<
  1. News

14-ാം പഞ്ചവത്സര പദ്ധതി: ഭാവി വികസനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുഖ്യപങ്ക്

കാർഷിക മേഖലയിൽ കോട്ടയം ജില്ലയ്ക്ക് കാര്യമായ സംഭാവനകൾ ചെയ്യാൻ സാധിക്കും. അതിനായി പഞ്ചായത്തുകൾ നൂതനാശയങ്ങൾ വിഭാവനം ചെയ്യണം.

Anju M U
5year plan
ഭാവി വികസനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുഖ്യപങ്ക്

കേരളത്തിന്റെ ഭാവി വികസനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രധാന പങ്കുണ്ടെന്ന് സംസ്ഥാന ആസൂത്രണ ബോർഡംഗം ജിജു പി. അലക്‌സ്. പതിനാലാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ഏകദിന ശിൽപശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളം സമസ്ത മേഖലയിലും ഉൽപാദനം വർധിപ്പിക്കണമെന്നും അതിലൂടെ വളർച്ചാനിരക്ക് ഉയർത്തണം. തദ്ദേശസ്ഥാപനങ്ങൾ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും മൂലധന നിക്ഷേപത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും വേണം. ഇതിനായി ഇൻകുബേഷൻ സൗകര്യം, ഇന്നവേഷൻ ഫണ്ട്, സാങ്കേതിക വിദ്യാ സഹായം എന്നിവ ഒരുക്കുന്നതിന് ഔദ്യോഗിക സംഘടനാ സംവിധാനം പ്രവർത്തിക്കണം.

വിദ്യാലയങ്ങളിലും കോളജുകളിലും സർവകലാശാലകളിലും വിദ്യാർഥികൾക്ക് തൊഴിൽ നൈപുണ്യം അഭ്യസിപ്പിക്കുകയും ഈ സ്ഥാപനങ്ങളുടെ സാങ്കേതികസഹായം വികസന പദ്ധതികളിൽ ഉപയോഗപ്പെടുത്തുകയും ചെയ്യണം. കാർഷിക മേഖലയിൽ കോട്ടയം ജില്ലയ്ക്ക് കാര്യമായ സംഭാവനകൾ ചെയ്യാൻ സാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: സ്ഥലമില്ലെങ്കിൽ സാരമില്ല! കുറ്റിപ്പയറും ചീരയും തക്കാളിയും മുളകും വെർട്ടിക്കൽ ഫാമിങ് ചെയ്യാം

അതിനായി പഞ്ചായത്തുകൾ നൂതനാശയങ്ങൾ വിഭാവനം ചെയ്യണം. പതിനാലാം പഞ്ചവൽസര പദ്ധതി കാർഷിക മേഖലയെ സുപ്രധാനമായി കണ്ട് അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ 10 സംയുക്ത പദ്ധതികൾ വിവരിച്ചു കൊണ്ടുള്ള റിപ്പോർട്ട് അവതരണവും നടന്നു.

കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റീന ജോൺ, നവകേരളം കർമ്മ പദ്ധതി നോഡൽ ഓഫീസർ ഡോ. ആർ. ഭാഗ്യശ്രീ, എൻ.ഐ.സി. അസിസ്റ്റന്റ് ജില്ലാ ഇൻഫോർമാറ്റിക് ഓഫീസർ റോയി ജോസഫ്, ദുരന്തനിവാരണ പ്ലാൻ കോ-ഓർഡിനേറ്റർ അനി ഇടിക്കുള, ഹരിതകേരള മിഷൻ കോ-ഓർഡിനേറ്റർ പി. രമേശ്, ദന്തൽ കോളജ് അസിസ്റ്റന്റ് സർജൻ ഡോ. മേരി ഷിമി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സുരേഷ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ എം.എസ്. സുനിൽകുമാർ, സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ വിവിധ പദ്ധതികളെക്കുറിച്ച് സംസാരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു വാർഷിക പദ്ധതി അവലോകനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.എൻ. ഗിരീഷ് കുമാർ, സുധാ കുര്യൻ, മഞ്ജു സുജിത്ത്, ജോസ്‌മോൻ മുണ്ടയ്ക്കൽ, പി.എം. മാത്യൂ, ഹേമലത പ്രേംസാഗർ, പി.ആർ. അനുപമ, ശുഭേഷ് സുധാകരൻ, ജനപ്രതിനിധികളായ പി.വി. സുനിൽ, അജയൻ കെ. മേനോൻ, ഇ.എസ്. ബിജു, കൃഷ്ണകുമാരി രാജശേഖരൻ, ജില്ല ആസൂത്രണ സമിതിയംഗം കെ. രാജേഷ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

സമാപന സമ്മേളനം അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവർത്തിക്കുമ്പോഴാണ് പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാനാകുകയെന്ന് എം.എൽ.എ. പറഞ്ഞു.
യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ സി.എൻ. സുഭാഷ്, റിസർച്ച് ഓഫീസർ ടോം ജോസ്, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.

വാർഷിക പദ്ധതി നിർവഹണത്തിൽ മികച്ച നേട്ടം കൈവരിച്ച് ജില്ലയിൽ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ ഉഴവൂർ, വാഴൂർ, പാമ്പാടി ബ്ലോക്കുകളെയും കുമരകം, വെച്ചൂർ, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തുകളെയും നൂറുശതമാനം തുക ചെലവഴിച്ച 22 പഞ്ചായത്തുകളെയും ആറു ബ്ലോക്ക് പഞ്ചായത്തുകളെയും ചടങ്ങിൽ ആദരിച്ചു. നഗരസഭകളിൽ ഒന്നാമതെത്തിയ വൈക്കം നഗരസഭയെയും പദ്ധതി നിർവഹണത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയ കോട്ടയം ജില്ലാ പഞ്ചായത്തിനെയും സദ്ഭരണത്തിനുള്ള ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരണ പുരസ്‌കാരം നേടിയ ളാലം ബ്ലോക്ക് പഞ്ചായത്തിനെയും ആദരിച്ചു.

English Summary: 14th Five Year Plan: Local Governments Have Crucial Role In Future Development

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds