22 സംസ്ഥാനങ്ങളിലും, മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന 1,260 മൊത്തവ്യാപാര കേന്ദ്രങ്ങൾ (Mandi's) ഇലക്ട്രോണിക്-നാഷണൽ അഗ്രികൾച്ചർ മാർക്കറ്റുമായി (e-NAM) സംയോജിപ്പിച്ചതായി കേന്ദ്രം ചൊവ്വാഴ്ച പാർലമെന്റിനെ അറിയിച്ചു. ഇപ്പോൾ, കർഷകർ അവരുടെ കാർഷിക ഉൽപ്പന്നങ്ങൾ രാജ്യത്തുടനീളമുള്ള 6,900-ഓളം APMC (Agriculture Produce Marketing Committees) മണ്ടികളിൽ ലേലം ചെയ്യുന്നു. അവരിൽ ചിലർ ഇ-നാം പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ബിഡ്ഡിംഗ് ഉപയോഗിക്കുന്നു.
ലോക്‌സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു, '2022 നവംബർ 30 വരെ, 22 സംസ്ഥാനങ്ങളിലെയും 3 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 1,260 മണ്ടികൾ ഇ-നാം പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ചിരിക്കുന്നു'. ആന്ധ്രാപ്രദേശ്, ബീഹാർ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, നാഗാലാൻഡ്, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവ ഈ സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്നു. പശ്ചിമ ബംഗാൾ, ചണ്ഡീഗഡ്, ജമ്മു & കശ്മീർ, പുതുച്ചേരി കേന്ദ്രഭരണ പ്രദേശളും ഇതിൽ ഉൾപ്പെടുന്നു അദ്ദേഹം പറഞ്ഞു.
കൂടാതെ, സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു,വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ (DPR) അടിസ്ഥാനമാക്കി, കേന്ദ്ര സർക്കാർ മണ്ടികളെ e-NAM പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കുകയാണെന്നും ലക്ഷ്യമെന്ന് തോമർ കൂട്ടിച്ചേർത്തു. 2016 ഏപ്രിലിൽ ആരംഭിച്ച e-NAM, സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ കേന്ദ്ര സർക്കാർ ഏജൻസിയായ ചെറുകിട കർഷക അഗ്രിബിസിനസ് കൺസോർഷ്യം (SFC) ആണ് നടപ്പാക്കുന്നത്. തുടക്കം മുതൽ, മണ്ടികളെ e-NAM പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കുന്നതിന് ഏകദേശം 649.87 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു.
നിലവിൽ, ഇ-നാം പ്ലാറ്റ്‌ഫോം വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിലവിലുള്ള ഫിസിക്കൽ ഹോൾസെയിൽ മൊത്തവ്യാപാര കേന്ദ്രങ്ങൾ(Mandi's), വിപണികൾ എന്നിവ സംയോജിപ്പിച്ച് സുതാര്യമായ വില കണ്ടെത്തൽ രീതിയിലൂടെ കാർഷികോൽപ്പന്നങ്ങളുടെ ഓൺലൈൻ വ്യാപാരം സുഗമമാക്കുന്നതിന് കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച ലാഭകരമായ വില കണ്ടെത്താൻ പ്രാപ്തരാക്കുന്നു, അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കാർഷിക ഉൽപ്പന്നങ്ങൾക്കായി 'ഒരു രാജ്യം, ഒരു വിപണി' എന്ന പേരിൽ ഒരു പൊതു ഓൺലൈൻ മാർക്കറ്റ് പ്ലാറ്റ്‌ഫോമിൽ നിലവിലുള്ള മണ്ടികളുടെ ഒരു ശൃംഖല സൃഷ്ടിക്കുക എന്നതാണ് ഇ-നാമിന്റെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: Delhi: ഗോതമ്പ് വില റെക്കോർഡിൽ...
Share your comments