2008 GO20 എന്ന ഛിന്നഗ്രഹം 18,000 മൈൽ വേഗതയിൽ ഭൂമിയെ ലക്ഷ്യംവെച്ച് നീങ്ങുന്നു. ശാസ്ത്രലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന ഈ ഛിന്നഗ്രഹം നാളെ ഭൂമി കടക്കുമെന്നാണ് അമേരിക്കൻ ബഹിരാകാശ കേന്ദ്രമായ നാസ വിലയിരുത്തുന്നത്. ചൈനീസ് ഗവേഷകർ വലിയ റോക്കറ്റുകൾ വിക്ഷേപിച്ച് ഛിന്നഗ്രഹത്തിന് ദിശ മാറ്റുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയെ സംബന്ധിച്ച് നിർണായക ദിവസത്തിലേക്ക് ആണ് നാം കാലെടുത്തുവെക്കുന്നത്.
2008 Asteroid GO20 orbits Earth at 18,000 mph. The US space agency, NASA, estimates that the asteroid will reach Earth tomorrow.
നാസയുടെ കണക്കുകൂട്ടലുകൾ പ്രകാരം ഛിന്നഗ്രഹത്തിന്റെ സ്ഥാനം ഭൂമിയോട് 0.04 ആസ്ട്രോണമിക്കൽ യൂണിറ്റ് അകലെയാണ്. അതായത് 3,718,232 മൈൽ ദൂരമായി അതിനെ കണക്കാക്കുന്നു. വീക്ഷണകോണിൽ പറഞ്ഞാൽ ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏകദേശം 2,38,606 മൈൽ അകലെയാണ്. നാസ നൽകിയ സംവേദനാത്മക മാപ്പ് അനുസരിച്ച് ഛിന്നഗ്രഹം 2,605,509 മൈലിനേക്കാൾ അടുത്ത് വരില്ല എന്നാണ് കണക്കുകൂട്ടൽ.
എന്നാലും GO20 എന്ന ഛിന്നഗ്രഹത്തിന് സാന്നിധ്യം ഭൂമിക്ക് സമീപം ആയതിനാൽ ബഹിരാകാശ കേന്ദ്രം ഇതിനെ എർത്ത് ഒബ്ജക്റ്റ് എന്ന രീതിയിൽ തരം തിരിച്ചിരിക്കുന്നു.
എന്താണ് ഛിന്നഗ്രഹങ്ങൾ
അമേരിക്കൻ ബഹിരാകാശ കേന്ദ്രമായ നാസയുടെ അഭിപ്രായത്തിൽ നമ്മുടെ സൗരയുഥത്തിലെ ആദ്യകാല രൂപീകരണത്തിൽ നിന്ന് ഏകദേശം 4.6 ബില്യൻ വർഷങ്ങൾക്ക് മുമ്പ് അവശേഷിച്ച പാറയുടെ അവശിഷ്ടങ്ങളാണ് ഇത്. നിലവിൽ 1,097,106 ഛിന്നഗ്രഹങ്ങൾ ഉണ്ട്. ഇവ ഉൽക്കകളിൽ നിന്ന് വ്യത്യസ്തമാണ്.
അവ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രകാശത്തിൻറെ ഒരു വരയായി മാത്രം കാണപ്പെടുന്നു.
Share your comments