സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ 2 ഗഡു കൂടി അനുവദിച്ചു. ചൊവ്വാഴ്ച മുതൽ തുക വിതരണം ചെയ്ത് തുടങ്ങും. 3200 രൂപ വീതമാണ് ലഭിക്കുക. റംസാൻ വിഷു ആഘോഷത്തിന് മുന്നോടിയായാണ് ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്.
കഴിഞ്ഞ മാസം പെൻഷൻ്റെ ഒരു ഗഡു ലഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും മറ്റുള്ള അംഗങ്ങൾക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ കൈപ്പറ്റാം. 62 ലക്ഷം ഗുണഭോക്താക്കളാണ് ക്ഷേമപെൻഷന് അർഹരായിട്ടുള്ളവർ, ഇതിൽ മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും പെൻഷൻ തുക ലഭിക്കും.
കഴിഞ്ഞ ബജറ്റിലാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ വിഷു-ഈസ്റ്റർ, റംസാൻ ആഘോഷകാലത്ത് 4800 രൂപ വീതം ക്ഷേമ പെൻഷൻ ഉറപ്പാക്കിയത്. മാത്രമല്ല 6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ പെൻഷൻ മുടങ്ങിയിരുന്നു, ഈ സാഹചര്യത്തിലാണ് കേരളം മുൻകൂറായി തുക നൽകുന്നത്.
ക്ഷേമ പെൻഷൻ വൈകുന്ന സാഹചര്യത്തിൽ നിരവധി വിമർനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് പെൻഷൻ അനുവദിച്ച് കൊണ്ടുള്ള സർക്കാർ നടപടി.
Share your comments