<
  1. News

2018:ചൂടേറിയ വര്‍ഷങ്ങളില്‍ നാലാമത്

ആഗോള താപനില അളക്കുവാൻ തുടങ്ങിയതിന് ശേഷം ഭൂമിയിൽ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ വര്‍ഷങ്ങളുടെ പട്ടികയില്‍ 2018 നാലാം സ്ഥാനത്ത്..നാസയും, നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനും ( എന്‍.ഓ.എ.എ.) പുറത്തുവിട്ട റിപ്പോര്‍ട്ടുകളിലാണ് ഈ വിവരമുള്ളത്.

KJ Staff
hottest year


ആഗോള താപനില അളക്കുവാൻ തുടങ്ങിയതിന് ശേഷം ഭൂമിയിൽ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ വര്‍ഷങ്ങളുടെ പട്ടികയില്‍ 2018 നാലാം സ്ഥാനത്ത്.നാസയും, നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനും ( എന്‍.ഓ.എ.എ.) പുറത്തുവിട്ട റിപ്പോര്‍ട്ടുകളിലാണ് ഈ വിവരമുള്ളത്. 1951 നും 1980 നും ഇടയില്‍ ഉള്ളതിനേക്കാള്‍ 83 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ താപനിലയാണ് 2018 ല്‍ ഉണ്ടായതെന്ന് നാസയുടെ ഗോഡാര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേയ്‌സ് സ്റ്റഡീസ് (ജി.ഐ.എസ്.എസ്.) പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിലെ ശരാശരി താപനിലയേക്കാള്‍ .79 ഡിഗ്രി സെല്‍ഷ്യസ് താപനില വര്‍ധനവാണ് കഴിഞ്ഞവര്‍ഷം ഉണ്ടായതെന്ന് എന്‍.ഓ.എ.എ.പറഞ്ഞു. 2016, 2017, 2015 വര്‍ഷങ്ങള്‍ പിറകിലാണ് 2018 ഉം ഇടംപിടിച്ചിരിക്കുന്നത്. അതായത് പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ ചൂട് കൂടിയ വർഷങ്ങൾ ആയിരുന്നു.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നതിൻ്റെ അളവുകൂടിയതും മറ്റ് ഹരിതഗൃഹവാതകങ്ങളുമാണ് ഈ താപനില വര്‍ധനവിന് കാരണമായതെന്ന് ഗവേഷകര്‍ പറയുന്നു.താപനില വര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത് ആര്‍ട്ടിക് മേഖലയിലാണ്. വന്‍ തോതിലുള്ള മഞ്ഞുരുകല്‍ 2018 ലും ഇവിടെ സംഭവിച്ചിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡിലെയും അന്റാര്‍ട്ടിക് മേഖലയിലേയും മഞ്ഞുപാളികള്‍ വന്‍തോതില്‍ ഉരുകിയത് സമുദ്രനിരപ്പ് ഉയരുന്നതിനും കാരണമാകുന്നു.താപനില വര്‍ധനവ് കാട്ടുതീകള്‍ വ്യാപകമാവുന്നതിലും പ്രകൃതിക്ഷോഭങ്ങള്‍ക്കും കാരണമായിമാറുകയും ചെയ്യുന്നു.

ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇതിനോടകം അനുഭവ പ്പെട്ടുകൊണ്ടിരിക്കുകയാണ്.കടല്‍ കയറ്റവും ഉഷ്ണതരംഗവും ജൈവവ്യവസ്ഥിലുള്ള മാറ്റവും ഇതിന്റെ ഭാഗമാണ്. 6,300 ഓളം കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നും സമുദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ സംവിധാനങ്ങളില്‍ നിന്നും അന്റാര്‍ട്ടിക് മേഖലയിലുള്ള ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നുമുള്ള താപനില കണക്കുകളാണ് താപനില വിശകലന ത്തിനായി നാസ ഉപയോഗിച്ചത്.1951 മുതല്‍ 1980 വരെയുള്ള കാലയളവിനെ അടിസ്ഥാന മാക്കിയാണ് നാസ ആഗോള ശരാശരി താപനില വ്യതിയാനം കണക്കാക്കുന്നത്. അതേസമയം കാലാവസ്ഥാ കേന്ദ്രങ്ങളുടെ സ്ഥലം മാറുന്നതും കണക്കാക്കുന്ന രീതിയിലുള്ള മാറ്റവും ആഗോള താപനില കണക്കാക്കുന്നതിനെ സ്വാധീനിക്കാറുണ്ട്.

കടപ്പാട് .മാതൃഭൂമി

English Summary: 2018:fourth hottest year recorded

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds