രാജ്യത്തു 200 രൂപ വരെയുള്ള മിനിമം യൂപിഐ ഇടപാടുകൾ അതിവേഗം നടത്താനുള്ള യുപിഐ ലൈറ്റ് സേവനവുമായി ഫോൺപേ, പേയ് ടിഎം, ഭിം ആപ്പുകൾ രംഗത്തേക്ക്. യുപിഐ ലൈറ്റിൽ, പിൻ നമ്പർ ടൈപ്പ് ചെയ്യാതെ തന്നെ 200 രൂപ വരെയുള്ള തുകകൾ ഇനി മുതൽ അയക്കാവുന്നതാണ്. യുപിഐ സെർവർ തകരാറും വേഗക്കുറവിന്റെ പ്രശ്‌നവും ഈ ഇടപാടുകളെ ബാധിക്കില്ലെന്നതാണ് ഇതിന്റെ ഗുണമെന്ന് അധികൃതർ പറയുന്നു.
യുപിഐ സെർവർ തകരാറും വേഗക്കുറവിന്റെ പ്രശ്‌നവും ഈ ഇടപാടുകളെ ബാധിക്കില്ലെന്നതാണ് ഇതിന്റെ ഗുണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. 200 രൂപ മാത്രമായി അയക്കാൻ ഈ ആപ്പിൽ ഒരു പ്രത്യേക വാലറ്റ് സംവിധാനം ഒരുക്കും. അത് മാത്രമല്ല, ഇതിൽ പരമാവധി 2000 രൂപ വരെ ഒരേ സമയം സൂക്ഷിക്കാവുന്നതാണ്. ഇതിലെ വോലറ്റിൽ നിന്നായതിനാൽ ഇവ ബാങ്ക് സ്റ്റേറ്റ്മെന്റിലും പാസ് ബുക്കുകളിലും രേഖപ്പെടുത്തേണ്ടതില്ല. ചെറിയ ഇടപാടുകൾ സ്റ്റേറ്റ്മെന്റിൽ നിറയുന്ന സാഹചര്യങ്ങളും ഇത് വഴി ഒഴിവാക്കാൻ സാധിക്കുമെന്ന് യുപിഐ അധികൃതർ പറയുന്നു.
എങ്ങനെയാണ് ഇത് ചെയ്യുന്നത്?
1. രാജ്യത്തെ ഓൺലൈൻ സംവിധാനങ്ങളായ പേയ് ടിഎം, ഫോൺ പേ, ഭീം തുടങ്ങിയ ഓൺലൈൻ പേയ്മെന്റ് ആപ്പുകളിൽ ഏതെങ്കിലുമൊന്നിന്റെ ഹോം പേജിലെ യുപിഐ ലൈറ്റ് ഓപ്ഷൻ തുറക്കുക.
2. മൊബൈൽ ഫോണുകളിലുള്ള ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് proceed നൽകണം, ഇതിൽ ഇഷ്ടമുള്ള തുക യുപിഐ ലൈറ്റ് വോലറ്റിലേക്ക് ചേർക്കണം.
3. 200നു മുകളിലാണെങ്കിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് സാധാരണ യുപിഐ പേയ്മെന്റ് വഴിയാണ് പണം കൈമാറുക. അതോടൊപ്പം, യുപിഐ ലൈറ്റിലെ തുകയുടെ വിനിയോഗം യുപിഐ ആപ്പിലൂടെ അറിയാൻ സാധിക്കുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: അസാധാരണമായ കാലാവസ്ഥ: വർഷത്തിലെ ഏറ്റവും ചൂടേറിയ മാസത്തിൽ ഡൽഹിയിൽ മൂടൽമഞ്ഞ്
Pic Courtesy: Pexels.com
Source: National Payments Corporation of India
Share your comments