്നിയൂർ, ശ്രീകര, പഞ്ചമി, മലബാർ എക്സൽ, പാലോട് തുടങ്ങിയവയ്ക്ക് ആയുസ് നാടൻ ഇനത്തേക്കാളും കുറവാണ്. ഇവയ്ക്ക് ഇടവിട്ടുള്ള മരുന്ന്തളി, മറ്റ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ആവശ്യമാണ്. എന്നാൽ സാധാരണ കർഷകന് ഇതിന്റെ ചെലവ് താങ്ങാനും സാധിക്കില്ല. ഉൽപാദനം കുറഞ്ഞതോടെ വിപണിയിൽ കുരുമുളകിന് വില ഉയരുന്നുണ്ട്. കുരുമുളക് ഇല്ലാതെ വില മാത്രം ഉണ്ടായിട്ട് പ്രയോജനമില്ലെന്ന് കർഷകർ പറയുന്നു.

6. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വീടുകളിൽ സൗജന്യമായി പച്ചക്കറിവിത്ത് കിറ്റ് വിതരണം ചെയ്തു. പഞ്ചായത്തിലെ എല്ലാ വീടുകളിലും അടുക്കളത്തോട്ടം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 12-ാം വാർഡിലെ വീടുകളിൽ അഞ്ചിനം പച്ചക്കറിയുടെ വിത്ത് അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്.

7. പാലക്കാട്‌ ജില്ലയിൽ 2,725 ഹെക്ടർ ഭൂമിയിൽ കൃഷി ആരംഭിച്ചു. ജില്ലയിൽ തരിശായി കണ്ടെത്തിയ 3,019 ഹെക്ടറിൽ നിന്നാണ് കൃഷി വ്യാപിപ്പിക്കുന്നത്. സംഘമായും ഒറ്റയ്‌ക്കും 5,833 പേരാണ്‌ കൃഷി ചെയ്യുന്നത്‌. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതി വഴിയാണ് കൃഷി നടത്തുന്നത്. ആകെ കൃഷിയിൽ 292 ഹെക്ടറിൽ നെല്ല്‌, 460.5 ഹെക്ടറിൽ പച്ചക്കറി, 633 ഹെക്റിൽ പഴ വർഗങ്ങൾ, 169 ഹെക്ടറിൽ പയർ വർഗങ്ങൾ, 507 ഹെക്ടറിൽ കിഴങ്ങുവർഗങ്ങൾ, 100 ഹെക്ടറിൽ ചെറുധാന്യങ്ങൾ, 119 ഹെക്ടറിൽ റബർ, 16 ഹെക്ടറിൽ മത്സ്യക്കൃഷി, 5.5 ഹെക്ടറിൽ കോഴിക്കൃഷി, 17 ഹെക്ടറിൽ കന്നുകാലി വളർത്തലും 406 ഹെക്ടറിൽ മറ്റ്‌ കൃഷികളും നടത്തുന്നുണ്ട്.

8. ഇടുക്കിയിലെ കർഷകർക്ക് പ്രതീക്ഷ നൽകി എലയ്ക്ക വില വർധിക്കുന്നു. രണ്ട് വർഷത്തെ പ്രതിസന്ധിയ്ക്ക് ശേഷം ഓൺലൈൻ ഇ-ലേലത്തിൽ ഏലയ്ക്കയ്ക്ക് 2,000 രൂപ വില ലഭിച്ചു. കാർഡമം പ്ലാന്റേഴ്സ് അസോസിയേഷൻ ശാന്തൻപാറ നടത്തിയ ഇ-ലേലത്തിലാണ് വില വർധനവ്. കട്ടപ്പന, അണക്കര, കുമളി കമ്പോളങ്ങളിലും 1100 രൂപ വരെ വില ലഭിച്ചു. 2021 ഫെബ്രുവരിക്ക്‌ ശേഷമാണ് ലേലത്തിൽ ഇത്രയും ഉയർന്നവില ലഭിക്കുന്നത്.

9. ഖത്തറിൽ ഭക്ഷ്യോ​ൽ​പാ​ദ​ന സം​വി​ധാ​ന​ത്തി​ന്റെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തിനും ‘ഫാ​ർ​മേ​ഴ്‌​സ് ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോം’​ആ​രം​ഭി​ക്കു​ന്ന​ു. പദ്ധതി ആ​രം​ഭി​ക്കാനു​ള്ള ക​രാ​റി​ൽ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം ഒ​പ്പു​വെ​ച്ചു.​ നി​ല​വി​ൽ ഭക്ഷ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ വി​വി​ധ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്ക് കീ​ഴി​ലാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ഈ ​ഡേ​റ്റ​യെ​ല്ലാം ഇ​നി ഒ​രൊ​റ്റ പ്ലാ​റ്റ്‌​ഫോ​മി​ൽ ല​ഭ്യ​മാ​ക്കും. പ്രാ​ദേ​ശി​ക​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്കുന്നതും പ്രാ​ദേ​ശി​ക ഫാ​മു​ക​ളിൽ നിന്നും ഇ​റ​ക്കു​മ​തി ചെ​യ്ത​തും, ​ലേ​ലം ചെ​യ്ത​തും, വി​ൽ​പ​ന ന​ട​ത്തി​യ​തു​മാ​യ ഭ​ക്ഷ്യ ഉ​ൽ‌​പ​ന്ന​ങ്ങ​ളു​ടെ​ വിവരങ്ങൾ ശേ​ഖ​രി​ക്കാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നത്.

10. കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രന്യൂന മർദം ദുർബലമായെങ്കിലും തെക്കൻ, മധ്യ ജില്ലകളിൽ മഴ പെയ്യും. കൂടാതെ ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: 10 kg rice for white ration card holders

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds