കർഷകർക്ക് 2000 രൂപ വിതരണം ചെയ്യാൻ പദ്ധതി തയാർ; തിരഞ്ഞെടുപ്പിനു മുൻപ് ആദ്യഗഡു ലക്ഷ്യം.
ചെറുകിട, നാമമാത്ര കർഷകർക്ക് ബജറ്റിൽ പ്രഖ്യാപിച്ച വാർഷിക സാമ്പത്തിക സഹായത്തിൻ്റെ ആദ്യ ഗഡുവായ 2000 രൂപ ഉടനെ വിതരണം ചെയ്യാൻ കേന്ദ്ര കൃഷി മന്ത്രാലയം പദ്ധതി തയാറാക്കി.
ചെറുകിട, നാമമാത്ര കർഷകർക്ക് ബജറ്റിൽ പ്രഖ്യാപിച്ച വാർഷിക സാമ്പത്തിക സഹായത്തിൻ്റെ ആദ്യ ഗഡുവായ 2000 രൂപ ഉടനെ വിതരണം ചെയ്യാൻ കേന്ദ്ര കൃഷി മന്ത്രാലയം പദ്ധതി തയാറാക്കി. സഹായത്തുക ക്രമേണ വർധിപ്പിച്ചേക്കും. മൊത്തം ഏകദേശം 12 കോടി കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് 2015–16ലെ കാർഷിക സെൻസസിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ പറയുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിനു മുൻപ് ആദ്യ ഗഡു വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം.എന്നാൽ, ഒട്ടുമിക്ക ജില്ലകളിലും ഭൂമി ഉടമസ്ഥതത സംബന്ധിച്ച രേഖകൾ കുറ്റമറ്റ രീതിയിൽ ലഭ്യമല്ലെന്നതാണു പ്രധാന പ്രശ്നം. ഭൂമി രേഖകൾ ഡിജിറ്റൽ സംവിധാനത്തിലാക്കാനുള്ള പദ്ധതി ഏതാനും സംസ്ഥാനങ്ങളിലേ നടപ്പായിട്ടുള്ളു.
കൃഷി മന്ത്രാലയം തയാറാക്കി സംസ്ഥാനങ്ങൾക്കു നൽകിയ പദ്ധതി വിശദാംശങ്ങൾ ഇങ്ങനെയാണ്. പരമാവധി 2 ഹെക്ടർവരെ കൃഷിയോഗ്യമായ ഭൂമിയുള്ള കർഷക കുടുംബങ്ങൾക്ക് ആനൂകുല്യം. കഴിഞ്ഞ ഡിസംബർ 1 മുതൽ പ്രാബല്യം.ഭർത്താവിനും ഭാര്യയ്ക്കും 18 വയസ്സ് തികയാത്ത മക്കൾക്കും കൂടി മൊത്തം പരമാവധി 2 ഹെക്ടർ ഭൂമിയെങ്കിൽ ഈ മാസം 1 വരെയുള്ള ഉമടസ്ഥതാ രേഖകളുടെ അടിസ്ഥാനത്തിൽ. അടുത്ത 5 വർഷം ഭൂമി ഉടമസ്ഥതയിൽ വരുന്ന മാറ്റം (കുടുംബ സ്വത്ത് എന്ന നിലയ്ക്കല്ലാതെ) ആനുകൂല്യം ലഭിക്കാൻ പരിഗണിക്കില്ല.
പദ്ധതിക്ക് അർഹതയുള്ളവരുടെ വിവരങ്ങൾ തയാറാക്കേണ്ടത് സംസ്ഥാന സർക്കാർ. അടിസ്ഥാന വിവരങ്ങൾക്കൊപ്പം ആധാർ നമ്പർ, ആധാർ നമ്പർ ഇല്ലെങ്കിൽ ആധാർ എൻറോൾമെന്റ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, മൊബൈൽ ഫോൺ നമ്പർ എന്നിവയും വേണം. ആദ്യ ഗഡുവിന്റെ കാലാവധി കഴിഞ്ഞ ഡിസംബർ 1 മുതൽ അടുത്ത മാർച്ച് 31വരെ. ആധാർ നമ്പർ ഇല്ലാത്തവർക്ക് വോട്ടർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, തൊഴിലുറപ്പ് പദ്ധതി കാർഡ് തുടങ്ങി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയിട്ടുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം. രണ്ടാം ഗഡു മുതൽ ആധാർ നമ്പർ നിർബന്ധം.
പണം നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നൽകും. ആനുകൂല്യത്തിന് അർഹതയുള്ളവരുടെ പട്ടിക ഗ്രാമ പഞ്ചായത്തിൽ പരസ്യപ്പെടുത്തണം.
English Summary: 2000 rupees for farmers to be distributed
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments